നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് പാൻക്രിയാസ്. ആമാശയത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന പാൻക്രിയാസാണ് ഭക്ഷണം ദഹിപ്പിക്കാനുള്ള എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത്. Signs of Pancreatic Cancer ദഹനത്തെ സഹായിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോഴുണ്ടാകുന്ന രോഗമാണ് പാൻക്രിയാറ്റിക് കാൻസർ. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചരിയാതെ പോകുന്നത് ഇതിന്റെ ചികിത്സയ്ക്കും രോഗമുക്തിക്കും വെല്ലുവിളിയാകുന്നു.
എന്താണ് പാൻക്രിയാറ്റിക് കാൻസർ?
പാൻക്രിയാസിൽ അർബുദ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് പാൻക്രിയാറ്റിക് കാൻസർ എന്ന് വിളിക്കുന്നത്. ഇത് വളരെ സാധാരണയായി കണ്ടുവരുന്നു എന്നതുകൊണ്ടല്ല, മറിച്ച് ആളുകൾക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അത് വളരെ വഷളായിട്ടുണ്ടാകും എന്നതാണ് ഇതിന്റെ അപകടസാധ്യത ഇരട്ടിയാകുന്നത്. Signs of Pancreatic Cancer
ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
കാരണമില്ലാതെ ശരീരഭാരം കുറയുക

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ വ്യായാമം ചെയ്യുകയോ ചെയ്യാതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നുണ്ടെങ്കിൽ, അതിന് കാരണം ശരീരത്തിനുള്ളിലെ ട്യൂമർ ആയിരിക്കാം. ശരീരം പോഷകങ്ങൾ സംസ്കരിക്കുന്നതിനെയും ആഗിരണം ചെയ്യുന്നതിനെയും ട്യൂമർ തടസ്സപ്പെടുത്തിയേക്കാം.
മലത്തിലുണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ
വിളറിയതോ, Signs of Pancreatic Cancer എണ്ണമയമുള്ളതോ, അല്ലെങ്കിൽ ക്ലോസറ്റിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതോ ആയ മലം പാൻക്രിയാറ്റിക് കാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്.
പാൻക്രിയാസ് ദഹന എൻസൈമുകൾ ശരിയായി ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ, കൊഴുപ്പ് ദഹിക്കാതെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം ആളുകളും മാസങ്ങളോളം ഈ ലക്ഷണം അവഗണിക്കാറുണ്ട്.
വിട്ടുമാറാത്ത നടുവേദന

ബാഹ്യമായ പരിക്കുകളൊന്നുമില്ലാതെ നടുവിന് വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നത് നിസ്സാരമായി കാണരുത്. Signs of Pancreatic Cancer പാൻക്രിയാസ് ആമാശയത്തിന് വളരെ പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ വേദന നടുവിലേക്ക് പടരാൻ സാധ്യതയുണ്ട്.
ചർമത്തിലോ കണ്ണുകളിലോ ഉണ്ടാകുന്ന മഞ്ഞനിറം
ചർമവും കണ്ണും മഞ്ഞനിറമാകുന്നത് സാധാരണയായി മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. ഒരു ട്യൂമർ പിത്തനാളിയെ തടസ്സപ്പെടുത്തുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പാൻക്രിയാസിന്റെ മുൻഭാഗത്ത് ഉണ്ടാകുന്ന ട്യൂമറുകൾ തിരിച്ചറിയാൻ സാധാരണയായി ഈ ലക്ഷണം സഹായിക്കാറുണ്ട്. എന്നാൽ പാൻക്രിയാസിന്റെ മധ്യഭാഗത്തോ അറ്റത്തോ ഉണ്ടാകുന്ന ട്യൂമറുകളിൽ ഈ ലക്ഷണം വളരെ വൈകിയാണ് പ്രത്യക്ഷപ്പെടുക.
ഭക്ഷണത്തോട് പെട്ടെന്നുണ്ടാകുന്ന വിമുഖത

പാൻക്രിയാസ് ദഹനവ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നുണ്ടാകുന്ന ഓക്കാനം, വിശപ്പില്ലായ്മ, അല്ലെങ്കിൽ സ്ഥിരമായി കഴിക്കാറുള്ള ഭക്ഷണങ്ങളോടുണ്ടാകുന്ന വിമുഖത എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
വിട്ടുമാറാത്ത ചൊറിച്ചിൽ
പ്രത്യേകിച്ച് ചർമരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാം. പിത്തനാളിയിലെ തടസ്സം കാരണം ബൈൽ സാൽട്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും. Signs of Pancreatic Cancer
ഈ ലക്ഷണങ്ങൾ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാം. എങ്കിലും, ഇവ നീണ്ടുനിൽക്കുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുന്നത് രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കും.
