ദേഹം അനങ്ങാതെ ജോലി ചെയ്യുന്നവരിൽ ഈ വൈറ്റമിനുകൾ കുറയാൻ സാധ്യതയുണ്ട്(The truth about nutrient deficiencies)

The truth about nutrient deficiencies

തിരക്കിട്ട ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം ശ്രദ്ധിക്കാൻ സാധിക്കാറില്ല. കോർപ്പറേറ്റീവ് ലോകത്ത് പലർക്കും ആരോഗ്യം ശ്രദ്ധിക്കാൻ (The truth about nutrient deficiencies)ബുദ്ധിമുട്ടാണ്. ഒരേ സ്ഥലത്ത് ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഇത്തരം ജോലി ചെയ്യുന്നവർക്ക് പല തരത്തിലുള്ള വൈറ്റമിനുകളുടെ കുറവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ശരിയല്ലാത്ത ഭക്ഷണശൈലിയും ഇതിന് കാരണമാകാറുണ്ട്. കൃത്യമായി എന്തൊക്കെയാണ് ശരീരത്തിലെ കുറവുകളെന്ന് മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തുക(The truth about nutrient deficiencies).

വൈറ്റമിൻ ഡി

രോഗപ്രതിരോധ ശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ് വൈറ്റമിൻ ഡി. പൊതുവെ സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് എല്ലാവർക്കും ലഭിക്കുന്നത്. എന്നാൽ ദീർഘനേരം ഓഫീസിനുള്ളിലിരുന്ന് ജോലി ചെയ്യുന്നവർക്ക്(The truth about nutrient deficiencies) വൈറ്റമിൻ ഡി വളരെ കുറവാകാൻ സാധ്യതയുണ്ട്. ഈ അടുത്ത കാലത്തായി നടന്ന പഠനത്തിൽ 76% ഇന്ത്യക്കാരും വൈറ്റമിൻ ഡി കുറവ് മൂലം കഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം, എല്ലുകൾക്ക് വേദന, മാനസിക ബുദ്ധിമുട്ടുകൾ എന്നിവയൊക്കെ വൈറ്റമിൻ ഡി കുറവ് മൂലമുണ്ടാകാം. ഇത്തരം ജോലി ചെയ്യുന്നവർ സ്ഥിരമായി വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

Symptoms of Vitamin B Deficiencies

മഗ്നീഷ്യം

ശരീരത്തിലെ പേശികളുടെയും ഊർജ്ജത്തിൻ്റെയും ഞരമ്പുകളുടെയുമൊക്കെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് മഗ്നീഷ്യം. മാത്രമല്ല ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇത് ഏറെ നല്ലതാണ്. ഇലക്കറികൾ കഴിക്കാതിരിക്കുന്നവർക്ക് പൊതുവെ ഈ മഗ്നീഷ്യം കുറവായിരിക്കും. മ​ഗ്നീഷ്യം കുറയുന്നതിലൂടെ ക്ഷീണം വേ​ദന അമിതമായി ഹൃദയ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്. നട്സ്, സീഡ്സ്, ചിയ സീഡ്സ് എന്നിവയെല്ലാം മ​ഗ്നീഷ്യം കൂട്ടാൻ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ്

ഹൃദയ പ്രശ്നങ്ങൾ, വീക്കം പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ ഒമേഗ 3 ഫാറ്റി ആസിഡ് നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ വളരെ നല്ലതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഫാറ്റി ഫിഷ്, സൽമൺ, മത്തി പോലെയുള്ള മീനുകളിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. അതുപോലെ ഫ്ലാക്സ് സീഡ്സും ഇതിൻ്റെ നല്ലൊരു സ്രോതസാണ്. വീക്കത്തിനും ഇതിൻ്റെ കുറവ് കാരണമാകുന്നു. മാത്രമല്ല തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് വളരെ പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(The truth about nutrient deficiencies)

ദഹനാരോഗ്യത്തിന് വളരെ പ്രധാനമാണ് നാരുകൾ നിറഞ്ഞ ഭക്ഷണം. ഡയറ്റിൽ പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അയൺ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലപ്പോൾ ഇത്തരം ജീവിതശൈലി നയിക്കുന്നവർക്ക് ക്ഷീണം തോന്നാറില്ല, എന്നാൽ ഇവരുടെ ശരീരത്തിൽ അയൺ വളരെ കുറവായിരിക്കും. അതുകൊണ്ട് ഇടയ്ക്ക് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.