
ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, ചിട്ടയായ ദിനചര്യ എന്നിവ മൈഗ്രേൻ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം(Genetic Risk Factors)
മൈഗ്രേൻ ജനിതകമായി പകരുന്ന രോഗമാണോ, വേദനയുടെ തീവ്രത അളക്കാൻ കഴിയുമോ, എല്ലാ തലവേദനകൾക്കും ഒരേ ചികിത്സയാണോ? ഈ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുകയാണ് പ്രശസ്ത ന്യൂറോളജിസ്റ്റും വേൾഡ് ഹെഡേക്ക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായ ഡോ. പ്രവീൺ തോമസ്. ജനിതക ഘടകങ്ങളും ജീവിതശൈലിയും തലവേദനയെ സ്വാധീനിക്കും എന്നാണ് ഡോക്ടർ പറയുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ‘ദി എക്സ്പ്രസ് ഡയലോഗ്സിൽ’ ആണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

മൈഗ്രേൻ ജനിതകമായി പകരുന്ന രോഗമാണോ?(Genetic Risk Factors)
അതെ, മൈഗ്രേൻ വരാനുള്ള സാധ്യതയിൽ ജനിതക ഘടകങ്ങൾക്ക് പങ്കുണ്ട്. എന്നാൽ കുടുംബത്തിൽ മറ്റാർക്കെങ്കിലും മൈഗ്രേൻ ഉണ്ടെങ്കിൽ മാത്രമേ ഇത് വരൂ എന്നില്ല. ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയെപ്പോലെ ജനിതക ഘടകങ്ങൾ മൈഗ്രേൻ വരാനുള്ള സാധ്യത വർധിപ്പിക്കാം. എന്നാൽ ജനിതക ഘടകങ്ങൾ മാത്രമല്ല, ജീവിതശൈലിയും ഇതിൽ പ്രധാനമാണ്.

ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, ചിട്ടയായ ദിനചര്യ എന്നിവ മൈഗ്രേൻ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. ജനിതകമായി സാധ്യതയുണ്ടെങ്കിലും ചിലർക്ക് മൈഗ്രേൻ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ മുതിർന്നവർ ചിട്ടയായ ജീവിതരീതിക്കും ദിനചര്യയ്ക്കും പ്രാധാന്യം നൽകിയിരുന്നു.
വേദനയുടെ തീവ്രത അളക്കാൻ കൃത്യമായ മാനദണ്ഡമുണ്ടോ?(Genetic Risk Factors)
വേദനയുടെ തീവ്രത അളക്കാൻ എല്ലാവർക്കും ഒരുപോലെ ബാധകമായ കൃത്യമായ മാനദണ്ഡമില്ല. ഓരോരുത്തർക്കും വേദന അനുഭവപ്പെടുന്നത് വ്യത്യസ്തമായാണ്. മൈഗ്രേൻ മിതമായതോ കഠിനമായതോ ആയ വേദനയുണ്ടാക്കാം. ക്ലസ്റ്റർ തലവേദന അതീവ തീവ്രമായതിനാൽ ‘ആത്മഹത്യാ തലവേദന'(suicide headaches) എന്നും അറിയപ്പെടുന്നു.

തലവേദനയെ നിസ്സാരമായി കാണരുത്. പല രോഗങ്ങളും തലവേദനയ്ക്ക് കാരണമാകാം. കൃത്യമായ രോഗനിർണയം ലഭിക്കാത്തത് ചിലരിൽ വലിയ നിരാശയുണ്ടാക്കാം. രോഗകാരണം കണ്ടെത്തിയാൽ മാത്രമേ ശരിയായ ചികിത്സ നൽകാൻ കഴിയൂ.
ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ ചിലർക്ക് തലവേദന ഉണ്ടാകാം. ലൈംഗിക പ്രവർത്തനത്തിനിടയിലും ചിലർക്ക് തലവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം ഓരോ തലവേദനയ്ക്കും കാരണം വ്യത്യസ്തമായതിനാൽ ചികിത്സയും വ്യത്യസ്തമായിരിക്കും.
