ദിവസവും ഹെഡ്സെറ്റ് ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകൾ(Side effects of using earphones)
ഇന്ന് എവിടെ നോക്കിയാലും എല്ലാവരുടെയും ചെവിയിൽ ഹെഡ്ഫോണുകളും ഇയർബഡുകളും ഒക്കെയാണ്. എപ്പോഴും ഇയർഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കാറുണ്ടോ? ഉണ്ടെങ്കിൽ ശ്രദ്ധിക്കണം(Side effects of using earphones). ദീർഘമായ ഇയർഫോൺ ഉപയോഗം കേൾവിശക്തി കുറയ്ക്കാനിടയുണ്ട്. സ്‌മാർട്ട്ഫോണുമായി ബന്ധിപ്പിച്ച് ഇയർഫോണിൽ ശബ്ദത്തിന്റെ തോത് ഉയർത്തുമ്പോൾ സുരക്ഷാമുന്നറിയിപ്പ് സന്ദേശം സ്ക്രീനിൽ തെളിയാറുണ്ട്. എന്നാൽ ശബ്ദം പോരെന്ന തോന്നലിൽ നമ്മൾ ആ മുന്നറിയിപ്പ് ഒഴിവാക്കും. ശബ്ദം കൂട്ടിയിടും. 85 ഡെസിബലിൽ കൂടുതലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതാണ് പിന്നീട് കേൾവിത്തകരാറിലേക്ക് നയിക്കുന്നത്.
ഒഴിവ് സമയങ്ങളിലോ അല്ലെങ്കിൽ ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രകളിലോ മറ്റോ എല്ലായ്പ്പോഴും പാട്ട് കേൾക്കാനായി എപ്പോഴും നമ്മുടെ പോക്കറ്റിൽ ഒരു സ്മാർട്ട്‌ഫോണും അതിൽ നിന്ന് നിങ്ങളുടെ ചെവിയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ജോഡി ഹെഡ്‌ഫോണുകളും കയ്യിലുണ്ടാകും. സംഗീതം കേൾക്കുന്നത് പലപ്പോഴും നമുക്ക് ആസ്വാദ്യകരമാകാമെങ്കിലും തുടർച്ചയായുള്ള ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം നിർഭാഗ്യവശാൽ നമ്മുടെ ഓരോരുത്തരുടെയും കേൾവി ശക്തിക്ക് കേടുപാടുകൾ സൃഷ്ടിക്കാൻ കാരണമാകുന്നവയാണ്(Side effects of using earphones).
ഹെഡ്‌ഫോണുകളുടെയും ഇയർബഡുകളുടെയെല്ലാം അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു . ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന മുതിർന്നവരേയും ഇതേ പ്രശ്നങ്ങൾ അകാലത്തിൽ തന്നെ പിടികൂടുന്നുണ്ട്. ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം വോളിയം (Volume) അഥവാ ശബ്ദമാണ്. അവ നിങ്ങളുടെ ചെവിക്ക് വളരെ അടുത്തതായതു കൊണ്ടുതന്നെ ഉയർന്ന രീതിയിൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ കേൾവിക്ക് ഏറ്റവും അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പൊതുവേ നിങ്ങളുടെ ചെവിക്ക് ദോഷം ചെയ്യുന്നു(Side effects of using earphones).
ചെവികളുടെ കേൾവിശക്തി 90 ഡെസിബെൽ മാത്രമാണ്. തുടർച്ചയായി കേൾക്കുന്നതിലൂടെ 40-50 ഡെസിബെൽ ആയി കുറയുന്നു.. പിന്നീട് കേൾവി ശക്തി വല്ലാതെ കുറയുകയും ചെയ്യും.
Using earphones for long hours can give you these 8 nerve-wracking problems
ശബ്‌ദ തരംഗങ്ങൾ നമ്മുടെ കാതുകളിൽ എത്തുമ്പോൾ, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഏറ്റവും ചെറുതും ലോലവുമായ അസ്ഥികൾ ഉള്ളത് ചെവികളിൽ ഉള്ളത്. ഇത്തരം പ്രകമ്പനങ്ങൾ നിരവധി ചെറിയ അസ്ഥികളെ വിറപ്പിച്ചുകൊണ്ട് ആന്തരിക സ്ഥാനമായ കോക്ലിയയിൽ എത്തിച്ചേരുന്നു. നിങ്ങളുടെ ചെവിയിൽ ഏറ്റവുമധികം ദ്രാവകങ്ങൾ നിറഞ്ഞ അറയാണ് കോക്ലിയ, അതിൽ ആയിരക്കണക്കിന് ചെറിയ “രോമകൂപങ്ങൾ” കുടികൊള്ളുന്നു. ശബ്ദ പ്രകോപനങ്ങൾ കോക്ലിയയിൽ എത്തുമ്പോൾ, അതിനുള്ളിലെ ദ്രാവകങ്ങൾ സ്പന്ദിക്കുകയും രോമങ്ങൾ അതിൻറെ പ്രഭവ സ്ഥാനത്തു നിന്ന് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചത്തിലുള്ള ശബ്‌ദം ശക്തമായ പ്രകമ്പനങ്ങൾക്ക് കാരണമാകുമ്പോൾ ഇത് രോമങ്ങൾ കൂടുതൽ ചലിക്കാൻ കാരണമാകുന്നു(Side effects of using earphones). വളരെ ഉച്ചത്തിലുള്ള ശബ്‌ദം നിങ്ങൾ കൂടുതൽ നേരം കേൾക്കുമ്പോൾ, ഈ രോമ കോശങ്ങൾക്ക് ശബ്ദ പ്രകമ്പനങ്ങളോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നു. ഉച്ചത്തിലുള്ള പല ശബ്ദങ്ങളും കോശങ്ങളെ വളയുകയും മടക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെവി ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾക്ക് വിധേയമാമ്പോൾ നിങ്ങൾക്ക് താൽക്കാലികമായി ശ്രവണ നഷ്ടം അനുഭവപ്പെടാൻ തുടങ്ങുന്നു. ഉയർന്ന ശബ്‌ദം മൂലമുണ്ടാകുന്ന താൽക്കാലിക ശ്രവണ നഷ്ടത്തിൽ നിന്നും കരകയറാനായി ഇത്തരം രോമ കോശങ്ങൾക്ക് കുറച്ചു സമയം വിശ്രമം ആവശ്യമായ വരുന്നു.
സംഗീതം കേൾക്കുന്നത് ചെവിക്കും ഹൃദയത്തിനും നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുക മാത്രമല്ല, ഹൃദയത്തിന് കാര്യമായ തകരാറുണ്ടാക്കുകയും ചെയ്യുന്നു.
ഹെഡ്ഫോണിൽ നിന്നും ഇയർഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിനെയും ബാധിക്കും. ഇതിൻ്റെ ഫലമായ തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറക്കക്കുറവും ഉറക്കമില്ലായ്‌മക്കും വരെ കാരണമാകും.
ഇയർഫോണുകൾ ചെവിയിൽ തിരുകുന്നത് വായുസഞ്ചാരത്തിന് തടസമാകും. ഇതുമൂലം ചെവിയിൽ പലവിധ അണുബാധക്കും കാരണമാകും. മറ്റൊരാളുടെ ഹെഡ് ഫോണുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കിൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോൺ മറ്റാളുകളുമായി പങ്കിടരുതെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു.
ഹെഡ്ഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഒപ്റ്റിമൽ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു