ശംസുൽ ഉലമ’ ഡയാലിസിസ് സെന്റർ(Dialysis Center )നടക്കാവിൽ ഹോസ്‌പിറ്റൽ ,വളാഞ്ചേരി 17-ാം വാർഷിക സ്നേഹ സംഗമം മാർച്ച് 19 ന് രാവിലെ 10 മണിക്ക്
നടക്കാവിൽ ഹോസ്‌പിറ്റലിൽ വെച്ച് നടന്നു .

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുഖ്യ അതിഥിയായി. നടക്കാവിൽ ഹോസ്പിറ്റൽ CMO ഡോ.മുഹമ്മദലി അധ്യക്ഷനായി.
ഡോ. ഷഫീഖ് നടക്കാവിൽ സ്വാഗതം പറഞ്ഞു.

കോട്ടക്കൽ മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി സലാം വളാഞ്ചേരി, വിപി സ്വാലിഹ്,വെസ്റ്റേൺ പ്രഭാകരൻ, മുഹമ്മദ് അബ്ദുറഹിമാൻ കെ പി( നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ) ശ്രീമോൾ
മോഹനൻ (നടക്കാവിൽ ഹോസ്പിറ്റൽ ക്വാളിറ്റി മാനേജർ) സഹൽ സലാം(NAPS Principal) നസ് ല ഷരീഫ്(NAPS Vice Principal)തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ നടക്കാവിൽ ഹോസ്‌പിറ്റൽ പാരാമെഡിക്കൽ കോളേജിലെ(NAPS ) ഡയാലിസിസ് ടെക്നീഷ്യൻ വിദ്യാർത്ഥികൾ സമാഹരിച്ച 200 ഓളം ഡയാലൈസറുകൾ
വിവിധ ഡയാലിസിസ് സെൻററുകൾക്ക് സമർപ്പിച്ചു.

മൈനോരിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ശംസുൽ ഉലമ ഡയാലിസിസ് സെൻററിലേക്ക് ബഹുഃ ഹംസ ഹാജി ( ഫൗണ്ടർ ബ്രദഴ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ മാവണ്ടിയൂർ ) യുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ പുതിയ ഡയാലിസിസ് മെഷീൻ സംഭാവന നൽകി.