ലോകാരോഗ്യ സംഘടനയുടെ ഉപവിഭാഗമായ ‘ജിനാ (Gina)’ 2023-ലെ പുതു ക്കിയ നിർദ്ദേശങ്ങൾ Asthma നിയന്ത്രണത്തിൽ അഞ്ച് തലത്തിൽ വിവിധ ഔഷധങ്ങളുടെ ഉപയോഗത്തോടൊപ്പം തന്നെ പാലിക്കേണ്ടുന്ന ഔഷധേതര മാർഗ്ഗങ്ങളെ കുറിച്ച് വിശദമാ ക്കുന്നുണ്ട്. ആസ്തമയുടെ ആ ക്രമണത്തെ ചെറുക്കാൻ ‘റിലീ വർ’ ഗ്രൂപ്പിൽപ്പെട്ട ഉടനടി ഫലം ലഭിക്കുന്ന ഔഷധങ്ങളും ‘
കൺട്രോളർ’ ഗ്രൂപ്പിൽപ്പെട്ട രോഗത്തിന്റെ ഭാവിയിലെ ആക്രമണം തടയുന്നതുമായ അനേകം ഔ ഷധങ്ങളുടെ വിവിധ അളവിലും സങ്കര രീതിയിലും ഉള്ള നിർദ്ദേ ശങ്ങൾ തരുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ പ്രാധാന്യ മർഹിക്കുന്ന 12-ൽപ്പരം ഔഷ ധേതരമാർഗ്ഗങ്ങൾ എണ്ണിയെണ്ണി ഇതിൻ്റെ റിപ്പോർട്ടിൽ പരാമർശി ക്കുന്നുണ്ട്.
അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
പുകവലിയുടെ ഉപയോഗം പാടേ അവസാനിപ്പിക്കുക
പുകവലിക്കാരായ Asthma രോഗികൾ ഉടനടി പുകവലി യോ സമാന രീതികളോ ഉപേ ക്ഷിക്കണം. അടുത്തുള്ളവർ പോലും പുക വലിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് ആസ്തമ വർദ്ധിക്കാൻ കാരണ മാകാം. കൂടാതെ ‘തേർഡ് ഹാ ൻഡ് സ്മോക്കിംഗ്’ എന്ന് പറയ പ്പെടുന്ന പുകവലിക്കാരനുമായി നേരിട്ട് സമ്പർക്കമില്ലാതെ പുക വലിക്കാർ പുകവലിച്ച സ്ഥലത്ത് രോഗി പ്രവേശിക്കുമ്പോൾ ഉ ണ്ടാകുന്ന ആസ്ത്‌മ അധീകര ണവും തടയേണ്ടതാണ്. പുക വലി ഉപേക്ഷിക്കുവാൻ കൗൺ സിലിംങ്ങ് ഉൾപ്പെടെയുള്ള വൈദ്യസഹായവും തേടാം. ആ സ്ത്മ രോഗികളായ കുട്ടികളു ടെ സംരക്ഷകരും, മാതാപിതാ ക്കളും പുകവലി ഉപേക്ഷിക്കേ ണ്ടതാണ്.
പുകവലിക്കാരായ ആസ്ത്മ രോഗികൾ കാലക്രമേണ സി.ഒ. പി.ഡി അഥവാ സ്ഥായിയായ ശ്വാസംമുട്ടലായി പുരോഗമിക്കും. അപ്പോൾ അതിനുള്ള ചികി ത്സയും വ്യത്യാസപ്പെടുത്തണം.
മിതമായ പതിവ് വ്യായാമം
Asthma രോഗികൾക്ക് പതിവായ വ്യായാമങ്ങൾ പ്രോത്സാ ഹിപ്പിക്കേണ്ടതാണ്. ഇത് അവ രുടെ പൊതുവായ ആരോഗ്യ സംരക്ഷണത്തിന് സഹായകമാകും. ചിലതരം ആസ്തമകൾ വ്യായാമത്തോടൊപ്പം അധികരിക്കുന്ന (എക്സർസൈസ് ഇൻ ഡ്യൂസ്‌ഡ് ആസ്) രീതിയുണ്ടെങ്കിൽ അതിൽ വേണ്ടുന്ന മുൻകരുതലുകൾ എടുക്കണം. വ്യായാമത്തിന് മുന്നോടിയായി “വാം അപ്പ്” ചെയ്യുന്നത് പ്ര യോജനകരമായിരിക്കും. വ്യാ യാമം, ഹൃദയ-ശ്വാസകോശ പ്ര വർത്തനത്തെ മികവുറ്റതാക്കു ന്നു. ചിട്ടയായ വ്യായാമം കടു ആ ആസ്ത്‌മ രോഗികളുടെ ല ക്ഷണങ്ങൾ കുറയുന്നതായും ജീവിതസൗഖ്യം വർദ്ധിപ്പിക്കു ന്നതായും തെളിഞ്ഞിട്ടുണ്ട്.
അധികരിക്കുന്ന ജോലിയും സാഹചര്യങ്ങളും മനസ്സിലാക്കി കരുതിയിരിക്കുക.
മുതിർന്നവരിൽ ആസ്ത്മയും തൊഴിൽ സാഹചര്യവുമുള്ള ബന്ധം അവലോകനം ചെയ്യുകയും സാധ്യതയുള്ളവ ഒഴിവാക്കുകയും വേണം. അത്തരം സ്ഥല ങ്ങളിൽ ജോലി മാറ്റുന്നതിനുള്ള ഉപദേശം ഒരു ‘ഒക്കുപേഷണൽ എക്സ്പോർട്ടി’ന്റെ കൈയ്യിൽ നിന്നും സ്വീകരിക്കുന്നതും നല്ല താണ്.
Asthma അധികരിക്കുന്ന ഔഷധങ്ങൾ ഒഴിവാക്കുക
ആസിക രോഗികൾ മറ്റു രോഗങ്ങൾക്ക് കഴിക്കുന്ന ഔഷ ധങ്ങളെക്കുറിച്ച് വിശകലനം നടത്തുക വേദനസംഹാരികൾ, ഹൃദ്രോഗത്തിന് പ്രതിദിനം ക ഴിക്കുന്ന മരുന്നുകൾ, ചിലതരം കണ്ണിലൊഴിക്കുന്ന തുള്ളി കരു സുകൾ എന്നിവ ആസ്തമ അധികരിക്കുന്നതിന് കാരണമാ കാം അവ ചികിത്സിക്കുന്ന ഡോക്‌ടറുടെ സഹായത്തോടെ മറ്റ് വിഭാഗത്തിൽപ്പെട്ട മരുന്നുക ളിലേക്കും മാറ്റാൻ സാധിക്കും.
ആഹാരരീതി ക്രമീകരിക്കുക
ഭക്ഷണരീതിയിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾ പ്പെടുത്തുന്നത് ആരോഗ്യം പൊ തുവേ നല്ലവണ്ണം സംരക്ഷിക്കു ന്നത് മൂലം ആസ്ത്മ നിയന്ത്രി നമാകും അമിതാഹാരവും വയ റു നിറയെ കഴിക്കുന്നതും ഒഴിവാക്കണം. വണ്ണം കുറയ്ക്കുന്ന തിനുള്ള ആഹാരരീതിയും നല്ലതായിരിക്കും.

വീടും പരിസരവും വൃത്തിയായായി സൂക്ഷിക്കുക
ഈർപ്പവും, പൂപ്പൽ പിടിച്ചതുമായ വീട്ടിലെ മുറികളിലെ ഭിത്തികൾ വൃത്തിയാക്കുകയും പെയിന്റ് അടിക്കുന്നതും നല്ല താണ്. വീട്ടിലെ അലർജി ഉണ്ടാ ക്കുന്ന വസ്‌തുക്കളെ ഒഴിവാക്കുന്നത് പലപ്പോഴും പ്രായോഗിക മല്ല. രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങളും തലയിണകളും ഒഴിവാക്കണം. കിടക്കയും, മെത്തയും വെയിൽ കൊള്ളിക്കുന്നത് “ഹൗസ് ഡസ്റ്റ് മൈറ്റ്” എന്ന വളരെ സാധാരണ അലർജിക് ആസ്തമ ഉണ്ടാക്കുന്ന സൂക്ഷ്മമാ ണുക്കളെ കുറയ്ക്കാൻ സഹാ യിക്കുകയും അതുവഴി ആസ് നിയന്ത്രിക്കുവാനും സാധിക്കും.
പാരമ്പര്യപരമായി ഇത് ഉണ്ടാകാമെന്നതിനാൽ മാതാപിതാക്കൾക്ക് ആസ്‌ത്‌മ ഉണ്ടെങ്കിൽ കുട്ടികൾ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഇൻഹെയ്ലർ ചികിത്സ ശരിയായ രീതിയി ലാണോ എന്ന് ഓരോ പ്രാവശ്യവും ഡോക്‌ടറെ കാണിച്ച് കൃത്യമായ ഉപദേശം തേടണം.വീട്ടിലെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കു
അന്തരീക്ഷ മലിനീകരണമു ണ്ടാക്കാത്ത പാചക രീതികളും വളരെ തുറസ്സായ വായുസഞ്ചാ രമുള്ളയിടത്ത് പാചകം ചെയ്യുന്നതും ആസ്തമ ആക്രമണം കുറയ്ക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കുക
അമിത വണ്ണമുള്ളവർ ശരീര ഭാരം കുറയ്ക്കുന്നത് ആസ കുറക്കാൻ സഹായിക്കും. വിവി ധതരം വ്യായാമ മുറകൾ ഭാരം കുറയ്ക്കാനും ആസ്ത്‌മ ലക്ഷ ണങ്ങൾ കുറയ്ക്കാനും ഉപകരിക്കും.
ശ്വസന വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കുക
എല്ലാത്തരം ശ്വസന വ്യായാമങ്ങളും ഔഷധ ചികിത്സയെ സഹായകരമാക്കുന്ന ഘടകമാണ്. ജീവിത സൗഖ്യം വർദ്ധിപ്പി ക്കുവാനും ആസ്തമ ലക്ഷണം കുറപ്പിക്കുവാനും സഹായിക്കുന്നു.
അന്തരീക്ഷ വ്യതിയാനങ്ങളെ കരുതിയിരിക്കുക
പൂമ്പൊടി ഉണ്ടാകുന്ന കാലത്തും വലിയ മഞ്ഞ് വീഴ്ചക്കാലത്തും മഴക്കാലത്തും കഴിച്ച തും വീട്ടിൽ കഴിയുന്നത്, ആസ്തമ അധികരിക്കുന്നത് ഒഴിവാക്കാൻ കഴിയും.
മാനസിക സംഘർഷങ്ങൾ ഒഴിവാക്കുക
ആസ്തമ അധികരിക്കുന്നത് ഒരു കാരണം മാനസിക സംഘ ർഷങ്ങൾ ആയതിനാൽ അത് നിയന്ത്രിക്കാൻ ശ്രദ്ധയോടെ പെ രുമാറണം. പ്രാർത്ഥന, യോഗ, പ്രാണായാമം. മറ്റ് വ്യായാമങ്ങൾ ഇവയെല്ലാം മാനസിക സംഘർഷം കുറയ്ക്കാനും ആസ്തമ
നിയന്ത്രിക്കാനും സഹായിക്കും.

ചില ഭക്ഷണങ്ങൾ ഒഴിവാക്കുക
ചിലതരം ഭക്ഷണങ്ങൾ ആ സ്മ അധികരിക്കുന്നതായി അ നുഭവപ്പെട്ടാൽ അവ ഒഴിവാക്കണം. ഭക്ഷണത്തോടൊപ്പം ചേർ ക്കുന്ന ചില കെമിക്കൽസും കളറിംഗ് വസ്തുക്കളും ആസ്തമ അധികരിക്കുന്നതായി കണ്ടിട്ടുണ്ട് അവ ഒഴിവാക്കുന്നതും ആസ്ത്മ നിയന്ത്രിക്കുന്നതിനു സഹായകരമാകും.