Parkinson’s disease |പാർക്കിൻസൺസ് രോഗം മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ കൂട്ടം നാഡീകോശങ്ങളെ (ന്യൂറോണുകൾ) ബാധിക്കുന്ന ദീർഘവും പുരോഗമനപരവുമായ ന്യൂറോളജിക്കൽ അവസ്ഥയാണ് പാർക്കിൻസൺസ് രോഗം. ഈ അവസ്ഥ പേശീ നിയന്ത്രണം, സന്തുലിതാവസ്ഥ, ചലനാത്മകത എന്നിവയെ ബാധിക്കുന്നതിന് ഏറ്റവും പ്രശസ്തമാണെങ്കിലും, ഇത് ഇന്ദ്രിയങ്ങൾ, ചിന്താശേഷി, മാനസികാരോഗ്യം, ജീവിതത്തിന്റെ മറ്റ് വശങ്ങൾ എന്നിവയെ ബാധിക്കും. ഈ അവസ്ഥയുടെ കാരണം ഇപ്പോഴും ഒരു പ്രഹേളികയാണ്. ഇതുവരെ നിർവചിക്കപ്പെട്ട രോഗശമനം ഇല്ലെങ്കിലും, മരുന്നുകളും ശസ്ത്രക്രിയയും ഉൾപ്പെടുന്ന രോഗലക്ഷണങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് നിരവധി ചികിത്സാ ഓപ്ഷനുകൾ ലഭ്യമാണ്. ഇത് മാരകമല്ലെങ്കിലും ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും.
എന്തുകൊണ്ടാണ് Parkinson’s disease ഉണ്ടാവുന്നത് ?
ആധുനിക വൈദ്യശാസ്ത്രത്തിന് Parkinson’s disease രോഗത്തിന്റെ മൂലകാരണം എന്താണെന്ന് ഇന്നേ വരെ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും പാരിസ്‌ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പരസ്പരവ്യവഹാരം മൂലമാണ് ഈ രോഗം ഉണ്ടാകുന്നതെന്നാണ് അനുമാനം.
ജനിതകമായി ഈ രോഗം വരാൻ സാധ്യതയുള്ളവരിൽ പരിസ്‌ഥിതി മലിനീകരണമോ ചില കീടനാശിനികളുടെ ഉപയോഗമോ മൂലം ഈ രോഗം വരാൻ സാധ്യതയുണ്ട്.
ആരിലാണ് Parkinson’s disease രോഗം കാണുന്നത് ?
50 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിൽ 3 : 2 അനുപാതത്തിൽ പുരുഷന്മാരിലാണ് Parkinson’s disease രോഗം കൂടുതലായി കണ്ടുവരുന്നത്. അപൂർവമായി ചെറു പ്രായക്കാരിലും പാർക്കിൻസൺസ് രോഗം കണ്ടുവരുന്നു. ജനിതകമായ കാരണങ്ങൾ മൂലമാവാം ഇവരിൽ ഈ രോഗം ഉണ്ടാകുന്നത്.
Parkinson’s disease രോഗ ലക്ഷണങ്ങൾ എന്തെല്ലാം ?
Parkinson’s disease രോഗത്തിന്റെ ലക്ഷണങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം
- ചലനസംബന്ധമായവ (മോട്ടോർ)
- ചലനേതരമായത് (നോൺ മോട്ടോർ)
ചലനസംബന്ധമായ ലക്ഷണങ്ങൾ
കാതലായ 4 ലക്ഷണങ്ങൾ
- വിശ്രമാവസ്‌ഥയിലുള്ള വിറയൽ (RESTING TREMOR ): സാധാരണയായി ഒരു വശത്തെ കയ്യിലോ കാലിലോ തുടങ്ങി സാവധാനം മറു വശത്തോട്ടും വ്യാപിക്കാം. രോഗി ഗുളിക ഉരുട്ടുന്ന രീതിയിൽ തള്ളവിരലും ചൂണ്ടുവിരലും തമ്മിൽ കൂട്ടിത്തിരുമ്മിയേക്കാം
- പ്രവർത്തനമന്ദത (BRADYKINESIA): പാർക്കിൻസൺസ് രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണിത്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ദൈനംദിന പ്രവൃത്തികളെല്ലാം സാവധാനത്തിലാവുന്ന ഒരവസ്ഥയാണിത് .
- പേശികളുടെ ദാർഢ്യം (RIGIDITY ): ഇതു കാരണം പേശികൾ ചലിപ്പിക്കുമ്പോൾ അനായാസത നഷ്ടപ്പെടുന്നു.
- അംഗവിന്യാസത്തിലെ അസന്തുലിതാവസ്‌ഥ (POSTURAL INSTABILITY):
ശരീരതുലനാവസ്‌ഥയിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ മൂലം തുടർച്ചയായ വീഴ്ചകളുണ്ടാകുവാൻ സാധ്യതയുണ്ട്. ദൃതഗതിയിൽ തിരിയുമ്പോഴോ ഇടുങ്ങിയ വഴിയിൽ കൂടി നടക്കുമ്പോഴോ നിസ്സാരമായ തടസ്സങ്ങൾ നേരിടുമ്പോഴോ രോഗി അസാധാരണമായ ഗതിയിൽ വീഴുവാൻ സാധ്യതയുണ്ട് .
ചലനസംബന്ധമായ മറ്റു ലക്ഷണങ്ങൾ
- ഭാവഭേദങ്ങളില്ലാത്ത മുഖം
- ഇമവെട്ടാതിരിക്കുക
- പതിഞ്ഞ ശബ്ദം
- കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക
- മുന്നോട്ടാഞ്ഞ് കൂനി നിൽക്കുക
- കൈകൾ വീശാതെയുള്ള നടത്തം
ചലനസംബന്ധമല്ലാത്ത ലക്ഷണങ്ങൾ
- വിഷാദം
- പ്രവർത്തി ചെയ്യാനുള്ള താൽപര്യക്കുറവ്
- മറവി
- അമിതമായ ഉൽകണ്ഠ
- ഇല്ലാത്തത് ഉണ്ടെന്നുള്ള തോന്നൽ
- ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾ
ഇവയിൽ പ്രധാനമായവ :
രാത്രിയിലെ ഉറക്കക്കുറവ്, പകൽ ഉറക്കക്കൂടുതൽ, ഉറക്കത്തിൽ സ്വപ്നം കണ്ട് ശാരീരികമായി പ്രതികരിക്കുക, മൂത്രം പിടിച്ചുവയ്ക്കാനുള്ള ബുദ്ധിമുട്ട്, മലബന്ധം, മണവും രുചിയുമറിയാനുള്ള കഴിവില്ലായ്മ.ഉമിനീരൊലിപ്പിക്കൽ, എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, അമിതമായ വിയർപ്പ്.
രോഗനിർണയം എങ്ങനെ ?
ഈ രോഗം പ്രധാനമായും ലക്ഷണങ്ങൾ കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. മറ്റു ടെസ്റ്റുകളോ സ്കാനുകളോ സാധാരണയായി ആവശ്യം വരാറില്ല. വിശ്രമാവസ്ഥയിലുള്ള വിറയൽ, ശരീരചലനങ്ങളിലെ വേഗതക്കുറവ്, പേശി പിടുത്തം, ശരീരം തുലനം ചെയ്യുന്നതിനുള്ള വൈഷമ്യം എന്നീ കാതലായ നാല് ചലനസംബന്ധമായ ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമുണ്ടെങ്കിൽ അത് പാർക്കിൻസൺസ് രോഗമാണെന്ന് അനുമാനിക്കാം.
പാർക്കിൻസൺസ് രോഗമാണോ അതോ പാർക്കിൻസൺസ് രോഗം പോലെ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റേതെങ്കിലും രോഗമാണോ എന്നറിയുന്നതിന് വേണ്ടി ചില സമയങ്ങളിൽ എം ആർ ഐ സ്കാൻ ഉപയോഗപ്പെടുത്താറുണ്ട് .
ഡോപ്പമിൻ ട്രാൻസ്പോർട്ടർ സ്കാൻ (DaT SCAN ) പാർക്കിൻസൺസ് രോഗത്തിന് ഒരു സ്ഥിതീകരണ പരിശോധനയാണ്. ഇത് അപൂർവമായി മാത്രമേ വേണ്ടിവരാറുള്ളു.
ചികിത്സ
മരുന്നുകളുപയോഗിച്ചും ശസ്ത്രക്രിയ മുഖാന്തരവും ചികിത്സ സാധ്യമാണ്. ഇതിനോടൊപ്പം വ്യായാമവും ഭക്ഷണക്രമീകരണവും രോഗനിർണയത്തിന്അത്യാവശ്യമാണ്. ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർച്ചയായി മരുന്നുകൾ കഴിക്കേണ്ട ഒരു രോഗാവസ്ഥയാണ്.
ഒരു ഡോക്ടറെ എപ്പോൾ കാണും?
ഒരു വ്യക്തിക്ക് വിറയൽ, പേശികൾ മുറുകുക, സന്തുലിതാവസ്ഥ നഷ്ടപ്പെടുകയോ ചലനം മന്ദഗതിയിലാകുകയോ ചെയ്താൽ, അയാൾ ഡോക്ടറെ കാണണം. രോഗലക്ഷണങ്ങൾ പാർക്കിൻസൺസ് രോഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിൽ ഡോക്ടർ രോഗിയെ ന്യൂറോളജിസ്റ്റുകൾ അല്ലെങ്കിൽ ജെറിയാട്രീഷ്യൻമാരെപ്പോലുള്ള സ്പെഷ്യലിസ്റ്റുകളിലേക്ക് റഫർ ചെയ്തേക്കാം
പ്രശ്നങ്ങൾ:
ചലനശേഷിയിൽ പാർക്കിൻസൺസ് രോഗത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും അറിയപ്പെടുന്നവയാണ്. കർക്കശമായ പേശികൾ, കാലതാമസമുള്ള ചലനങ്ങൾ, കുലുക്കം എന്നിവയാണ് ഏറ്റവും വ്യക്തമായ അടയാളങ്ങൾ. അറിയപ്പെടുന്ന ചില സങ്കീർണതകൾ ഇവയാണ്:
- വൈജ്ഞാനിക പ്രശ്നങ്ങൾ: രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, യുക്തിയും ചിന്തയും തകരാറിലായതിനാൽ, വൈജ്ഞാനിക പ്രശ്നങ്ങൾ ഉണ്ടാകാം.
- വിഷാദവും ഉത്കണ്ഠയും: പാർക്കിൻസൺസ് രോഗമുള്ള ആളുകൾക്ക് വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള വൈകാരിക മാറ്റങ്ങൾ അനുഭവപ്പെടുന്നു.
- വിഴുങ്ങാനുള്ള ബുദ്ധിമുട്ട്: പാർക്കിൻസൺസ് രോഗം പുരോഗമിക്കുമ്പോൾ, ചില വ്യക്തികൾക്ക് വിഴുങ്ങൽ പ്രശ്നങ്ങൾ ഉണ്ടാകാം. വായിൽ ഉമിനീർ അധികമാകുന്നതിനും ഇത് കാരണമാകും.
- ഡിമെൻഷ്യ: പാർക്കിൻസൺസ് രോഗം പ്രാഥമികമായി ഒരു ചലന വൈകല്യമാണെങ്കിലും, ചിന്തയെയും ഓർമ്മകളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലകളെയും ഇത് ബാധിക്കും, ഇത് രോഗികളിൽ ഡിമെൻഷ്യയിലേക്ക് നയിക്കുന്നു.
- ദുർഗന്ധ ബോധം: മണം കുറയുന്നത് പാർക്കിൻസൺസ് രോഗത്തിന്റെ ഒരു സാധാരണ ആദ്യകാല ലക്ഷണമാണ്, അത് പലപ്പോഴും അവഗണിക്കപ്പെടുന്നു.
മരുന്നുകൾ ഏതെല്ലാം ?
പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന കാരണം ഡോപ്പമിൻ എന്ന രാസപദാർഥത്തിന്റെ കുറവായതിനാൽ ഡോപ്പമിന്റെ അഭാവത്തെ നികത്തുന്നതോ ഡോപ്പമിനെ പോലെ പ്രവർത്തിക്കുന്നതോ ആയ മരുന്നുകളാണ് നാം ഈ രോഗത്തിന്റെ ചികിത്സാവിധിയിൽ ഉപയോഗിക്കുന്നത്. ലിവോഡോപ്പ എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മരുന്ന് തലച്ചോറിൽ പ്രവേശിച്ചു ഡോപ്പമിനായി രൂപാന്തരം പ്രാപിക്കുകയും തന്മൂലം ഡോപ്പമിന്റെ അഭാവം നികത്തപ്പെടുകയും രോഗലക്ഷണങ്ങൾ കുറയുകയും ചെയ്യുന്നു .
ഈ രോഗം പുരോഗമിക്കുന്നതും തുടർചികിത്സ വേണ്ടിവരുന്നതും ഒട്ടേറെ ശാരീരികവും മാനസികവുമായ വ്യഥകൾ ഉണ്ടാക്കുന്നതിനാലും രോഗീപരിചരണത്തിൽ ഉൾപ്പെട്ടവരുടെ നിരന്തരമായ ശ്രദ്ധയും ക്ഷമയോടുള്ള പരിചരണവും പാർക്കിൻസൺസ് രോഗികൾക്ക് അത്യന്താപേക്ഷിതമാണ്.
ഡോ.ഷഫീഖ് ഉസ്മാൻ.വി
MBBS.MD(Gen Med,MRCP(UK) MRCPE,DM Neurology
ഇനി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ഞരമ്പുരോഗ ചികിത്സാവിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നു
.
📌ഞരമ്പ് സംബന്ധമായ അസുഖങ്ങൾ
📌പാർക്കിൻസൺസ് രോഗ ചികിത്സ
📌വിട്ടുമാറാത്ത തലവേദന ,മൈഗ്രൈൻ
📌നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ
📌അപസ്മാരം സംബന്ധമായ അസുഖങ്ങൾ
📌 ഓർമ്മക്കുറവ് , തരിപ്പ് ,കടച്ചിൽ ,വിറയൻ
📌പക്ഷാഘാതം(Stroke )
സംബന്ധമായ അസുഖങ്ങൾ .
📌കഴുത്തുവേദന ,
ബാക്ക് പെയിൻ തുടങ്ങിയ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ.
നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി
ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും
☎️
9946147238
9946174038
For More details please Read this :https://en.wikipedia.org/wiki/Parkinson%27s_disease