Blood donor day blood center

ലോക രക്തദാതാക്കളുടെ ദിനത്തോട് അനുബന്ധിച്ച് നടക്കാവിൽ ഹോസ്പിറ്റലും,BDK(Blood Donors Kerala) തിരൂർ താലൂക്കും നടക്കാവിൽ ഹോസ്പിറ്റൽ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസും (NAPS) സംയുക്തമായി ബ്ലഡ്
ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു(Blood Donation Camp on World Blood Donor Day).

ശനിയാഴ്ച രാവിലെ 9:00 മുതൽ നാലുമണി വരെ നടന്ന ക്യാമ്പിൽ നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദലി എൻ, നടക്കാവിൽ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് റിയാസ് കെ.ടി , നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ കെ പി, ഡോ. അനു റിയാസ് തുടങ്ങിയവരും വളാഞ്ചേരിയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ കലാസാംസ്കാരിക സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.