How late is too late for breakfast ?

ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്(How late is too late for breakfast ?), എന്നാല്‍ അത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ടാണ് പലരും സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് വൈകി കഴിക്കുന്നതും. എന്നാല്‍ ഇത് ആരോഗ്യത്തിനും ആയുസ്സിനും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും ഇത് ആരോഗ്യത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്ത് കഴിക്കുന്നു എന്നതിനേക്കാള്‍ എപ്പോള്‍ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലരും ജീവിത ചര്യയിലെ മാറ്റങ്ങള്‍ രാത്രി വൈകിയുള്ള ഉറക്കം, വിശപ്പില്ലായ്മ എല്ലാം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിനുള്ള കാരണങ്ങളില്‍ ചിലതാവാ.



എന്നാല്‍ പുതിയ പഠനമനുസരിച്ച് പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത വരെ ഉണ്ട് എന്നാണ് പറയുന്നത്. ഈ ശീലം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ ആണ് ശരീരത്തിന് നല്‍കുന്നത്. എന്തൊക്കെയാണ് ഇതുണ്ടാക്കുന്ന അപകടാവസ്ഥകള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.



എന്തുകൊണ്ട് ഇത്ര പ്രാധാന്യം(How late is too late for breakfast ?)

എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം ബ്രേക്ക്ഫാസ്റ്റിന്(How late is too late for breakfast ?) നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ശരീരത്തിന്റെ ആന്തരിക ഘടികാരമായ സര്‍ക്കാഡിയന്‍ റിഥം ആണ് ഇത്തരത്തില്‍ സമയത്തേയും ശരീരത്തേയും നിയന്ത്രിക്കുന്നത്. ഇത് ഉറക്കം, ഹോര്‍മോണ്‍ ഉത്പാദനം അതോടൊപ്പം തന്നെ ശരീരത്തിന്റെ മെറ്റബോളിസം എന്നിവയെ നിയന്ത്രിക്കുന്നത്. എന്നാല്‍ രാവിലെ വൈകി കഴിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ താളം തെറ്റിക്കുകയും ഊര്‍ജ്ജത്തേയും ആരോഗ്യത്തേയും പ്രശ്‌നമാക്കുകയും ചെയ്യുന്നു.

The Hidden Risks of Eating Breakfast Too Late


ശരീരത്തില്ആശയക്കുഴപ്പം

ഇത്തരത്തില്‍ ഭക്ഷണത്തിന്റെ സമയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് ശരീരത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. അതിന്റെ ഫലമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന ശരീരത്തിന്റെ കാര്യക്ഷമത കുറയുകയും പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് കൂടാതെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

പലപ്പോഴും ആരൊക്കെയാണ് പ്രഭാത ഭക്ഷണം കഴിക്കാന്‍ വൈകുന്നവര്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വിഷാദരോഗം, ഉറക്കക്കുറവ്, ക്ഷീണം, ഉത്കണ്ഠ എന്നിവയുള്ളവരെങ്കില്‍ ഇവര്‍ രാവിലെ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ മടി കാണിക്കുന്നു(How late is too late for breakfast ?). ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. അപകടകരമായ അവസ്ഥ വിളിച്ച് വരുത്തുന്നതിന് തുല്യമാണ് ഇത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദീര്‍ഘകാല ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി സമീകൃതവും സ്ഥിരമായതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കും.

അത് മാത്രമല്ല തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുന്നു. എന്നാല്‍ അത് ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നത് പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് അപകടാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും.