ഈ അടുത്ത കാലത്തായി ചെറുപ്പക്കാർ മുതൽ പലരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദയാഘാതം(Symptoms-Heart attack). പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചില ലക്ഷണങ്ങളായിരിക്കും പിന്നീട് വലിയ രീതിയിൽ ജീവൻ പോലും അപയാപ്പെടുത്തുന്ന ഹൃദയാഘാതമായി മാറുന്നത്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും അതുപോലെ ഭക്ഷണശൈലിയുമൊക്കെ വളരെയധികം ശരീരത്തിൻ്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഹൃദയാഘാതത്തിന് നേരത്തെ ചില ലക്ഷണങ്ങൾ ശരീരം കാണിച്ച് തരാറുണ്ട്.
Heart attack symptoms: Know what’s a medical emergency

എന്താണ് പ്രധാന ലക്ഷണങ്ങൾ?
നെഞ്ചിൽ അസ്വാഭാവികത തോന്നുന്നത് ഒരു പ്രധാന ലക്ഷണമാണ്. നെഞ്ചിൻ്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഞെരുക്കം, അൽപ്പം നേരം വേദന പോലെയുള്ള പ്രശ്നങ്ങൾ വന്നാൽ ഡോക്ടറെ വിളിക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു(Symptoms-Heart attack). ഹൃദയാഘാതത്തിന് മുന്നോടിയായി കൈകളിലോ പുറം, കഴുത്ത്, താടിയെല്ല്, വയർ എന്നീ ഭാഗത്തോ വേദനയോ അസ്വസ്ഥതയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെറിയ ശ്വാസ തടസത്തോടെ ഈ പ്രശ്നങ്ങൾ ഉണ്ടാകാം. മാത്രമല്ല തണുപ്പ്, വിയർപ്പ്, ഓക്കാനം അല്ലെങ്കിൽ തലകറക്കം പോലെയുള്ള മറ്റ് ലക്ഷണങ്ങളും ഹൃദയാഘാതത്തിൻ്റേതാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) പറയുന്നു.
ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുമോ

ഹൃദയാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് അറിയാൻ സാധിക്കും(Symptoms-Heart attack). ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സൂക്ഷ്മമായി പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് അടയാളങ്ങൾ മറക്കാതിരിക്കുക. ഈ സിഗ്നലുകൾ തിരിച്ചറിയുന്നത് സമയബന്ധിതമായ ചികിത്സ നേടാനും കൂടുതൽ ഗുരുതരമായ ഹൃദയാഘാതം തടയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നെഞ്ചിലുണ്ടാകുന്ന വേദനയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. വലിയ രീതിയിലുള്ള വേദനയ്ക്ക് പകരമായി എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ, മുറക്കമോ പോലെ തോന്നാം. ക്ഷീണവും തളർച്ചയും ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്. ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാത്തതാണ് ഇതിൻ്റെ കാരണം.
പെട്ടെന്നുള്ള ഹൃദയമിടിപ്പും അസ്വസ്ഥതകളും
ചിലർക്ക് പെട്ടെന്ന് ഹൃദയാഘാതത്തിന് മുന്നോടിയായി ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെട്ടേക്കാം(Symptoms-Heart attack). ഇത് ഒരു വിറയൽ പോലെയോ വേഗത്തിലുള്ള ഹൃദയമിടിപ്പ് പോലെയോ ആയിരിക്കാം തോന്നുന്നത്. അതുപോലെ ഉത്കണ്ഠയും ഒരു പ്രധാന ലക്ഷണമാണ്. ഓക്കാനം, തലകറക്കം, അല്ലെങ്കിൽ തണുത്ത വിയർപ്പ് എന്നിവയും ലക്ഷണങ്ങളാണ്. ഇത്തരം സമ്മർദ്ദങ്ങളോട് ശരീരം പ്രതികരിക്കുമ്പോൾ ഹൃദയാഘാതമുണ്ടാകാം. ലക്ഷണങ്ങൾ ഓരോ വ്യക്തികൾക്കും ഓരോ രീതിയിലായിരിക്കാം. ഹൃദയാഘാതത്തിന് മുമ്പ് എല്ലാവർക്കും ഇവ അനുഭവപ്പെടും. ചിലർക്ക് നേരത്തെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

ഹൃദയാഘാതം തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ മതിയാകുമോ?
പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ് ഇവയൊക്കെ. പുരുഷന്മാരെക്കാളും സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ച് വേദന. സ്ത്രീകൾക്ക് മറ്റ് ലക്ഷണങ്ങളായ ക്ഷീണം, ഓക്കാനം, പുറം വേദന എന്നീ ലക്ഷണങ്ങൾ വളരെ കുറവായിട്ടായിരിക്കും അനുഭവപ്പെടുന്നത്. ഇതിൻ്റെ മറ്റൊരു പ്രധാന പ്രശ്നം ഓരോ വ്യക്തികൾക്കും ഓരോ രീതിയിലായിരിക്കും ഹൃദയാഘാതം അനുഭവപ്പെടുന്നത്. ചിലർക്ക് നെഞ്ച് വേദനയായിട്ട് അനുഭവപ്പെടുമെങ്കിലും മറ്റ് ചിലർക്ക് പുറം വേദനയായിട്ടായിരിക്കും ഉണ്ടാകുന്നത്.
ഏത് തരത്തിലായിരിക്കും ഹൃദയാഘാത സമയത്ത് നെഞ്ച് വേദന ഉണ്ടാകുന്നത്?
ഹൃദയാഘാത സമയത്ത് നെഞ്ചിൻ്റെ നടുവിൽ ഒരു സമ്മർദ്ദം, ഇറുക്കം, ഞെരുക്കം, അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള എരിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ഈ വേദന ക്രമേണ ആരംഭിക്കുകയും ചിലർക്ക് മിനിറ്റുകളോളും തുടരുകയും ചെയ്യുന്നു. പൊതുവെ നെഞ്ചിൻ്റെ നടുഭാഗത്തായിട്ട് ആയിരിക്കാം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. കഴുത്ത്, പുറം, തോളുകൾ എന്നീ ഭാഗങ്ങളിൽ ഭാരം പോലെയോ അല്ലെങ്കിൽ ഇടത് കൈയ്ക്ക് വേദനയോ അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദയാഘാത ലക്ഷണമാണ്.