കൊടുംചൂട് കണ്ണിനും ദോഷംചെയ്യും, കാഴ്ചയെപ്പോലും ബാധിച്ചേക്കാം; മുൻകരുതൽ വേണം(How can heat affect your eyes?)

ഉഷ്‌തരംഗത്താൽ വലയുകയാണ് രാജ്യത്തിൻ്റെ പല പ്രദേശങ്ങളും. കഠിനമായ ചൂടിനും പുറമെ ഈ രീതിയിലുള്ള പ്രതികൂല കാലാവസ്ഥ നമ്മുടെ ആരോഗ്യത്തേയും ബാധിക്കുമെന്നാണ് വിദ ഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണിന്റെ ആരോഗ്യം(How can heat affect your eyes?). വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിൽ കണ്ണിനെ കാര്യമായി ബാധിച്ചേക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഐ സ്ട്രോക്ക് (eye stroke) അടങ്ങമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഒരുപക്ഷേ വെയിൽ കാരണമായേക്കാം.

ഉയർന്ന താപനില നിർജലീകരണത്തിന് കാരണമാകുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇത് രക്തസമ്മർദം വർധിപ്പിക്കുകയും കണ്ണുകളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു(How can heat affect your eyes?). ഇത് നേത്രസമ്മർദം വർധിപ്പിക്കുകയും ഒപ്റ്റിക് നാഡികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുവഴി, ഗ്ലോക്കോമ അടക്കമുള്ള പ്രശ്‌നങ്ങൾ കണ്ണിനെ ബാധിച്ചേക്കും. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയുള്ളവർക്ക് ഐ സ്ട്രോക്കുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്‌ടർമാർ പറയുന്നു. ഐ സ്ട്രോക്ക് ലക്ഷണങ്ങൾ

How can heat affect your eyes

ഐ സ്ട്രോക്ക് ബാധിച്ചാൽ തുടക്കത്തിൽ വേദനയുണ്ടാകില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാൽ തന്നെ കണ്ണിലെ വേദന ഐ സ്ട്രോക്കിന്റെ ലക്ഷണമായി കണക്കാക്കാനുമാകില്ല. പെട്ടെന്ന് കാഴ്ച നഷ്ട‌പ്പെടുന്നതോ കാഴ്‌ചയിൽ മങ്ങലേൽക്കുന്നതോ ആണ് ഐ സ്ട്രോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതുമായ ലക്ഷണം. ചെറുതായി മങ്ങി തുടങ്ങുന്ന കാഴ്ച‌ കാലക്രമേണ കൂടുതൽ വഷളാകുമെന്നും ഡോക്ട‌ർമാർ പറയുന്നു.

സ്ട്രോക്ക് എങ്ങിനെ തടയാം?

How can heat affect your eyes
  • ആരോഗ്യകരമായ  ഭക്ഷണക്രമം പാലിക്കുക,
  • ശരീരത്തിലെ രക്തയോട്ടം ശരിയായ രീതിയിൽ നിലനിർത്താനാവശ്യമായ വ്യായാമം ചെയ്യുക.
  • രക്തസമ്മർദത്തിൻ്റെയും കൊളസ്ട്രോളിയൻ്റെയും അളവ് നിയന്ത്രിക്കുക.

പ്രത്യേകിച്ച താപനില ഉയരുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

  • പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
  • ഉച്ചകഴിഞ്ഞ സമയത്ത് വെയിലത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കുക.
  • നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക