ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ എന്ത് ചെയ്യണം?
“ആർത്തവ സമയത്തെ വേദന സഹിക്കുന്നത് പ്രസവവേദന സഹിക്കാൻ സ്വയം നിങ്ങളെ പ്രാപ്തരാക്കുമത്രേ.” ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടില്ലേ? കാര്യം എന്തായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്.
ആർത്തവസമയത്ത് അടിവയറ്റിൽ ഒരല്പം പോലും വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടോ എന്ന് സംശയമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.
ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ(reduce menstrual pain? )പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്. അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക
ആർത്തവ വേദനയ്ക്ക് കാരണം(reduce menstrual pain?)
ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.
13 things you can do at home to relieve period cramps
ആർത്തവ വേദന കുറയ്ക്കാൻ എളുപ്പവഴികൾ(reduce menstrual pain?)
- നിങ്ങളുടെ ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ കുതിർത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.
2. മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വർഗ്ഗങ്ങൾ ആഹാരക്രമത്തിൽ ശീലമാക്കാം.
3. മധുരക്കിഴങ്ങ് ഉൾപ്പടെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കായ തുടങ്ങിയവ ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക.
4. വ്യായാമം മുടക്കരുത്. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.
5. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാൽസ്യം സപ്ലിമെന്റ് (Calcium Citrate) കഴിക്കുക. ഇതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
കറ്റാർ വാഴയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ (reduce menstrual pain? )സഹായിക്കും. കാഴ്ചശക്തി വർധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും(reduce menstrual pain?) ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്. തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുലാസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ (reduce menstrual pain?)സഹായിക്കും.
ചൂട് വെള്ളം നിറച്ച ബാഗ് അടിവയറ്റിൽ വെച്ച് കൊടുക്കുക. ഇത് വയറുവേദനയ്ക്ക് ആശ്വാസം നൽകും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടക്ക് കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ(reduce menstrual pain?)സഹായിക്കും. വേദനയ്ക്ക് താത്കാലിക ശമനം കിട്ടാൻ ഉലുവ കൊണ്ടുള്ള കഷായം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ഇത് മുക്കാൽ ഗ്ലാസ് ആക്കി വറ്റിക്കുക. ഈ കഷായം കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും(reduce menstrual pain?) എള്ള് ഉപയോഗിച്ചും ഇങ്ങനെ കഷായം ഉണ്ടാക്കി കുടിക്കാം.