മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽപ്പെടുന്നതാണ് ചക്കപ്പഴം(Health Benefits of Jackfruit). മാമ്പഴവും ചക്കയുമൊക്കെ വളരെ സുലഭമായി നമ്മുടെ നാട്ടിൽ ലഭ്യമാണ്. ചക്ക പലർക്കും അധികം ഇഷ്ടമല്ലെങ്കിലും ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാവുന്നവർ ഇത് ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ് സത്യം. ഈ അത്ഭുതകരമായ ദക്ഷിണേന്ത്യൻ പഴം ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്(Health Benefits of Jackfruit). ഈ പഴത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും അടങ്ങിയിട്ടുണ്ട്. ഈ പഴം വീട്ടിൽ കൊണ്ടുവന്ന് ഏതെങ്കിലും മൂലയിൽ വെച്ചാൽ മതി, അതിന്റെ സുഗന്ധം അയൽ വീട്ടിലേക്കും വ്യാപിക്കും. ഇതാണ് ഈ പഴത്തിന്റെ ശക്തി. മറഞ്ഞിരിക്കുന്ന രുചിയും മണവും ഉള്ള ഈ പഴം പലരും ഇഷ്ടപ്പെടാറുണ്ട്. ഈ അത്ഭുത പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്(Health Benefits of Jackfruit). ചക്കയുടെ പുറംതൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം കാണിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക.
ഈ അത്ഭുത പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം(Health Benefits of Jackfruit).

വിളർച്ച ഒഴിവാക്കാം
വിളർച്ചയുടെ പ്രധാന കാരണം ശരീരത്തിലെ ഇരുമ്പിൻ്റെ അഭാവമാണ്. അമിതമായ ക്ഷീണം അനുഭവിക്കുന്നവർ ഇരുമ്പിൻ്റെ അളവ് ശരീരത്തിൽ കുറവാണോയെന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിൽ ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ചക്ക.അതെ, ഈ പഴത്തിൽ, ആരോഗ്യത്തിന് ആവശ്യമായ എല്ലാത്തരം പോഷകങ്ങളും സമൃദ്ധമായി കാണപ്പെടുന്നു.
ഉദാഹരണത്തിന്, കോപ്പർ, ഫോളേറ്റ് എന്നിവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, നിയാസിൻ എന്നിവയും കൂടുതലാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുകയും ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദഹന പ്രശ്നങ്ങൾ

ചക്കപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ, ഈ പഴം പതിവായി കഴിക്കുന്നതിലൂടെ, ദഹന പ്രക്രിയകൾ ശരിയായി നടക്കും. ദഹനക്കേട്, മലബന്ധം എന്നിവയുടെ പ്രശ്നം ക്രമേണ അപ്രത്യക്ഷമാകും. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ഇതിൽ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും.
വൈറ്റമിനുകൾ
ഇതിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക. വൈറ്റമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിൻ സിയും പ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്. പലർക്കും ചക്കയിൽ ഇത്രയുമധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ല എന്നതാണ് സത്യം.