കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ (9 Tips for Asthma Prevention)
നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്ത്മ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍(9 Tips for Asthma Prevention) എന്തൊക്കെയാണെന്ന് നോക്കാം
- ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. പൊടിയുള്ള സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കുക.
- കൈകളുടെ ശുചിത്വം ഉറപ്പാക്കുക. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.
- ആസ്ത്മ രോഗികളുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക.

- ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
- പുകവലി ഉപേക്ഷിക്കുക. അതുപോലെ തന്നെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
- അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെ കണ്ടെത്തി അവയില്‍ നിന്നും അകലം പാലിക്കുക.
- വിറ്റാമിനുകളും പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
- ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. ഇത് ശ്വസന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

- സ്ട്രെസ് കുറയ്ക്കുക. കാരണം മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പ് നിരക്കും വർധിപ്പിക്കും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം.