ഇന്നത്തെ കാലത്ത് മുട്ടുവേദന(Knee Pain) ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പണ്ടുകാലത്ത് ഒരു പ്രായം കഴിഞ്ഞാലാണ് ഇതുണ്ടാകാറെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും, എന്തിന് കുട്ടികളില്‍ പോലും ഇതുണ്ടാകുന്നു. ഇതിന് കാരണങ്ങളുണ്ട്, പരിഹാരങ്ങളുണ്ട്. ഇവയെക്കുറിച്ചറിയാം.

ഈ മുട്ടുവേദനയ്ക്കുള്ള(Knee Pain) പ്രധാനപ്പെട്ട കാരണമെന്നതില്‍ ഒന്നായി പറയാവുന്നത് വ്യായാമക്കുറവ് തന്നെയാണ്. ഇന്നത്തെ ജീവിതരീതിയില്‍ നടപ്പ് കാര്യമായി കുറഞ്ഞു. നടക്കാന്‍ മാത്രം ദൂരമെങ്കിലും വാഹനങ്ങള്‍, കോണിപ്പടികള്‍ കയറുന്നതിന് പകരം ലിഫ്റ്റ് തുടങ്ങിയവ പ്രശ്‌നമായി വരുന്നു. വ്യായാമക്കുറവ് കാരണം കാലിലെ തരുണാസ്ഥികള്‍ അടക്കം ദുര്‍ബലമാകുന്നതാണ് ഇത്തരത്തിലെ മുട്ടുവേദനയ്ക്ക് കാരണമാകുന്നത്. ചെറുപ്പത്തിലേ തന്നെ വ്യായാമം ഇല്ലെങ്കില്‍ മുട്ടിന്റെ എല്ലിന് ഉറപ്പും കുറയും. മുട്ടുകള്‍ക്ക് തേയ്മാനം വരും.

ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോം ​

ഇതുപോലെ അമിതവണ്ണം ഇത്തരം പ്രശ്‌നത്തിന് കാരണമാണ്. ശരീരഭാരം നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ അത് ബാധിയ്ക്കുന്നത് കാലുകളേയാണ്. കാലിനാണ് ഈ ഭാരം താങ്ങേണ്ടി വരുന്നത്. ഇതല്ലാത്ത പ്രശ്‌നം വീഴ്ചകളും മറ്റുമാണ്. നാം എവിടെയെങ്കിലും വീണാല്‍ എല്ലുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നു. മുട്ടുവേദനയ്ക്കുള്ള ഒരു കാരണം. ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോം എന്നതാണ്. അതായത് നാം നില്‍ക്കുമ്പോള്‍ കാലിന്റെ പിന്‍ഭാഗം, അതായത് കാല്‍മുട്ടിന് താഴെയുള്ള ഭാഗം പിന്നിലേക്ക് വളയുന്നതാണ്. ഇതിന് കാരണം വ്യായാമക്കുറവ് കാരണം തുടയിലെ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവാണ്. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സോറിയാസിസ് പോലുള്ള രോഗങ്ങളെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകുന്നു.

​ഇതിന് പരിഹാരമായി ചെയ്യാവുന്നത്​

ഇതിന് പരിഹാരമായി ചെയ്യാവുന്നത് ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കാലിന് ആവശ്യമായ വ്യായാമം നല്‍കുകയെന്നതാണ്. ഒാടുകയും ചാടുകയും ചെയ്യുന്നത് ഗുണം നല്‍കും. മുട്ടിന് ബലം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യണം. കാല്‍സ്യവും പ്രോട്ടീനും ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതുപോലെ വൈറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാകണം. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം തന്നെ ഗുണം നല്‍കും.

അമിതവണ്ണം​

ഇതുപോലെ അമിതവണ്ണം നിയന്ത്രിയ്ക്കണം. ഇതിലൂടെ ഒരു പരിധി വരെ മുട്ടുവേദന തടയും. മൊബിലിറ്റി പ്രശ്‌നം പരിഹരിയ്ക്കാന്‍ തുടയെല്ലുകള്‍ക്ക് ബലം നല്‍കുന്ന വ്യായാമം ചെയ്യണം. ജിമ്മില്‍ പോകുന്നവര്‍ ലെഗ് എക്‌സര്‍സൈസുകള്‍ ചെയ്യണം. ഇത് മുട്ടിന് ബലം നല്‍കും. ചെറുപ്പം മുതല്‍, അതായത് കുട്ടിക്കാലം മുതല്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്. മുതിര്‍ന്നവര്‍ പെട്ടെന്ന് ഒരു ദിവസം മുട്ടുവേദന കാരണം വ്യായാമം തുടങ്ങുന്നത് ചിലപ്പോള്‍ ഗുണത്തിന് പകരം ദോഷം വരുത്തും. ഇവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അധികം ആയാസമില്ലാത്ത, മുട്ടിന് സ്‌ട്രെയിന്‍ നല്‍കാത്ത വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.

Knee Pain :KNEE REPLACEMENT SURGERY

നടക്കാൻപറ്റാത്തഅവസ്ഥയും, വേദനയുംനിങ്ങളുടെദൈന്യംദിനജീവിതത്തെബാധിക്കുന്നുവോ?

ചുരുങ്ങിയദിവസത്തെആശുപത്രിവാസവുംവിശ്രമവുംകഴിഞ്ഞാൽസാധാരണജീവിതത്തിലേക്ക്പൂർണ്ണമായുംതിരിച്ചുവരാം

കുറഞ്ഞചിലവിൽമുട്ടുമാറ്റിവെക്കൽശസ്ത്രക്രിയനടക്കാവിൽഹോസ്പിറ്റൽവളാഞ്ചേരിയിൽലഭ്യമാണ്

സർജറികൾക്ക്ഇൻഷൂറൻസ്സൗകര്യംലഭ്യമാണ്

Surgery Enquiry No:

:9072 191 234

What causes knee pain?