വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന 5 ലക്ഷണങ്ങൾ(5 Signs of vitamin c deficiency)

5 Signs of vitamin c deficiency

ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ സി(5 Signs of vitamin c deficiency). ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും മറവി രോഗം അഥവാ ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി.വിറ്റാമിന്‍ സി കുറഞ്ഞാല്‍ രോഗപ്രതിരോധശേഷി കുറയും. ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ബാധിക്കാനും കാരണമാകും. 

വിറ്റാമിൻ സി ഒരു മൈക്രോ ന്യൂട്രിയന്റാണ്. കാരണം ഇത് മുറിവ് ഉണക്കുന്നതിലും അസ്ഥി രൂപപ്പെടുന്നതിലും ആരോഗ്യകരമായ മോണകളുടെ പരിപാലനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ (5 Signs of vitamin c deficiency)പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

Stomatitis from scurvy (vitamin C deficiency)

വിറ്റാമിൻ സിയുടെ കുറവിൻ്റെ ലക്ഷണങ്ങൾ(5 Signs of vitamin c deficiency)

ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്(5 Signs of vitamin c deficiency). ആരോ​ഗ്യകരമായ കോശങ്ങളുടെ വളർച്ച, കൊളാജൻ്റെ രൂപീകരണം, ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ എൻസൈമാറ്റിക് ഉത്പാദനം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ സി. ശരീരത്തെ മികച്ച രീതിയിൽ നിലനിർത്തുന്ന ഒരു സുപ്രധാന പോഷകം കൂടിയാണിത്.

  • ശരീരത്തിൽ വിറ്റാമിൻ സി കുറയുന്നത്  രോഗപ്രതിരോധശേഷി കുറയുന്നതിന് ഇടയാക്കും. പ്രതിരോധ സംവിധാനം തകരാറിലാകുന്നത് ഇടയ്ക്കിടെ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് കാരണമാകുന്നു. 
5 Signs of vitamin c deficiency
  • മതിയായ വിറ്റാമിൻ സി ഇല്ലെങ്കിൽ കൊളാജൻ്റെ അഭാവം മൂലം ചർമ്മം വരണ്ടതും പൊട്ടി പോകുന്നതിനും ഇടയാക്കും.
  • വിറ്റാമിൻ സി ശരീരത്തെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിൻ്റെ കുറവ് അനീമിയ വികസിപ്പിച്ചേക്കാം.
  • വിറ്റാമിൻ സി കുറഞ്ഞാൽ സന്ധിവേദനയും മുട്ടുവേദനയും ഉണ്ടാക്കാം. കൂടാതെ പല്ലുകളുടേയും മോണയുടെയും ആരോഗ്യത്തെയും ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. 

മറ്റൊന്ന് വിറ്റാമിൻ സിയുടെ കുറവ് ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മത്തിൽ കാണുന്ന ചെറിയ കുരുക്കൾ, തിണർപ്പ്, വരൾച്ച എന്നിവയുമൊക്കെ വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകാം