ശരീരത്തിൽ വൈറ്റമിനുകൾ കുറയുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഇത് മാറ്റാൻ ശരിയായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിനുകളിൽ പ്രധാനിയാണ് വൈറ്റമിൻ ബി 12. ശരീരത്തെ മറ്റ് പോഷകങ്ങൾ, പ്രത്യേകിച്ച് ധാതുക്കൾ ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കുന്ന വൈറ്റമിനാണിത്(Vitamin B12 Deficiency). വൈറ്റമിൻ ബി 12 ൻ്റെ കുറവ് ഉണ്ടാകുമ്പോൾ ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ വൈറ്റമിൻ്റെ കുറവ് പരിഹരിക്കാൻ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
മീൻ

ഫാറ്റി ഫിഷ് (സാൽമൺ, അയല, ട്യൂണ) ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ലും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എയും മത്സ്യത്തിൽ ധാരാളമുണ്ട്. പ്രോട്ടീനുകളാലും ഇത് സമ്പുഷ്ടമാണ്. സാൽമൺ പോലെയുള്ള മീനുകൾ നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ഇതിൽ വൈറ്റമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുണ്ട്(Vitamin B12 Deficiency). മിക്ക വലിയ സൂപ്പർ മാർക്കറ്റുകളിലും ഈ മീൻ ലഭ്യമാണ്. മീൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പല തരത്തിലുള്ള ഗുണങ്ങൾ ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. ചുവന്ന രക്താണുക്കളെ ഉത്പ്പാദിപ്പിക്കാനും, പല്ലിനും എല്ലിനുമൊക്കെ വൈറ്റമിൻ ബി 12 (Vitamin B12 Deficiency)അത്യന്താപേക്ഷിതമാണ്.
Vitamin B12 or folate deficiency anemia
സസ്യാധിഷ്ഠിത പാൽ

പശുവിൻ പാൽ കുടിക്കുന്നതിനുപകരം, പ്രോട്ടീൻ സമ്പുഷ്ടവും കൊഴുപ്പ് കുറഞ്ഞതുമായ സസ്യാധിഷ്ഠിത പാൽ കുടിക്കുക. സോയ മിൽക്ക്, ബദാം മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയ പാൽ തരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവയിൽ എല്ലാം വൈറ്റമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുണ്ട്. പലപ്പോഴും പശുവിൻ പാലാണ് പലരും കുടിക്കുന്നത്. ഇതിലൂടെ പല ഗുണങ്ങൾ ലഭിക്കുമെങ്കിലും സസ്യാധിഷ്ഠിത പാലാണ് പലപ്പോഴും ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം. മുട്ട
മുട്ട ഒരു സൂപ്പർ ഫുഡാണെന്ന് തന്നെ പറയാം. മുട്ടയുടെ ഗുണങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ, മറ്റ് മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരു പ്രത്യേകിച്ച് ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം അടങ്ങിയിട്ടുള്ളതാണ്. ദിവസവും പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കാതെ മഞ്ഞയും കൂടി ചേർത്ത് കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ധാന്യങ്ങൾ

നിങ്ങൾ രാവിലെ കഴിക്കുന്ന പല ധാന്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ്റെ ഒരു പ്രധാന ഉറവിടം കൂടിയാണ് ധാന്യങ്ങൾ. ഫോളേറ്റ് ഉൾപ്പെടെയുള്ള ബി ഗ്രൂപ്പ് വൈറ്റമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, അയൺ, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി ധാതുക്കളുടെ ഉറവിടമാണ്. രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളുടെയും ഫൈറ്റോകെമിക്കലുകളും ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ധാന്യങ്ങൾ കഴിക്കുന്നത്.