സംസ്ഥാനത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്(Sunlight and Your Health). സൂര്യാതാപം, സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ പല പ്രശ്നങ്ങൾ മൂലമുള്ള മരണവും റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഉയരുകയാണ്. അതികഠിനമായ ചൂടിനെ നേരിടാൻ അതീവ ജാഗ്രത പുലർത്തേണ്ടതും വളരെ പ്രധാനമാണ്. പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
How to stay safe and well in the sun
ചൂട് കൂടുമ്പോൾ മുതിർന്നവരും കുട്ടികളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം(Sunlight and Your Health).
വെള്ളം കുടിക്കുക

ചൂട് കാലത്ത്(Sunlight and Your Health) വെള്ളം കുടിക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദാഹമില്ലെങ്കിൽ ചൂട് സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പകൽ സമയങ്ങളിൽ ചായ, കാപ്പി, മദ്യം, ശീതള പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. വസ്ത്രങ്ങൾ ധരിക്കുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ വേണം ധരിക്കാൻ. കുട്ടികളുടെ വസ്ത്രങ്ങളിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
പകൽ സമയത്തെ വെയിൽ ഏൽക്കരുത്

ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ വെയിൽ ഏൽക്കാതിരിക്കാൻ(Sunlight and Your Health) ശ്രദ്ധിക്കണം. സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ സ്കൂളുകളിൽ ശുദ്ധജലമുണ്ടെന്ന് ഉറപ്പ് വരുത്തണം. കുട്ടികൾ പകൽ സമയത്ത് കളിക്കാൻ പോകുന്നത് മാതാപിതാക്കൾ ഒഴിവാക്കണം. മാത്രമല്ല കുട്ടികളെ നിർത്തിയിട്ട കാറിനുള്ളിൽ ഇരുത്തിയിട്ട് പോകാൻ പാടില്ല. നിർജ്ജലീകരണം തടയാൻ കുട്ടികളും മുതിർന്നവരും ചെറിയ കുപ്പികളിൽ കുടിവെള്ളം കൈയിൽ കരുതുക.
വളർത്ത് മൃഗങ്ങളെ ശ്രദ്ധിക്കാം

മനുഷ്യരെ പോലെ മിണ്ടാപ്രാണികളായ മൃഗങ്ങളും ചൂടിൽ വലയുകയാണ്. വളർത്ത് മൃഗങ്ങളെ അമിതമായ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കന്നുകാലികളെ ഒരു കാരണവശാലം പകൽ സമയത്ത് വെയിലത്ത് മേയാൻ വിടരുത്. വളർത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടാതിരിക്കാനും ശ്രദ്ധിക്കണം. നിർത്തിയിട്ട വാഹനങ്ങളിൽ വളർത്ത് മൃഗങ്ങളെ ഇരുത്തിയിട്ട് പോകരുത് കഴിയുമെങ്കിൽ പക്ഷികൾക്ക് വീടിന് മുറ്റത്ത് വെള്ളം വച്ച് കൊടുക്കാൻ ശ്രദ്ധിക്കുക.