നമ്മുടെ നാട് കാത്തിരുന്ന സുവർണ്ണ നിമിഷം ..
അത്യാഹിതങ്ങളിൽ നമ്മൾ ആശ്രയിക്കുന്ന ബ്ലഡ് ബാങ്ക് ഇതാ നമ്മുടെ വളാഞ്ചേരിയിലും വന്നിരിക്കുന്നു ..ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന നടക്കാവിൽ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു.

ഇതോടെ നമ്മളുടെ ആരോഗ്യമേഖല സമ്പൂർണ്ണമാകും ..
പലപ്പോഴും രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നതും ..രക്തദാതാവിനെ കണ്ടെത്തുന്നതും നമ്മുടെ പ്രിയപെട്ടവരുടെ വിലപ്പെട്ട ജീവനുകൾ കവർന്നെടുത്തിട്ടുണ്ട് …
അതിനെല്ലാം ശാശ്വതപരിഹാരമായി ജൂലൈ 4 വൈകീട്ട് 3.30 ന് നമ്മുടെ നടക്കാവിൽ ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

ഡോ.കെ.ടി ജലീൽ(എം.എൽ.എ) ആബിദ് ഹുസൈൻ തങ്ങൾ(എം.എൽ.എ) വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ മറ്റു പ്രമുഖ രാഷ്ട്രീയ കല സാംസ്കാരിക സാമൂഹിക പ്രവർത്തകരും നേതാക്കളും കാരുണ്യ പ്രവർത്തകരും പങ്കെടുത്തു.