രാത്രിയിലെ ഈ ഭക്ഷണ രീതികൾ കൊളസ്ട്രോൾ കൂട്ടും, ശ്രദ്ധിക്കണം(Is it bad to eat at night?)

Is it bad to eat at night?

ജീവിതശൈലി രോ​ഗങ്ങളിലെ പ്രധാനിയാണ് കൊളസ്ട്രോൾ. ഇത് പലപ്പോഴും മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ കാരണമാണ് സംഭവിക്കുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകിയാൽ പല പ്രശ്നങ്ങളും വേ​ഗത്തിൽ ഇല്ലാതാക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്ന(Is it bad to eat at night?) രീതിയും വളരെ പ്രധാനമാണ്. രാത്രിയിലെ അത്താഴമാണ് പലപ്പോഴും കൊളസ്ട്രോൾ കൂട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കണക്കാക്കുന്നത്.

അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക(Is it bad to eat at night?)

വൈകി ഭക്ഷണം കഴിക്കുക

എല്ലാ നേരത്തെയും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഒരു സമയം വേണം. ഇത് ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. പല തിരക്കുകളും മറ്റ് കാര്യങ്ങളും കാരണം ഭക്ഷണം കഴിക്കുന്നതിൽ കൃത്യത ഇല്ലാത്തവരും അതുപോലെ ഭക്ഷണം സ്കിപ്പ് ചെയ്യുന്നവരും ധാരാളമുണ്ട്. ഉറങ്ങുന്ന സമയവും ഭക്ഷണ സമയവും തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിൽ അത് പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം വൈകി അത്താഴം കഴിക്കുന്നത് വിശപ്പ് കൂട്ടാനും അതുപോലെ വയർ നിറഞ്ഞതിൻ്റെ സി​ഗ്നലുകൾ അയക്കുന്ന ഹോർമോണായ ലെപ്റ്റിൻ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതി പിന്തുടരുന്നത് പെട്ടെന്ന് പൊണ്ണത്തടി ഉണ്ടാക്കാൻ കാരണമായേക്കാം. കൊളസ്ട്രോൾ കൂട്ടുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്.

Is Eating Before Bed Bad for You?

പച്ചക്കറികൾ കഴിക്കാത്തത്

പലർക്കും പച്ചക്കറികൾ കഴിക്കുന്നത് വലിയ താതപര്യമില്ലാത്ത കാര്യമാണ്. എന്നാൽ കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാൻ പച്ചക്കറികൾ വളരെയധികം സഹായിക്കാറുണ്ട്. ധാരാളം ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത് പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമായേക്കും. വെള്ളത്തിൽ ലയിക്കുന്ന ഫൈബറുകൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്.

ഭക്ഷണം കഴിച്ച ഉടൻ കിടക്കുക

പലരുടെയും തെറ്റായൊരു ശീലമാണിത്. അത്താഴ സമയത്ത് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. ഭക്ഷണം കഴിച്ച ഉടൻ ഒരിക്കലും ഉറങ്ങാൻ പോകരുത്. ഭക്ഷണ ശേഷം അൽപ്പ സമയം കുറഞ്ഞത് ഒരു അരമണിക്കൂർ എങ്കിലും ​ഗ്യാപ്പ് നൽകിയ ശേഷം മാത്രം കിടക്കാൻ പോകുക. ഇത് ദഹനത്തെ മന്ദ​ഗതിയിലാക്കാനും ഉറക്കത്തിൽ ​ഗുണം ഇല്ലാതാക്കാനും കാരണമാകും. ശരിയല്ലാത്ത ഉറക്കവും മെറ്റബോളിസവും അമിതവണ്ണം കൂട്ടാൻ കാരണവും ഇത് കൊളസ്ട്രോളിലേക്കും നയിക്കും.

കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണങ്ങൾ

അത്താഴത്തിന് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്(Is it bad to eat at night?) ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം. കുടുംബത്തിലെ എല്ലാവരും ചേർന്നിരുന്ന സന്തോഷത്തോടെ കഴിക്കുന്നതാണ് അത്താഴം. എന്നാൽ കലോറി കൂടിയ ഇത്തരം ഭക്ഷണങ്ങൾ അത്താഴത്തിന് കഴിക്കുന്ന രീതി പിന്തുടരുന്നവർക്ക് വേ​ഗത്തിൽ കൊളസ്ട്രോൾ പിടിപ്പെട്ടേക്കാം. സാച്യുറേറ്റഡും അതുപോലെ ട്രാൻസ് ഫാറ്റ് കഴിക്കുന്നതും ശരീരത്തിൽ വലിയ രീതിയിൽ കൊളസ്ട്രോൾ കൂട്ടാൻ കാരണമാകും.