ബേബി ഫുഡിലെ അതിമധുരം മൂലം കുഞ്ഞുങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ(Baby food is too sweet)

Baby food is too sweet

കുഞ്ഞുങ്ങൾക്ക് വളരെ ചെറുപ്രായത്തിൽ തന്നെ പഞ്ചസാര നൽകി തുടങ്ങുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്(Baby food is too sweet). അതായത് അവർക്ക് നൽകുന്ന ആരോഗ്യകരമായ ഭക്ഷണത്തിന്റെ പല പോഷകങ്ങളും ശരീരം വേണ്ട രീതിയിൽ ആഗിരണം ചെയ്യാനിടയില്ല. മധുരം ആർക്കാണ് ഇഷ്ടമല്ലാത്തത്? മുതിർന്നവർക്കെന്നപോലെ കുട്ടികൾക്കും മധുരത്തോട് ഒരു പ്രത്യേക താല്പര്യമുണ്ടാകും. ഏകദേശം ആറ് മാസം പ്രയാമുള്ള കുഞ്ഞിന് പോലും മധുരത്തോട് ആസക്തി ഉണ്ടാകാം. ഇത് കുറയ്ക്കാൻ സഹായിക്കുന്ന രുചികളെല്ലാം അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്.

കാർബോഹൈഡ്രേറ്റ്

കുട്ടികളുടെ ഭക്ഷണത്തിലും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, മറ്റു പോഷകങ്ങൾ എന്നിവയെല്ലാം മിതമായ അനുപാതത്തിൽ അടങ്ങിയിരിക്കണം. പഞ്ചസാര എന്നത് ഒരു കാർബോഹൈഡ്രേറ്റ് ആണ്. ചില ഭക്ഷണ പദാർത്ഥങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്(Baby food is too sweet). ഉദാഹരണത്തിന് പാലിലെ ലാക്ടോസ് പ്രകൃതിദത്ത പഞ്ചസാരയാണ്. പഴങ്ങളിൽ കാണപ്പെടുന്ന ഫ്രക്ടോസും ആരോഗ്യകരമായ പഞ്ചസാരയുടെ ഉറവിടമായി കണക്കാക്കാം. ഇതൊക്കെയാണെങ്കിലും കുഞ്ഞുങ്ങൾക്ക് ഇവയെല്ലാം മിതമായി വേണം നൽകാൻ.

Sugar Water for Babies: Benefits and Risks

സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ

കുട്ടികൾക്കായി വിപണിയിൽ നിന്ന് വാങ്ങുന്ന ഭക്ഷണ ഉത്പന്നങ്ങളെ കുറിച്ച് രക്ഷിതാക്കൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം ഭക്ഷ്യോൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സമയത്ത് പഞ്ചസാര വിവിധ രൂപങ്ങളിൽ ചേർക്കപ്പെടാം. വൈറ്റ് ഷുഗർ, ഷുഗർ സിറപ്പുകൾ തുടങ്ങിയവയെല്ലാം ചേർത്ത മധുര ഭക്ഷണങ്ങളും പാനീയങ്ങളുമൊക്കെ ഇന്ന് ലഭ്യമാണ്. പ്രത്യേകിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകാനായി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുഞ്ഞ് പതിവിലും ആക്റ്റീവ് ആയി കാണപ്പെടുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ഇത്തരം ഭക്ഷണങ്ങൾ മൂലമാകാം.

പൊണ്ണത്തടി

ചെറുപ്രായത്തിൽ തന്നെ അറിഞ്ഞോ അറിയാതെയോ പഞ്ചസാര അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്ക് (Baby food is too sweet)നൽകുന്നത് അവരിൽ പൊണ്ണത്തടിക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന വാസ്തവം പലരും വിസ്മരിക്കുന്നു. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പതിവായും അമിതമായും കുട്ടികൾക്ക് നൽകുന്നത് അവരിൽ വിശപ്പ് കൂടാൻ കാരണമാകുകയും കുഞ്ഞുങ്ങളാണെങ്കിൽ പോലും അവരിൽ ഭക്ഷണത്തോടുള്ള ആസക്തി വളർത്തുകയും ചെയ്യും. ഫലമോ, വർധിച്ച ശരീരഭാരവും പൊണ്ണത്തടിയും!

സാധാരണ കാണപ്പടുന്നത്

സാധാരയായി പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങളിലും പൊടികളിലുമൊക്കെയാണ് ഇത്തരത്തിൽ മറഞ്ഞിരിക്കുന്ന പഞ്ചസാര ഉണ്ടാകാറുള്ളത്. ഇത്തരം ഭക്ഷണങ്ങൾ സൗകര്യപ്രദമായതിനാൽ കൂടുതൽ മാത്രാപിതാക്കളും ഇതിലേയ്ക്ക് ആകർഷിക്കപ്പെടുന്ന എന്നതാണ് വാസ്തവം. എന്നാൽ ഇത് കുഞ്ഞുങ്ങളിൽ മെറ്റബോളിക് സിൻഡ്രോം പോലുള്ള അവസ്ഥ ഉണ്ടാക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല. അതായത് കുഞ്ഞുങ്ങളിൽ ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ അസന്തുലിതാവസ്ഥയിലേയ്ക്ക് നയിക്കുന്നു. പിന്നീട്, കുഞ്ഞ് വളർന്ന് വലുതാകുമ്പോൾ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർധിപ്പിക്കും.

മറ്റു ദോഷവശങ്ങൾ(Baby food is too sweet)

പഞ്ചസാര ശരീരത്തിലെത്തുന്നത് മറ്റു പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്നു. ഉദാഹരണത്തിന് ഇരുമ്പ്, വിറ്റാമിൻ ബി 12, മറ്റു പോഷകക്കുറവ് എന്നിവയ്ക്കും ഇത് കാരണമാകുന്നു. ഇത്തരം പോഷകങ്ങളൊക്കെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും സുപ്രധാന പങ്കുവഹിക്കുന്നവയാണ്. കൂടാതെ ദന്തക്ഷയം, അലർജി, വയറുവേദന, വയറിളക്കം എന്നിവയൊക്കെ കുട്ടികളിലുണ്ടാകാം. മാത്രവുമല്ല, കുടൽ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ കാരണം ദഹനപ്രശ്നത്തിന് വരെ ഇത് കാരണമാകാം.