ശരിയായ ഭക്ഷണക്രമത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും(Diabetes and healthy eating). രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നത് ക്ഷീണം, തലകറക്കം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാ
രണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധയിൽ പെടാതെ പോകുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാൽ ചില ഭക്ഷണങ്ങൾ (Diabetes and healthy eating)ശരിയായ രീതിയിൽ തിരഞ്ഞെടുക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. ഉലുവ, ജാമുൻ, കറുവപ്പട്ട, വെണ്ടയ്ക്ക, ചിയ വിത്തുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്.
ഉലുവ(Diabetes and healthy eating)

ഉലുവ ഭക്ഷണശേഷം ഉണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നു. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് അന്നജത്തിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് അന്നജത്തിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. അതിനാൽ പഞ്ചസാര പെട്ടെന്ന് രക്തത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. പതിവായി ഉലുവ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉലുവ രാത്രിയിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
കറുവപ്പട്ട

ദിവസവും 1 ഗ്രാം കറുവപ്പട്ട കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഒരു പഠനം റിപ്പോർട്ട് ചെയ്തു. സാധാരണ കറുവപ്പട്ടക്ക് പകരം സീലോൺ കറുവപ്പട്ട ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഇൻസുലിൻ്റെ പ്രവർത്തനത്തെ അനുകരിക്കുകയും ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയ്ക്കു സ്വാഭാവിക മധുരവുമുsണ്ട്. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്ന മരുന്നു കൂടിയാണിത്.
വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ ധാരാളം മ്യൂസിലേജ് അടങ്ങിയിട്ടുണ്ട്, ഇത് കുടലിൽ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നു. വെണ്ടക്കയില്‍ പെക്റ്റിന്‍ എന്നൊരു തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടക്കയില്‍ ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്, രാത്രിയില്‍ വെണ്ടയ്ക്ക മുറിച്ച് വെള്ളത്തിലിട്ട് ഇത് കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കാൻ സഹായിക്കും.
ചിയ

ചിയ വിത്തുകളിൽ ധാരാളം ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ രൂപത്തിലാകുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയ ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ രൂപത്തിലാകുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ഗ്ലൂക്കോസിനെ രക്തത്തിലേക്ക് രക്തത്തിലേക്ക് പതുക്കെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. .ചിയ വിത്തുകൾ രാവിലെ സ്മൂത്തിയിലോ തൈരിലോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ സഹായിക്കും.