കുഞ്ഞുങ്ങളിലെ അലർജി തുടക്കത്തിലേ തിരിച്ചറിയാം(How to control allergies in babies)
നിര്‍ത്താതെയുള്ള മൂക്കൊലിപ്പ്, തുടര്‍ച്ചയായുള്ള തുമ്മല്‍, കണ്ണിനും മൂക്കിനും ചൊറിച്ചില്‍, ചുമ, വലിവ്, മൂക്കടപ്പ്, തൊലിപ്പുത്ത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍ ഇവയെല്ലാം അലര്‍ ജിയുടെ ലക്ഷണങ്ങളാകാം. കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നുമെങ്കിലും, ഒരു കുട്ടിയുടെ ശാരീരിക മാനസിക അവസ്ഥകളില്‍ ഇവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പൂക്കളോടും, പൂമ്പാറ്റകളോടും മണ്ണിനോടും കളിച്ചു വളരേണ്ട പ്രായത്തില്‍ അലര്‍ജി രോഗങ്ങള്‍ സ്യഷ്ടിക്കുന്ന നിയന്ത്രണരേഖകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവരുടെ ബാല്യത്തിന്റെ തിളക്കം തന്നെ കെടുത്തിയേക്കാം.
എന്താണ് അലര്‍ജി?
സാധാരണ ആള്‍ക്കാരില്‍ നിരുപദ്രവകാരികളായ ചില പദാര്‍ത്ഥങ്ങളെ അക്രമികളായി കണ്ട് അവയ്ക്കെതിരെ ശരീരം അമിതമായ ആവേശത്തോടെ പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി. ശരീ രത്തിന്റെ ഒരു തരത്തിലുള്ള വികലമായ പ്രതിരോധ പ്രവര്‍ത്തനമാണ് അലര്‍ജി. അലര്‍ജിയ്ക്കു കാരണമാകുന്ന വസ്തുക്കളെ അലര്‍ജനുകള്‍ എന്നു പറയുന്നു.
What to Expect When Your Baby Has Allergies
അലര്‍ജികള്‍ പലതരം
1. അന്തരീക്ഷത്തിലുള്ള അലര്‍ജന്‍സ് മൂലമുള്ളവ വീട്ടിലുള്ള പൊടി, ചെള്ള്, പ്രാണികളുടെ ശരീരഭാഗങ്ങള്‍ പരിത്തി, പൂപ്പല്‍, പട്ടി, പൂച്ച തുടങ്ങിയവയുടെ രോമങ്ങള്‍, പൂമ്പൊടി തുടങ്ങി അന്തരീക്ഷത്തിലുള്ള വിവിധ തരം അലര്‍ജന്‍സ് ശ്വസിക്കുന്നത് മൂലമുള്ള അലര്‍ജി.
2. ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി. കൊച്ചു കുട്ടികളില്‍(Allergies in babies) പശുവിന്‍ പാലിനോടുള്ള അലര്‍ജി വളരെ സാധാരണമാണ്. സാധാരണഗതിയില്‍ കുഞ്ഞ് വളരുന്നതിനൊപ്പം ഇത് സ്വയം മാറാറുമുണ്ട്. മുട്ട, കടല, മല്‍സ്യം(ചെമ്മീന്‍, ഞണ്ട്, കടുക്ക) ഗോതമ്പ്, പയര്‍ എന്നിവയാണ് സാധാരണയായി കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, തുടങ്ങിയവയും ഭക്ഷ്യ അലര്‍ജി ഉണ്ടാക്കിയേക്കാം. ശരീരം ചൊറിഞ്ഞു തടിയ്ക്കുക, വായിലും നാവിലും ചൊറിച്ചില്‍, ഛര്‍ദ്ദി, വയറു വേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യ അലര്‍ജിയുടെ പ്രധാനലക്ഷണങ്ങള്‍.
3. ത്വക് അലര്‍ജി തൊലിപ്പുറമേയുള്ള അലര്‍ജി കുട്ടികളില്‍ 3 തരത്തില്‍ കാണാം.
- എക്സിമ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലും കാണുന്നത്. മുഖത്തും, കൈകാലുകളിലും ചൊറിഞ്ഞു പൊട്ടുന്നതാണ് ലക്ഷണം. ഇത്തരം കുട്ടികളില്‍ ഭാവിയില്‍ ആസ്തമവരാനുള്ള സാധ്യത വളരെകൂടുതലാണ്.
- കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് അലര്‍ജനുകളുമായി നേരിട്ടുള്ള സ്പര്‍ശനമോ സാമീപ്യമോ മൂലം ഉണ്ടാവുന്നത്.
- അര്‍ട്ടിക്കേരിയ തൊലിപ്പുറമേ ചൊറിച്ചിലോട് കൂടിയ പൊങ്ങിയ പാടുകളായി കാണപ്പെടുന്നവ.
അലര്‍ജി ചികിത്സയിലെ വിവിധ ഘടകങ്ങള്‍
1. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക
2. മരുന്നുകള്‍
3. അലര്‍ജി വാക്സിനേഷന്‍
കുട്ടികളിലെ അലര്‍ജി തടയാന്‍
അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക്(Allergies in babies) വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്.
മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ(Allergies in babies) കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറു കള്‍ തയ്പിച്ചിടുക. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക.
വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതി ലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കനം കുറഞ്ഞ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ പൊടി നീക്കം ചെയ്യുന്നതി ന് എളുപ്പമാണ്.
നായ്, പൂച്ച, വളര്‍ത്തുപക്ഷികള്‍… കുട്ടികള്‍ക്ക് എത്രയെത്ര ഓമനകളാണ്.അതുകൊണ്ടുതന്നെ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്നത് കുട്ടികളിലാണ്(Allergies in babies). കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യു ന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാ കെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മ യായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്. വളര്‍ത്തുപക്ഷികളുടെയും മറ്റും തൂവലുകളാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്.