Cough and phlegm to disappear quickly

ചുമയും കഫക്കെട്ടും മാറാൻ(Relieve cough and phlegm)

കോവിഡ് വന്നതില്‍ പിന്നെ മിക്കവരും കഫക്കെട്ടുവന്ന് ബുദ്ധിമുട്ടുന്നവരാണ്. ഇടയ്ക്കിടയ്ക്ക് കഫക്കെട്ടുവരികയും ഇത് മൂലം ചുമയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും നല്ലരീതിയില്‍ ഇന്ന് കണ്ടുവരുന്നുണ്ട്. കുട്ടികളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടുന്നത് ഉറക്കമില്ലാതാക്കുന്നതിനും വാശികൂട്ടുന്നതിനും വരെ കാരണമാകുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് മാറ്റിയെടുക്കുവാന്‍(Relieve cough and phlegm) നമുക്ക് വീട്ടില്‍തന്നെ തികച്ചും പ്രകൃതിദത്തമായി ചെയ്യാവുന്ന കുറച്ച് വിദ്യകളുണ്ട്. 

Relieve cough and phlegm

പനിക്കൂര്‍ക്കയുടെ ഇല രണ്ടു മൂന്നെണ്ണം എടുത്ത് നല്ലതുപോലെ കഴുകുക. ഇത് ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇടുക. ചെറിയ കഷ്ണങ്ങളാക്കി പിച്ചിയിടുക. ഇതിലെ ഗുണം പെട്ടെന്ന് വെള്ളത്തിലേയ്ക്കിറങ്ങാനാണിത്. ഇത് നല്ലതു പോലെ തിളപ്പിയ്ക്കുക. ഒരു ഗ്ലാസ് വെള്ളമായി ഇതു കുറയണം. രാത്രി ഇതു തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ പനംകല്‍ക്കണ്ടം ഇട്ട് അടച്ചു വയ്ക്കുക. ഇതില്‍ പിറ്റേന്ന് രാവിലെയാകുമ്പോഴേയ്ക്കും പനംകല്‍ക്കണ്ടം മുഴുവന്‍ അലിഞ്ഞു ചേരും. ഇത് വെറും വയറ്റില്‍ കുടിച്ചാല്‍ ഏറെ നല്ലത്. ഈ പാനീയം കുടിയ്ക്കുന്നത് കഫക്കെട്ടിന്( Relieve cough and phlegm)ഏറെ നല്ലൊരു മരുന്നാണ്.

9 Natural Home Remedies for Cough in Kids

രാവിലെതന്നെ വെറും വയറ്റില്‍ നല്ല ചെറുതേനും മഞ്ഞളും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ അളവില്‍ കഴിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ കഴികുന്നതിലൂടെ കഫം മാറുന്നതിനും അതുപോലെതന്നെ അലര്‍ജി കുറയ്ക്കുന്നതിനും ഇത് വളരെ സഹായകമാണ്.മഞ്ഞള്‍പോലെതന്നെ ഏറ്റവും നല്ലരീതിയില്‍ രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്നതും കഫക്കെട്ടിന് ഉത്തമപരിഹാരവുമാണ് ഇഞ്ചി(Relieve cough and phlegm). ഇഞ്ചി നീര് കുത്തിപ്പിഴിഞ്ഞ് കുറച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ കഫക്കെട്ടിന് നല്ല ആശ്വാസം ലഭിക്കുന്ന കാര്യമാണ്. 

ഇഞ്ചി നന്നായി ചതച്ച് ശര്‍ക്കരും കുരുമുളകും ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിക്കുന്നതും കഫക്കെട്ട് കുറയുവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അതേപോലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നെഞ്ചിലെ കഫം കുറയ്ക്കുന്നതിനും ഇഞ്ചിനീര് സഹായിക്കുന്നുണ്ട്.

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും മാത്രമല്ല, കഫക്കെട്ടും അണുബാധയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. കുറച്ച് വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഒഴിച്ച് ഇത് ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് കഫക്കെട്ട് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടകമാണ്. കൂടാതെ ഇത് വെള്ളത്തില്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ തടയുന്നതിനും ബ്ലഡ് ഷുഗറും കൊളസ്‌ട്രോളും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

നല്ല കഫക്കെട്ടും പനിയും ഉള്ള സമയത്ത് ഒരുപിടി തുളസി എടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കാവുന്നതാണ്. അതിനുശേഷം ഇത് അവിപിടിക്കുക. ഇത് കഫം ഇളകിപോകുന്നതിനും നെഞ്ചില്‍ ഉറച്ചുപോയ കഫത്തെ ഇളക്കുന്നതിനും സഹായകമാണ്. അതേപോലെ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. കൂടാതെ തുളസിയും ആടലോടകവും പനിക്കൂര്‍ക്കയും ചേര്‍ത്ത് നന്നായി ആവികയറ്റി നീരെടുത്ത് കുടിക്കുന്നത് കുത്തിക്കുത്തിയുള്ള ചുമ കുറയ്ക്കുന്നതിനും കഫം പോകുന്നതിനും സഹായിക്കുന്നു.

നന്നായി അവിപിടിക്കുന്നത് കഫം നന്നായി ഇളക്കി കളയുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി കടകളില്‍ കിട്ടുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് സാധാ പച്ചവെള്ളം നല്ലപോലെ തിളപ്പിച്ച് ആവി പിടിക്കുന്നതാണ്. അതുപോലെതന്നെ വേണമെങ്കില്‍ കല്ലുപ്പ് ചേര്‍ത്ത് ആവിപിടിക്കുന്നതും അതുപോലെ തുളസി, കരിഞ്ചീരകം എന്നിവ ചേര്‍ത്ത് ആവി പിടിക്കുന്നതും നല്ലതാണ്.

നടക്കാവിൽഹോസ്പിറ്റൽവളാഞ്ചേരി

അലർജിആസ്ത്മശ്വാസതടസ്സംതുടങ്ങിയഅസുഖങ്ങൾക്കെല്ലാംപൾമൊണോളജിവിഭാഗത്തിൽഡോ. അഫീനയുടെസേവനം ലഭ്യമാണ്

*ആസ്തമ,വലിവ്

*ശ്വാസതടസ്സംഅനുഭവപ്പെടൽ

*കാലാവസ്ഥാമാറ്റത്തിലൂടെയുള്ളചുമ

*തണുപ്പുകാലത്തെശാസ്തടസ്സം

*തണുപ്പുകാലത്തെഅലർജി

*ദീർഘകാലമായുള്ളകഫത്തോട്കൂടിയചുമ

*സ്പ്രേകൾ ,പുകവലി ,

പൂക്കളുടെമണംതുടങ്ങിയവയിൽനിന്നുള്ളഅലർജി

*ശ്വാസകോശസംബന്ധമായരോഗങ്ങൾ

*മൂക്കടപ്പ്

നിങ്ങളുടെആരോഗ്യസംരക്ഷണത്തിനായിനടക്കാവിൽഹോസ്പിറ്റലിലെഡോക്ടർമാരുടെസേവനം 24 x7 ലഭ്യമാണ്…

കൂടുതൽവിവരങ്ങൾക്കുംബുക്കിംഗിനും:

9946147238

9946174038