Things to keep pregnant women

ഗർഭിണികൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ(8 Things to keep pregnant women)

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസക്കാലം നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് നിർണ്ണായകം ആണെന്നും, അതിനാൽ നിങ്ങൾ വളരെയേറെ സൂക്ഷിക്കണം എന്നും മുതിർന്നവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകാം. ഇത് പൂർണ്ണമായും സത്യമാണ്. 85% ഗർഭച്ഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് കൂടുതൽ സംഭവിക്കുന്നത്. അതിനാൽ ആദ്യത്തെ മൂന്ന് മാസം ഗർഭിണികൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

8 Things to keep pregnant women

ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങൾ എന്നത് കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടമാണ്. ഈ കാലയളവിലാണ് നിങ്ങളുടെ കുഞ്ഞ് ഏറ്റവും കൂടുതൽ വളർച്ചയിലൂടെ കടന്നുപോകുന്നതും. ബീജസങ്കലനം നടന്ന കോശത്തിൽ നിന്ന്, നിങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങളും ശരീരഭാഗങ്ങളും വളരുന്നത് ഈ ചെറിയ കാലയളവിനുള്ളിലാണ്. പ്രധാന അവയവങ്ങളും തലച്ചോറും രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോൾ കുഞ്ഞ് ഒരു ആപ്പിളിന്റെ വലിപ്പം മാത്രമേ ആകുന്നുള്ളൂവെങ്കിലും, അടിസ്ഥാന ജാതികഘടനയും, നാഡീവ്യൂഹവും പ്രധാന അവയവങ്ങളും കുഞ്ഞിന് ഈ സമയത്ത് രൂപപ്പെട്ടിട്ടുണ്ടാകും. കൂടാതെ, കൈകാലുകൾ, ഹൃദയമിടിപ്പ്, വിരലുകൾ, മുടി, കാൽപ്പാദം എന്നിവയും ഉണ്ടാകുന്നതാണ്.

ആദ്യത്തെ മാസം, രക്താണുക്കൾ രൂപപ്പെടുന്നു. ഒപ്പം, ആമാശയം, ഹൃദയം, ചെവികൾ, കണ്ണുകൾ, രക്തചംക്രമണ വ്യൂഹം എന്നിവയും രൂപപ്പെടുന്നു. രണ്ടാം മാസത്തിൽ, നാഡീവ്യൂഹം, മൂത്രനാളി, രക്തചംക്രമണ വ്യൂഹം, ആമാശയം എന്നിവ കൂടുതൽ വളരുകയും, ഭ്രൂണം മനുഷ്യരൂപത്തിലേക്ക് എത്തുകയും ചെയ്യുന്നു(8 Things to keep pregnant women). കുഞ്ഞ് ചലിക്കുവാൻ തുടങ്ങുകയും, ഹൃദയമിടിപ്പ് കേൾക്കുവാനും തുടങ്ങുന്നു. എന്നാൽ, അമ്മയ്ക്ക് ഈ ഘട്ടത്തിൽ അവയൊന്നും അനുഭവപ്പെടുകയില്ല.മൂന്നാം മാസത്തിൽ, പുറമെയുള്ള ജനനേന്ദ്രിയങ്ങൾ രൂപപ്പെടുന്നു. കൂടാതെ, വിരലുകളിലെ നഖങ്ങൾ, കാലുകളിലെ നഖങ്ങൾ, കൺപോളകൾ എന്നിവ വളരുന്നു.

What to Eat During Pregnancy

8 Things to keep pregnant women

ഒരുപാട് വേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, നിങ്ങളുടെ ശരീരം, കുഞ്ഞിന്റെ ആരോഗ്യപ്രദമായ വളർച്ചയ്ക്ക് ആവശ്യമായ പോഷിപ്പിക്കുന്നതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടതാണ്(8 Things to keep pregnant women). പോഷകങ്ങളുടെ അഭാവവും രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ശാരീരികവും മാനസികവുമായ വളർച്ചയെ മുരടിപ്പിക്കുകയും, ഗർഭം അലസിപ്പോകുവാൻ വരെ ഇടയാക്കുകയും ചെയ്യും. ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കായി നിങ്ങൾ കൂടുതൽ കരുതലും ശ്രദ്ധയും പുലർത്തേണ്ടതാണ്.

ആദ്യത്തെ സ്‌കാനിംഗ്‌ മൂന്നാം മാസം നടത്താം. ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടെ നടത്തുന്ന അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും. കൂടാതെ കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ അറിയാം.

രക്‌തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌, പഞ്ചസാരയുടെ അളവ്‌ എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും സ്‌ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും. 

കരുതലോടെ 4-ാംമാസം(8 Things to keep pregnant women) ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്‌ടറെ ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്‌തിയായ തലവേദന, തലകറക്കം, കിതപ്പ്‌, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബ്ലീഡിംഗ്‌ എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം.  ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ്‌ ഗര്‍ഭകാലത്ത്‌ ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്‌. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു മാത്രമേ വര്‍ദ്ധിക്കാവു. 
ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക്‌ ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു. പ്രസവസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്‌ കുഞ്ഞിന്‌ അപകടകരമാണ്‌. കൂടാതെ അമിത തൂക്കം പ്രസവത്തിനുശേഷം കുറയ്‌ക്കാനും ബുദ്ധിമുട്ടാണ്‌. 

8 Things to keep pregnant women

ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്‌ക്ക് ഇരിക്കാന്‍ സൗകര്യത്തിന്‌ ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഒരുക്കുന്നത്‌ നന്നായിരിക്കും വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കാന്‍ പ്രത്രേ്യകം ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്‌റ്റൂളോ കസേരയോ വച്ച്‌ കാലുകള്‍ അതില്‍ വയ്‌ക്കാവുന്നതാണ്‌(8 Things to keep pregnant women). എന്തായാലും കാലുകള്‍ തൂക്കിയിട്ട്‌ ഇരിക്കരുത്‌ കട്ടിലില്‍ നിന്നും പെട്ടെന്ന്‌ എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ വയറിന്‌ ആയാസമുണ്ടാവുകയും കുഞ്ഞിന്‌ അത്‌ ദോഷം ചെയ്‌തെന്നും വരാം. അതിനാല്‍ സാവകാശം സമയമെടുത്ത്‌ വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട്‌ ചരിഞ്ഞു എഴുന്നേല്‍ക്കുക. ഗര്‍ഭകാലത്ത്‌ ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി തഴച്ചുവളരുന്നതായും കാണാറുണ്ട്‌. തലയോട്ടിയില്‍ ത്വക്‌രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍ കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം.

ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്‌ഥശിശുവിന്റെ ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്‌ടറെ അക്കാര്യം അറിയിക്കണം. ഇത്‌ ഗൗരവമായി കാണേണ്ട വിഷയമാണ്‌. വിശദമായ അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌ ഈ മാസം ആവശ്യമാണ്‌(8 Things to keep pregnant women). കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന്‌ ഈ പരിശോധനയില്‍ നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്‌റ്റില്‍ കാണാന്‍ കഴിയും. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്‌ടറെ സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്‌തസ്രാവത്തിന്‌ കാരണമാകാം. 

വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍ പാന്റില്‍ ഇലാസ്‌റ്റിക്‌ പിടിപ്പിക്കുക. വയര്‍ ഭാഗത്ത്‌ കൂടുതല്‍ മുറുകെയുള്ള കെട്ട്‌ വരാതിരിക്കാന്‍ ഇതു സഹായിക്കും. ഗര്‍ഭിണികള്‍ക്ക്‌ പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത്‌ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്‌.

അമ്മയുടെ വയര്‍ വീര്‍ത്ത്‌ പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ്‌ വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്‌്. കൂടാതെ കുഞ്ഞ്‌ ഈ സമയത്ത്‌ ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്‌ക്കും (8 Things to keep pregnant women). കുഞ്ഞ്‌ പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും.  ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്‌ ഇനിയുള്ളത്‌്. മനസിന്‌ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍ വായിക്കുന്നതും (8 Things to keep pregnant women)മസിന്‌ സന്തോഷം നല്‍കും.  ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്‌. ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്‌. ഉറക്കം മതിയാവുന്നതുവരെ ഉറങ്ങുക. 
രാത്രിയില്‍ കുറഞ്ഞത്‌ ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ്‌ വിശ്രമം ആവശ്യമായി വരുന്നത്‌.

അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത്‌ സാധാരണമാണ്‌. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്‌.പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം ലഘുവായ വ്യായാമവും ചെയ്യുന്നത്‌ നന്ന്‌. കാലുകഴപ്പ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ്‌ കാല്‍കഴപ്പ്‌ ഉണ്ടാകുന്നത്‌. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത്‌ ഇതു കുറയ്‌ക്കാന്‍ സഹായിക്കും.

കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ്‌ ഉത്തമം. 
വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും. ചില സ്‌ത്രീകള്‍ കമിഴ്‌ന്നു കിടന്ന്‌ ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍ കമിഴ്‌ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ രീതികള്‍ മാറ്റിനോക്കാം. 

ഡോക്‌ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റാവുക. വേദന അതിനു മുമ്പ്‌ അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്‌ക്കാന്‍ മറക്കരുത്‌. ഭര്‍ത്താവ്‌ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍ കോട്ടന്‍ വസ്‌ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം. ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ്‌ നല്ലത്‌. 

വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്‌, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍ കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക്‌ തള്ളാന്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്‌. 
96. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ്‌ ഉണ്ടാകുന്നത്‌. 15 – 20 മിനിറ്റ്‌ വിട്ട്‌ വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍ കൂടുതല്‍ അടുത്തടുത്താവുന്നു. 
കുഞ്ഞ്‌ പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ്‌ അല്‌പം രക്‌തത്തോവടുകൂടി തുറന്ന സെര്‍വികസില്‍ നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്‌.

 പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന്‌ ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്‌ടര്‍ എടുക്കുന്ന യുക്‌തി പൂര്‍വമായ തീരുമാനമാണിത്‌. എന്നാല്‍ ആദ്യ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെ പ്രസവവും സിസേറിയനാകാനാണ്‌ സാധ്യത.