Top 8 Heart Health Foods

ഹൃദയം എന്നത് ജീവന്റെ മിടിപ്പാണ്. ഈ മിടിപ്പ് നിലച്ചാല്‍ അതോടെ ആയുസ് തീരും. ഇത് മനുഷ്യന്റേതാണെങ്കിലും മൃഗങ്ങളുടേതാണെങ്കിലും. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. വ്യായാമം, നല്ല ഭക്ഷണം എന്നിവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ചില ഭക്ഷണ (Top 8 Heart Health Foods)വസ്തുക്കളുണ്ട്. ഇവ കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. ഹൃദയാരോഗ്യം കാത്തുസൂക്ഷിയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം കാത്തുസൂക്ഷിയ്ക്കാന്‍ ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയാം(Top 8 Heart Health Foods)

മത്സ്യം ​

ഭക്ഷണത്തോടൊപ്പം മത്സ്യം ഉള്‍പ്പെടുത്തുന്നത് (Top 8 Heart Health Foods)ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് രക്ത ധമനിയിലെ തടസ്സങ്ങള്‍ നീക്കാൻ സഹായിക്കും. ചെറിയ മത്സ്യങ്ങള്‍ ഏറെ നല്ലതാണ്. ഇറച്ചി കഴിയുന്നതും കുറയ്ക്കുക. തൊലി കളഞ്ഞ ചിക്കൻ കഴിക്കാം. ഇവ കറി വച്ച് കഴിയ്ക്കുകയെന്നത് ഏറെ നല്ലതാണ്.

ക്യാരറ്റ്‌

കഴിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും
ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റാ കരോട്ടിൻ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം ശരിയായി വിധത്തിൽ നടക്കാൻ സഹായിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം കുറയുന്നു.

15 Incredibly Heart-Healthy Foods

നട്‌സ്​

ഹൃദയാരോഗ്യത്തിന് നട്‌സ് നല്ലതാണ്. ഇതിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാണും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെയും കൊളസ്ട്രോൾ നിലയെയും നിയന്ത്രിയ്ക്കാനും സഹായിക്കുന്നു. ഇതില്‍ തന്നെ ബദാം ഏറെ നല്ലതാണ്. വാള്‍നട്‌സ് പോലുള്ളവയും ഗുണം നല്‍കുന്ന ഒന്നാണ്. സീഡുകളും ഏറെ നല്ലതാണ്.

ഓട്‌സ് ​

ഓട്‌സ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂകന്‍, ദഹിക്കുന്ന നാരുകള്‍ എന്നിവയാണ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തെ നല്ലരീതിയില്‍ സംരക്ഷിക്കുന്നു.പ്രോസസ് ചെയ്ത ഓട്‌സല്ല ഗുണം നല്‍കുക, ഇതിന് നല്ലത് റോള്‍ഡ് ഓട്‌സോ സ്റ്റീല്‍കട്ട് ഓട്‌സോ ആണ്. പൊതുവേ ഓയിലുകള്‍ ഹൃദയാരോഗ്യത്തിന് കേടാണെങ്കിലും ഒലീവ് ഓയില്‍ നല്ലതാണ്. ഇത് ചൂടാക്കാതെ കഴിയ്ക്കുകയെന്നത് പ്രധാനം.