Back-to-School Tips for Families

വേനലവധിയുടെ കളിയും ചിരിയും തകർപ്പുമെല്ലാം കഴിഞ്ഞ് മഴയത്ത് കുടയും ചൂടി സ്കൂ‌ളിലേക്ക് മടങ്ങാനൊരുങ്ങുകയാണ് നമ്മുടെ കുട്ടികൾ(Back-to-School Tips for Families). ഇത്ര നാളും അടങ്ങിയിരുന്ന പനിയും ചുമയും ജലദോഷവുമെല്ലാം പുറത്ത് ചാടുന്ന സമയം കൂടിയാണ് ഈ സ്കൂ‌ളിലേക്കുള്ള തിരിച്ചുവരവിൻ്റെ കാലം, പോരാത്തതിന് ആശങ്കയേറ്റി കൊണ്ട് കോവിഡും മക്കൾ സ്‌കൂളിലേക്ക് പോകും മുൻപ് തന്നെ ശിശുരോഗ വിദഗ്‌ധനെ കണ്ട് വാർഷിക ചെക്കപ്പും ആരോഗ്യപരിശോധനകളും നടത്തുന്നത് സ്‌കൂൾ തുടങ്ങുമ്പോൾ തന്നെയുള്ള രോഗപകർച്ചകൾ ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു ഏതെങ്കിലും രോഗമുണ്ടെങ്കിൽ നേരത്തെ തന്നെ കണ്ടെത്താനും അത് മറ്റ് കുട്ടികളിലേക്ക് പടരാതിരിക്കാനും ഈ പരിശോധന സഹായിക്കും(Back-to-School Tips for Families).

ഓരോ കാലഘട്ടത്തിലും നൽകേണ്ട പ്രതിരോധകുത്തിവയ്പ്‌പുകളെല്ലാം കുട്ടികൾക്ക് നൽകിയിട്ടുണ്ടോ എന്നതും ഈ പരിശോധനകളിൽ ഉറപ്പ് വരുത്താംകോവിഡ്, ഫ്ളൂ പ്രതിരോധ കുത്തിവയ്പ്‌പുകൾ എടുക്കുന്നതും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കി നിർത്തും. വീട്ടിലും സ്കൂ‌ളിലും വൃത്തിയോടെ ഇരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ചും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും തൂവാല ഉപയോഗിക്കാനോ അല്ലെങ്കിൽ കൈമുട്ട് കൊണ്ട് മുഖം മറയ്ക്കാനോ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്. വാട്ടർ ബോട്ടിലുകൾ, ലിപ് ബാമുകൾ, ഫേസ് മാസ്‌കുകൾ, പാത്രങ്ങൾ എന്നിവ കഴിവതും പങ്കുവയ്ക്കാതിരിക്കാനും കുട്ടികളോട് നിർദ്ദേശിക്കാവുന്നതാണ് കൈ കഴുകാതെ ഒരിക്കലും വായിലോ മുഖത്തോ തൊടരുതെന്നും കുട്ടികളോട് പറയണംകോവിഡ്, ഫ്ളൂ, പനി എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ലക്ഷണങ്ങൾ മാറും വരെ അവരെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്(Back-to-School Tips for Families).

10 Back-to-school tips for kids and parents

വീണ്ടും സ്കൂ‌ളിലേക്ക് മടങ്ങുമ്പോൾ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന കാര്യങ്ങളിലും മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതാണ്(Back-to-School Tips for Families)

  •  പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുമെല്ലാം നിറഞ്ഞ സന്തുലിത ഭക്ഷണക്രമം കുട്ടികളുടെ പ്രതിരോധശക്തി ശക്തിപ്പെടുത്തും പുറത്തിറങ്ങിയുള്ള കളികൾ നടത്തം, സൈക്കിളോട്ടം, നിന്തൽ പോലുള്ള ശാരീരിക വ്യായാമങ്ങളിലൂടെ കുട്ടികളുടെ ശാരീരികക്ഷമതയും വർധിപ്പിക്കേണ്ടതാണ്
  • സ്കൂ‌ളിലേക്ക് മടങ്ങി പഠിത്തവും മറ്റുമായി കുട്ടികൾ തിരക്കിലാകുമ്പോൾ അവർ കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്. എന്നും ഒരേ സമയത്ത് ഉറങ്ങാൻ അവരെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും.
  •  അവധിക്കാലം കഴിഞ്ഞ് വീണ്ടും പഠനത്തിരക്കിലേക്ക് മടങ്ങുന്നത് ചില കുട്ടികൾക്കെങ്കിലും മാനസിക സമ്മർദ്ധം ഉണ്ടാക്കാറുണ്ട്. അവരോട് മനസ്സ് തുറഞ്ഞ് സംസാരിക്കാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.