മധുരം നമ്മുടെ ശരീരത്തിനെയും മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നു?|How Our Body and Mind are affected by Sweetness

മധുരപരഹാരത്തിനോടുള്ള അമിതാസക്തി കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണാറുണ്ട് .

സ്ത്രീകളിൽ ഇത് താരതമ്യേന കൂടുതലാണ്.

 മധുരത്തിനോടുള്ള അമിതാസക്തി കൂടാനുള്ള കാരണങ്ങൾ .

ഹോർമോണിന്റെ അവസ്ഥ നിർജലീകരണം, തെറ്റായ ആഹാര രീതി , ഉറക്കമില്ലായ്മ , പിരിമുറുക്കം , അലസമായ ജീവിത രീതി ഇവയെല്ലാം കാരണമാകാറുണ്ട് .

സ്ത്രീകളിൽ PMS അഥവാ മാസം മുറയ്ക്ക് തൊട്ടു മുൻപായി വരാവുന്ന ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ഇതിന് കാരണമാകാം. പിരിമുറുക്കം കൂടുമ്പോഴും ശരിയായ സുഖനിദ്ര ലഭിക്കാതെ വരുമ്പോഴും മധുരത്തിനോടും മറ്റു കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകളോടുമുള്ള അമിത അമിതാസക്തി ഉണ്ടാക്കാം.

മധുരം നമ്മുടെ ശരീരത്തിനെയും മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നു?

മധുരം കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെടുന്നനെ കൂടുകയും ഇത് തലച്ചോറിൽ ചില രാസമാറ്റങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു. മധുര പലഹാരം കഴിക്കുമ്പോൾ രാസവസ്തുക്കളായ ഡോപ്പാമിൻ ,ഹാപ്പി ഹോർമോൺ ആയ സിറോടോണിൻ എന്നിവ തലച്ചോറുൽ ഉത്പാദിപ്പിക്കുന്നു. ഇത് തൽക്കാലത്തേക്ക് ഒരു സന്തോഷം നൽകുമെങ്കിലും അമിതമായി മധുരം കഴിക്കുന്നത് പല ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം , പ്രമേഹം , നീർവിക്കം എന്നിവയ്ക്ക് വഴിതെളിക്കും.

പിരിമുറുക്കം അമിത ശക്തിയിലോട്ട് നയിക്കാം.

ചിലർ പിരിമുറുക്കം കൂടുമ്പോൾ മധുരം മധുരം ഉപ്പ് കൊഴുപ്പ് എന്നിവ കൂടുതൽ അടങ്ങിയ ജങ്ക് ഫുഡുകൾ കൂടുതൽ കഴിക്കാറുണ്ട് .ഇത്തരം ആഹാരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുകയും “സെറാട്ടോണിൻ” പോലുള്ള ഹോർമോൺ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് നൈമിഷികമായ ഒരു സന്തോഷം നൽകുന്നു പക്ഷേ ഇത് ഒരു ദീർഘകാലത്തേക്ക് തുടരുന്നത് ഇത്തരം രുചികളുടെ ത്രഷോൾഡ് കൂട്ടുകയും തൽഫലം കൂടുതൽ അളവിൽ ഇവ കഴിക്കാൻ അവരെ തലച്ചോറ് പ്രേരിപ്പിക്കുന്നു. അതിനാൽ പിരിമുറുക്കം ഉള്ളവർ അത് മനസ്സിലാക്കുകയും അത് കുറയ്ക്കാനുള്ള ആരോഗ്യകരമായ വഴികൾ കണ്ടുപിടിക്കേണ്ടതാണ്.

How Our Body and Mind are affected by Sweetness

മധുരത്തിനോടുള്ള അമിതാസക്തി കുറയ്ക്കാനുള്ള മാർഗങ്ങൾ

ആഹാരം കൃത്യമായ ഇടവേളയിൽ കഴിക്കുക

ആഹാരം കൃത്യമായി ഇടവേളയിൽ സമീകൃതമായി കഴിക്കുക. വിശന്നിരിക്കുന്നതും അന്നജം മാത്രമടങ്ങിയ ആഹാരം കഴിക്കുന്നതും എല്ലാം അമിതാസക്തിക്ക് കാരണമാകാം.

ഹെൽത്തി പ്ലേറ്റ് മാതൃക സ്വീകരിക്കുക

പ്രധാന ഭക്ഷണങ്ങളായ പ്രാതൽ, ഉച്ചയൂൺ,  അത്താഴം എന്നിവ മുടങ്ങാതെ കഴിക്കുക. ഇതിന ഹെൽത്തി പ്ലേറ്റ് മാതൃക സ്വീകരിക്കുക. അതായത്  പ്ലേറ്റിൽ പകുതി പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക, കാൽഭാഗം തവിടോടുകൂടിയ ധാന്യങ്ങളുടെ പലഹാരമോ ചോറോ ആവാം ബാക്കി കാൽഭാഗം മാംസ്യം പ്രദാനം ചെയ്യുന്ന നോൺവെജ് ഭക്ഷണങ്ങളും, പയറു പരിപ്പ് വർഗ്ഗങ്ങളും ആവാം. ആവശ്യാനുസരണം നാരുകളടങ്ങിയതും മാംസ്യമടങ്ങിയതുമായ ഹെൽത്തി പ്ലേറ്റ് മാതൃകയിൽ ആഹാരം കഴിക്കുന്നത് അമിതാസക്തി കുറയ്ക്കാൻ ഉതകുന്നു.

മൈൻഡ് ഫുൾനസ്സ് പരിശീലിക്കുക

നാം കഴിക്കുന്ന ആഹാരം ശരീരത്തിനെയും മനസ്സിനെയും പോഷിപ്പിക്കുന്നതാകണം. ഫുഡുകൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാകുന്നതു മാത്രമല്ല നമ്മുടെ ഊർജ്ജസ്വലതയെ കുറയ്ക്കുകയും ചെയ്യുന്നു. കഴിക്കുന്നതിനു മുൻപായി ഇത് ആലോചിക്കുകയാണെങ്കിൽ തീർച്ചയായും മധുരത്തിനോടുള്ള ആസക്തി കുറയ്ക്കുന്നു. മാത്രമല്ല നാം ഓർക്കേണ്ട മറ്റൊരു കാര്യം വളരെ കുറച്ച് സമയം അതായത് ഒരു നിമിഷത്തിലും കുറവും മാത്രമേ ഈ പറഞ്ഞ മധുരം നമ്മുടെ നാവിൽ ഇരിക്കുകയും നമുക്ക് നൈമിഷികമായ ഒരു സന്തോഷം തരുകയും ചെയ്യുന്നുള്ളൂ. അതിനാൽ ചെറിയ അളവിൽ വല്ലപ്പോഴും ആവാം അതിനടിമകൾ ആകരുത്.

വ്യായാമം ശീലമാക്കാം

വ്യായാമം ചെയ്യുമ്പോൾ മേൽപ്പറഞ്ഞ രാസവസ്തുക്കൾ ആയ സെറോട്ടോണിൻ ,ഡോപ്പമിൻ മുതലായവ നമ്മുടെ തലച്ചോർ ഉത്പാദിപ്പിക്കുന്നു. ഇത് അമിതാസക്തി കുറയ്ക്കാൻ ഉതകുന്നു. മാത്രമല്ല വ്യായാമം ജീവിതചര്യയുടെ ഭാഗമാകുമ്പോൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ അനുവർത്തിക്കാനും ആസക്തി കുറയ്ക്കാനും പ്രേരിതരാകുന്നു.

How Our Body and Mind are affected by Sweetness

ആരോഗ്യദായികമായാൽ ലഘു ഭക്ഷണങ്ങൾ സംഭരിക്കുക

മിക്കവാറും ലഘു ഭക്ഷണങ്ങളാണ് പലരുടെയും ദുർബലത. ലഘു ഭക്ഷണങ്ങളാവാം പക്ഷേ അവ ആരോഗ്യദായങ്ങൾ ആവണം .

ഇടനേരങ്ങളിൽ പഴവർഗ്ഗങ്ങൾ, മിതമായ അളവിൽ നട്ട്സ് ,ഉണങ്ങിയ പഴങ്ങൾ ,സംഭാരം, സലാഡുകൾ, പച്ചക്കറി ജ്യൂസുകൾ, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ വിശപ്പ് അടക്കാനും പോഷകങ്ങൾ പ്രധാനം ചെയ്യാനും മധുരത്തിനോടുള്ള ആസക്തി കുറയ്ക്കാനുള്ള മുതകുന്നു .ആയതിനാൽ വീട്ടിലും ഓഫീസിൽ ഇത്തരം ലഘു ഭക്ഷണങ്ങൾ സംഭരിക്കുക.

പോഷകക്കുറവില്ലെന്നുറപ്പുവരുത്തുക

നമ്മുടെ ശരീരത്തിന് ആവശ്യമായ ജലം വിറ്റാമിനുകൾ, മിനറലുകൾ എന്നിവയുടെ അഭാവത്തിൽ മധുരത്തിനോടുള്ള ആസക്തി ഉണ്ടാവാം. നിർജലീകരണം, അമിതമായ അളവിൽ സോഡിയം അടങ്ങിയ പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും കഴിക്കുക, മഗ്നീഷത്തിന്റെ അഭാവം ഇവയെല്ലാം കാരണങ്ങൾ ആകാം. സംശയമുള്ള സാഹചര്യത്തിൽ ഒരു ഡോക്ടറിന്റെയും ഡയറ്റീഷ്യന്റെയും സഹായത്തിൽ അത്തരം പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തുക.