ആശ്വാസമായി വേനല്‍മഴ പെയ്‌തെങ്കിലും പല ജില്ലകളിലും ചൂട് കാര്യമായി കുറഞ്ഞില്ല. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതും (യുവി സൂചിക) തീവ്രം തന്നെ. യുവി വികിരണ സാന്നിധ്യം അപകടകരമായി കൂടുമ്പോഴും അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല(How to Protect Your Skin from UV Rays).
തുടർച്ചയായി യുവി രശ്‌മികളേറ്റാൽ(How to Protect Your Skin from UV Rays)
കൂടുതലായെത്തുന്ന യുവി രശ്‌മികൾ(How to Protect Your Skin from UV Rays) ആരോഗ്യത്തെ ബാധിക്കും. കുടയും സൺസ്ക്രീൻ ലോഷനുകളും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ തടയാൻ നല്ലതാ,
യു.വി സൂചിക കൂടാൻ കാരണം
വിഷുവത്തോട് (സമരാത്രദിനം) അടുത്ത സമയത്ത് സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. മേഘങ്ങൾ ഇല്ലാത്തതും പൊടിപടലങ്ങൾ കുറഞ്ഞതുമായ അവസ്ഥ, ഈർപ്പമില്ലായ്‌മ എന്നിവയെല്ലാം സൂര്യപ്രകാശം നേരിട്ടു ഭൂമിയിൽ പതിക്കാനും ചൂടുകൂടാനും യുവി സൂചിക ഉയരാനും കാരണമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഗവേഷണസ്ഥാപനമായ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. യുവി സൂചിക അഞ്ചുവരെ മനുഷ്യനു ഹാനികരമല്ല. ആറുമുതൽ ഏഴുവരെയായാൽ മുൻകരുതൽ വേണം. 11-നു മുകളിലാണെങ്കിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. പകൽ 10 മുതൽ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയർന്ന സൂചിക രേഖപ്പെടുത്തപ്പെടുന്നത്

വേണം ബോധവത്കരണവും പഠനവും
മഴ, വെള്ളപ്പൊക്കം തുടങ്ങിയവയെപ്പറ്റിയുള്ള മുന്നറിയിപ്പ് ഗൗരവമായെടുക്കുന്ന ജനം ചൂട്, യുവി സൂചിക ഉയരുന്നത് എന്നിവയെപ്പറ്റിയുള്ള ജാഗ്രതാ നിർദേശങ്ങൾ പലപ്പോഴും ഗൗനിക്കുന്നില്ല. ബോധവത്‌കരണം ആവശ്യമാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍
നേത്രരോഗം
തിമിരം
ഡിഎന്‍എ തകരാറുകള്‍
അലര്‍ജികള്‍
സൂര്യതാപം
ചര്‍മാര്‍ബുദം.

പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക.
- പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
- ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.