നെല്ലിക്ക എന്ന സൂപ്പർ ഫുഡ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യ​ ഗുണങ്ങൾ(Health Benefits Of Amla)

Health Benefits Of Amla

‌വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണമാണ് നെല്ലിക്ക(Health Benefits Of Amla). ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളിൽ നിന്ന് ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കും നെല്ലിക്ക മികച്ചതാണ്(Health Benefits Of Amla). നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനും ശക്തമായ മുടിക്കും കാരണമാവുകയും ചെയ്യുന്നു.

ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയും പതിവ് മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലൂടെയും നെല്ലിക്ക ദഹനത്തെ സഹായിക്കുന്നു. നെല്ലിക്കയിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുകയും ചെയ്യുന്നു.

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക സഹായിച്ചേക്കാം. നെല്ലിക്കയിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്.

നെല്ലിക്കയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നെല്ലിക്ക കാർബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയുന്നു.

8 benefits of gooseberries

ജലദോഷം, ചുമ, വായിലെ അൾസർ, താരൻ തുടങ്ങിയവയിൽ നിന്ന് ആശ്വാസം നൽകുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് താരൻ നിയന്ത്രിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെെരും നെല്ലിക്കയും കൊണ്ടുള്ള പാക്ക് ഇടുന്നത് മുടിയുടെ ആരോ​ഗ്യത്തിന് സഹായകമാണ്.

നെല്ലിക്കയിൽ വിറ്റാമിൻ സി, ക്വെർസെറ്റിൻ, എലാജിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാൻസർ തടയുകയും ചെയ്യും. ക്യാൻസർ മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും നെല്ലിക്ക ഉപയോ​ഗിക്കുന്നത് ഗുണം ചെയ്യും.