മലബന്ധം തടയുന്നതിന് ജീവിത ശൈലിയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.
ഉദാസീനമായ മോശം ഭക്ഷണശീലവും വ്യായാമമില്ലായ്മയും മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് മലബന്ധം. ഭക്ഷണത്തിലെ ഫൈബറിൻ്റെ കുറവാണ് പ്രധാനമായും മലബന്ധത്തിന് കാരണമാക്കുന്നത് (7 Lifestyle Tips to Prevent Constipation).
പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, ചെറുപയർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. മലബന്ധം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ(7 Lifestyle Tips to Prevent Constipation).

മലബന്ധം തടയുന്നതിന് ജീവിത ശൈലിയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.( 7 Lifestyle Tips to Prevent Constipation)
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഗോതമ്പ് , ഓട്‌സ്, ബാർലി പോലുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. പ്രൂൺ ജ്യൂസ്, പച്ചക്കറി ജ്യൂസുകൾ ശീലമാക്കുക. വെള്ളം കുടിക്കുന്നത് ദഹനം ക്യത്യമാക്കുകയും ചെയ്യുന്നു.
ഇലക്കറികൾ, നട്സ്, വിത്തുകൾ, വാഴപ്പഴം തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മഗ്നീഷ്യം പതിവായുള്ള മലവിസർജനത്തിന് സഹായിക്കുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് വൻകുടലിലൂടെ മലം നീങ്ങാൻ സഹായിക്കും. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നൃത്തം ചെയ്യാൻ ശ്രമിക്കുക.
വളരെ മൃദുവായി അടി വയറ്റിൽ മസാജ് ചെയ്തു കൊടുക്കുന്നത് കെട്ടികിടക്കുന്ന ഗ്യാസ് പുറന്തള്ളി മലബന്ധം തടയുന്നതിന് സഹായിച്ചേക്കും.

Which foods are good for constipation?
കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത് ഹെർബൽ ചായ കുടിക്കുക. ഇത് മലബന്ധം തടയുകയും ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ഭക്ഷണങ്ങൾ സാധാരണയായി കൊഴുപ്പ് കൊണ്ട് സമ്പന്നമാണ്. ഇത് ദഹനത്തെ വൈകിപ്പിക്കുന്നു.