Is Postpartum Exercise Good?

പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ ?(Is Postpartum Exercise Good?)

ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല. പക്ഷെ ഇത് അമിവണ്ണം, വയര്‍ ചാടുക എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്(Is Postpartum Exercise Good?). സുഖപ്രസവം നടന്ന സ്ത്രീകള്‍ക്ക് പ്രസവ ശേഷം ര്ണ്ടാഴ്ച കഴിഞ്ഞ് വ്യായാമം ആരംഭിക്കാം. അതേസമയം, സി സെക്ഷന്‍ അഥവ സിസേറിയന്‍ ചെയ്ത അമ്മമാര്‍ പ്രസവ ശേഷം കുറഞ്ഞത് ആറ് ആഴ്ച എങ്കിലും കാത്തിരക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഏതൊരു വ്യായാമം ആരംഭിക്കുന്നതിന് മുന്‍പും തീര്‍ച്ചയായും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശവും അഭിപ്രായവും ചോദിക്കേണ്ടതും അത്യാവശ്യമാണ്.

സി-സെക്ഷന്‍ അല്ലെങ്കില്‍ സിസേറിയന്‍ പ്രസവം എന്നത് അമ്മയുടെ വയറില്‍ മുറിവുണ്ടാക്കി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പ്രസവിക്കുന്നതാണ്. മിക്ക അമ്മമാര്‍ക്കും, സാധാരണ പ്രസവത്തേക്കാള്‍ കൂടുതല്‍ സമയമെടുക്കും, അതിനാലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.  വ്യത്യസ്തമായ നിരവധി അവസ്ഥകളിലൂടെ ഗര്‍ഭകാലത്ത് ഒരു സ്ത്രീ കടന്ന് പോകുന്നത്. പൂര്‍ണമായൊരു പരിവര്‍ത്തനത്തിലൂടെ ആണ് സ്ത്രീകള്‍ കടന്ന് പോകുന്നത്. ഉത്കണ്ഠ, അനിശ്ചിതത്വം, ആത്മവിശ്വാസ കുറവ് തുടങ്ങി പല പ്രശ്‌നങ്ങളും അവര്‍ നേരിടാം. ഹോര്‍മോണുകളുടെ ഏറ്റക്കുറിച്ചലാണ് ഇതിന് കാരണം. സി സെക്ഷന്‍ കഴിഞ്ഞ സ്ത്രീകള്‍ 8 മുതല്‍ 10 ആഴ്ചയ്ക്കുള്ളില്‍ പ്രാണായാം, യോഗ ആസന്നങ്ങള്‍ ചെയ്യുന്നത് നല്ലതാണ്(Is Postpartum Exercise Good?).

10 Best Postpartum Workout Moves for New Moms

സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞവര്‍ക്ക് 6 മാസത്തിന് ശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഓട്ടം, നടത്തം, നീന്തല്‍, യോഗ എന്നിവയെല്ലാം ഇവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. പ്രസവ സമയത്ത് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നവര്‍ മാത്രം ഇത് ചെയ്യുന്നതാണ് നല്ലത്. ഓരോരുത്തരിലും ഓരോ രീതിയിലാണ് മുറിവ് ഉണങ്ങുന്നതും ശരീരവും മനസും വീണ്ടെടുക്കുന്നതും എന്ന കാര്യമാണ് ആദ്യമായി മനസിലാക്കേണ്ടത്. ചിലര്‍ക്ക് അവരുടെ ബലവും ആരോഗ്യവും വേഗത്തിലും ചിലര്‍ക്ക് സാവധാനത്തിലും വീണ്ടെടുത്തേക്കാം. നിങ്ങളുടെ ശരീരം എപ്പോഴും ശ്രദ്ധിക്കുകയും നിങ്ങളുടെ അവസ്ഥയെ മറ്റുള്ളവരുടെ അവസ്ഥയുമായി താരതമ്യം ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.

Is Postpartum Exercise Good?

നിങ്ങള്‍ പ്രസവ ശേഷം ചെയ്യുന്ന വ്യായാമത്തിന്റെ ഗുണങ്ങള്‍ ഒരുപാടാണ്. ഇത് നിങ്ങളുടെ മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പേശികളുടെ ആരോഗ്യത്തിനും ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വയറിലെ പേശികള്‍, പുറംഭാഗത്തെ പേശികള്‍, പെല്‍വിക് ഫ്‌ളോറുകള്‍ എന്നിവക്കെല്ലാം ശക്തി നല്‍കുന്നു. ഗര്‍ഭകാലത്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിത ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. പ്രസവാനന്തര വിഷാദത്തെ ഇല്ലാതാക്കകുന്നതിനും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നല്ല ഉറക്കത്തിനും പ്രസവാനന്തര വ്യായാമം സഹായിക്കുന്നു.