ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നഴ്സുമാരുടെ സമർപ്പണവും കാരുണ്യവും അംഗീകരിച്ചുകൊണ്ട് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ മെയ് 13 ന് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു.
നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദലി എൻ പരിപാടി ഉദ്ഘാടനം ചെയ്തു. നടക്കാവിൽ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് റിയാസ് കെ ടി മുഖ്യാതിഥിയായി.നേഴ്സിങ് സൂപ്രണ്ട് സീമ എം സോമൻ മുഖ്യ പ്രഭാഷണം നടത്തി.

നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ കെ പി ,ഡോ. അനു റിയാസ്, നഴ്സിംഗ് സൂപ്പർവൈസർ റസീന തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു.

തുടർന്ന് മെഴുകുതിരി കത്തിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും , നടക്കാവിൽ ഹോസ്പിറ്റലിലെ നേഴ്സ്സുമ്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.
ചടങ്ങിൽ ICN ധന്യമോൾ സ്വാഗതവും, സൗമ്യ നന്ദിയും രേഖപ്പെടുത്തി.