മഴക്കാലത്ത് അസുഖങ്ങള്‍ക്കൊണ്ട് പൊറുതി മുട്ടിയോ? ഈ പഴങ്ങള്‍ കഴിക്കൂ, രോഗത്തെ പ്രതിരോധിക്കാം(Monsoon Rain on your Health)

Monsoon Rain on your Health

ഴക്കാലത്ത് എത്ര ശ്രദ്ധിച്ചാലും മഴനനഞ്ഞാലും ഇല്ലെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥികളായി രോഗങ്ങളും വന്നുചേരും. എത്ര മുൻകരുതൽ എടുത്താലും ജലദോഷം, ചുമ, മലേറിയ, ടൈഫോയ്ഡ്, ഡെങ്കിപ്പനി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. പ്രത്യേകിച്ച് ഭക്ഷണത്തിന്‍റെ കാര്യത്തില്‍(Monsoon Rain on your Health).

മഴക്കാലത്ത് ഉയർന്ന ഈർപ്പം കാരണം ബാക്ടീരിയകളും വൈറസുകളും വേഗത്തിൽ പടരും. ഇത് ദഹനപ്രശ്നങ്ങൾക്കും അണുബാധകൾക്കും കാരണമാകുമെന്ന് പറയപ്പെടുന്നു.

ചിലതരം പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം(Monsoon Rain on your Health)

  1. പേരയ്ക്ക

രുചിക്കപ്പുറം നിരവധി ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് പേരയ്ക്ക. വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പേരയ്ക്ക ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ(Monsoon Rain on your Health) ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മഴക്കാലത്ത് അണുബാധ തടയാൻ കുട്ടികൾക്കും മുതിർന്നവർക്കും പേരയ്ക്ക മികച്ചതാണ്.

2. മാതളനാരങ്ങ

ശരീരത്തിലെ അണുബാധകളെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകൾ മാതള നാരങ്ങയിൽ ധാരാളമുണ്ട്. വിളർച്ച ബാധിച്ചവർക്ക് ദിവസവും ഒരു കപ്പ് മാതളനാരങ്ങ കഴിക്കുന്നതിലൂടെ വിളർച്ചയിൽ നിന്ന് ആശ്വാസം ലഭിക്കും. മാത്രമല്ല ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാതളനാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ അവ ശരീരത്തിൽ ആന്റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.

Common Monsoon Illnesses and How to Prevent Them

3.ആപ്പിൾ

ആപ്പിളിൽ വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇവയിലെ ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മാത്രമല്ല, ആപ്പിളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. പതിവായി ഇവ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകുക മാത്രമല്ല, വളർച്ച, അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ(Monsoon Rain on your Health) പ്രവർത്തനം തുടങ്ങിയ ശരീരത്തിലെ പല പ്രധാന പ്രക്രിയകൾക്കും കാരണമാകുമെന്ന് എൻ‌സി‌ബി‌ഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.

4. പപ്പായ

പപ്പായയിലെ പപ്പൈൻ എൻസൈം ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുപുറമെ, പപ്പായ പഴം വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടമാണ്. പപ്പായ ഇല നീര് ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തലവേദന, ക്ഷീണം എന്നിവയിൽ നിന്ന് ആശ്വാസം നൽകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

5.പിയര്പഴം

പിയര്‍ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ്. ഇവ പതിവായി കഴിക്കുന്നത് ചിലതരം രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്നു. ഇവയിലെ നാരുകൾ ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വിളർച്ച തടയുന്നതിനും സഹായിക്കുന്നു. മാത്രമല്ല പിയര്‍ പഴത്തിലെ ഫ്ലേവനോയ്ഡുകൾ ചുളവ് കുറയ്ക്കുന്നതിനും ടൈപ്പ് 2, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പറയപ്പെടുന്നു.