4 Foods to Lower Cholesterol

ഹൃദയാരോഗ്യത്തിന് വില്ലനായി നില്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍(4 Foods to Lower Cholesterol). കൊളസ്‌ട്രോളില്‍ തന്നെ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, മോശം കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിങ്ങനെ രണ്ടും ഉണ്ട്. ചീത്ത കുറച്ച് നല്ലതു വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് പ്രധാനം. ചില ഭക്ഷണങ്ങള്‍ വില്ലനാകുമ്പോള്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ധനവിന് സഹായിക്കുന്ന ഭക്ഷണങ്ങളും ഉണ്ട്.

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം(4 Foods to Lower Cholesterol)

ഒലീവ് ഓയില്‍

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കുറയ്ക്കാനും(4 Foods to Lower Cholesterol) പറ്റിയ വഴിയാണ് ഒലീവ് ഓയില്‍. എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.നട്‌സും സീഡുകളും മികച്ച വഴിയാണ്. ഇതും ഉപയോഗിയ്ക്കാം.

നെല്ലിക്ക

കാന്താരിമുളക് ദിവസവും കഴിക്കാം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഔഷധങ്ങളിലൊന്നാണ് കാന്താരിമുളക്. നെല്ലിക്ക. നല്ല കൊളസ്‌ട്രോൾ കൂട്ടാനും മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനുംനെല്ലിക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും. നെല്ലിക്ക ജ്യൂസ് ആയോ അല്ലാതെയോ കഴിക്കാവുന്നതാണ്. നെല്ലിക്കാ കാന്താരി പ്രയോഗവും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ല വഴിയാണ്. ഇവ രണ്ടും ചേര്‍ത്ത് ജ്യൂസാക്കാം. ഇതല്ലെങ്കില്‍ കാന്താരി വിനാഗിരിയില്‍ ഇട്ട് കഴിയ്ക്കുന്നതും നല്ലതാണ്.

How to Lower Cholesterol with Diet

ബീൻസ്

നാരുകൾ അടങ്ങിയ പയർ വർഗ്ഗങ്ങൾക്ക് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് എല്ലാത്തരം പയറുവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ബീൻസ്, പീസ് തുടങ്ങിയ പയർ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന മുഴു ധാന്യവർഗ്ഗങ്ങൾ കഴിക്കുമ്പോൾ കൊളസ്‌ട്രോൾ കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ബാർലിയും ഓട്സും കൊളസ്‌ട്രോൾ കുറയ്ക്കാൻ അത്യുത്തമമാണ്.

അവോകാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്‌

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അവൊക്കാഡോയ്ക്ക് കഴിയും. അവോകാഡോയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ K, C, B5, B6, E, മറ്റ് ആന്റി ഓക്‌സിഡന്റുകൾ എന്നിവ ഹൃദയത്തെ സംരക്ഷിക്കുന്നു. കൂടാതെ രക്തസമ്മർദം തടയാനും സ്‌ട്രോക് വരാതിരിക്കാനും അവോക്കാഡോ ശീലമാക്കിയാൽ മതി. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന സോല്യുബിൾ ഫൈബറും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും ഹൃദയത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും വളരെയേറെ ഗുണകരമാണ്.