മൊബൈല്‍ അഡിക്ഷന്‍(Mobile Phone Addiction) കുട്ടികളില്‍ ഉണ്ടാക്കുന്ന  പ്രത്യാഘാതം

ഇന്ന് ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് വരെ മൊബൈല്‍ഫോണ്‍ കളിക്കുവാന്‍ കൊടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപോകുന്നു. അവര്‍ ചിന്തിക്കുന്നതുപോലും അവര്‍ കാണുന്ന വിഷ്വല്‍സില്‍ നിന്നും മാത്രമായി ഒതുങ്ങുന്നു.

 ദൈനംദിന ജീവിത പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സ്മ‌ാർട്ഫോണുകളുടെ അമിത ഉപയോഗത്തെ സ്‌മാർട്ഫോൺ അഡിക്ഷൻ എന്ന് വിളിക്കാം(Mobile phone addiction). കുട്ടികളിൽ ഈ ആസക്തിക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അവ കുട്ടികൾക്ക് എളുപ്പം ലഭിക്കുന്ന സാഹചര്യവും സമപ്രായക്കാരുടെ സ്വാധീനവും പരിധിയില്ലാത്ത ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും രക്ഷിതാക്കളുടെ മേൽനോട്ടത്തിൻ്റെ അഭാവവുമെല്ലാം കുട്ടികൾ അമിതമായി ഫോണുപയോഗിക്കാൻ കാരണമാകാറുണ്ട്. ഗെയിമുകൾ, സോഷ്യൽ മീഡിയ, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി ആകർഷകമായ ഉള്ളടക്കങ്ങൾ സുലഭമായി ലഭിക്കുമ്പോൾ കുട്ടികൾ നീണ്ട സ്ക്രീൻ സമയത്തിലേക്കു വീഴും.

Mobile Phone Addiction

 അമിതമായ സ്ക്രീൻ സമയം കുട്ടികളുടെ വൈജ്‌ഞാനിക വികാസത്തെ, പ്രത്യേകിച്ച് ഓർമശക്‌തി, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവയെ സാരമായി ബാധിച്ചേക്കാം. സ്‌മാർട്‌ഫോൺ ദീർഘനേരം ഉപയോഗിക്കുന്ന കുട്ടികളിൽ ഉദാസീനമായ പെരുമാറ്റം, അമിതവണ്ണം, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ശാരീരിക പ്രശ്‌നങ്ങളും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്ന‌ങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്

കുട്ടികള്‍ അമിതമായി മൊബാല്‍ഫോണ്‍ ഉപയോഗിക്കുന്നത്(Mobile phone addiction ) കുട്ടികള്‍ക്ക് ഒന്നില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് നയിക്കുകയാണ്. ഇത് കുട്ടികളെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്നതിനും ഒന്നും തലയില്‍ പെട്ടെന്ന് കയറാതെ മനസ്സിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇരിക്കുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. നമ്മളുടെ തലച്ചോര്‍ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനോട് വളരെ സെന്‍സിറ്റീവ് ആയാണ് പ്രതികരിക്കുക. അതുകൊണ്ടുതന്നെ നമ്മള്‍ സംസാരിക്കുന്നതിനും അതുപോലെ ചാറ്റ് ചെയ്യുന്നതിനും ഫോണില്‍ നോക്കിയിരിക്കുമ്പോഴെല്ലാം മൊബൈല്‍ഫോണിലെ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ നമ്മളുടെ തലച്ചോറിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ കുറേ നേരം മൊബൈല്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

Mobile Phone Addiction

കുട്ടികള്‍ അമിതമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ(Mobile phone addiction), യുട്യൂബ് വീഡിയോസ് കാണുന്നതിലൂടെയെല്ലാം കുട്ടികളുടെ തലയില്‍ ഫീഡ് ചെയ്യപ്പെടുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ഇത് കുട്ടികളില്‍ ചെറുപ്പം മുതല്‍ കള്ളത്തരം കാണിക്കുന്നതിനും അതുപോലെ, ഉടായിപ്പ് പഠിച്ചെടുക്കുന്നതിനും വഴിവെയ്ക്കുന്നുണ്ട്. നല്ല വശങ്ങള്‍ ഉണ്ടെങ്കിലും ഇതിന്റെ നെഗറ്റീവ് വശം കുട്ടികളുടെ സ്വഭാവത്തിലും മാറ്റം വരുത്താം കുട്ടികളില്‍ മോശമായ ചിന്തകള്‍ കുത്തിനിറയ്ക്കുകമാത്രമല്ല, കുട്ടികളുടെ പോരായമകളെകുറിച്ച് ഓര്‍മിപ്പിക്കുന്നതിനും അതില്‍ അവര്‍ക്ക് കുറ്റബോധവും വിഷമവും ഉണ്ടാക്കുന്നതിനും ഇത് നയിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നല്ല കാര്‍ട്ടൂണുകള്‍ വെച്ചുകൊടുക്കുവാന്‍ ശ്രമിക്കുക. അതുപോലെ അമിനേറ്റഡ് മൂവീസ് ആയാലും നല്ല സന്ദേശം നല്‍കുന്നതും കുട്ടികള്‍ക്ക് അനന്ദം നല്‍കുന്നതുമായ വീഡിയോസ് മാത്രം വെച്ചുകൊടുക്കുക. പരമാവധി ഇതില്‍ ഇരിക്കാതെ കുട്ടിരകളെ പുറത്തിറക്കി കളിക്കുവാന്‍ വിടുന്നതാണ് നല്ലത്. കുട്ടികള്‍ അമിതമായി ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിക്കുന്നത്(Mobile phone addiction)ഇവര്‍ രാത്രിയായാലും ഇതില്‍ തന്നെ ഇരിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇവര്‍ ഗെയിംസ് കളിക്കുമ്പോള്‍ അത് തീര്‍ക്കുവാനുള്ള വ്യഗ്രതയുമെല്ലാം കാണാം. ഇതെല്ലാം ഇവരുടെ ഉറക്കത്തെ ഇല്ലാതാക്കുന്ന കാരണങ്ങളാണ്

കുട്ടികളിലെ അമിതമായ സ്‌മാർട്ഫോൺ ഉപയോഗം(Mobile phone addiction ) പരിഹരിക്കുന്നതിന് മാതാപിതാക്കളുടെ സജീവമായ ഇടപെടൽ ആവശ്യമാണ്. രക്ഷിതാക്കൾക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം

കുട്ടികളുടെ സ്മാർട്‌ഫോൺ ഉപയോഗത്തിനു പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേക സന്ദർഭങ്ങളിൽ സ്‌മാർട് ഫോണുകളുടെ ഉപയോഗം (Mobile phone addiction)(ഉദാ. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും) തടയുന്നതും വീട്ടിൽ ‘ടെക് -ഫ്രീ’ സോണുകൾ ഉണ്ടാക്കുന്നതുമെല്ലാം സ്ക്രീൻ ടൈം കാര്യമായി കുറക്കാൻ സഹായിക്കും.

5 Signs Your Teen Has a Phone Addiction

സദാ സമയവും കുട്ടികൾക്ക് ഒരു ഫോണും നൽകി രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങളിൽ മുഴുകുന്നതിന് പകരം സ്പോർട്സ്, ഹോബികൾ, ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുമ്പോൾ സ്വാഭാവികമായും സ്‌മാർട്ഫോണുകൾ അമിതമായി ഉപയോഗിക്കുന്നതിൽ(Mobile phone addiction)നിന്ന് കുട്ടികൾ ഒഴിവാകും.

Mobile Phone Addiction

മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ തുറന്ന ആശയവിനിമയം അത്യാവശ്യമാണ്. കുട്ടികളുടെ അമിതമായ ഫോൺ ഉപയോഗത്തെ( Mobile phone addiction)ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ ഈ തുറന്ന ആശയ വിനിമയം സഹായിക്കും.