Thyroid

തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്ട‌റെ കാണും. തൈറോയ്‌ഡ് (Thyroid)രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് (Thyroid)രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും, അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.

ഇതാ പത്ത് ലക്ഷണങ്ങൾ(Thyroid symptoms)

തൈറോയ്‌ഡ് (Thyroid)രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ് താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.

ക്ഷീണം

രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനം ദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് (Thyroid)രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷിണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.

Thyroid

ഭാരവ്യതിയാനങ്ങൾ

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത്. എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് (Thyroid)ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിൻ്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്

What are the early warning signs of thyroid problems?

ഉത്കണ്ഠയും വിഷാദവും

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്കണ്‌ഠയും മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്ഠ‌ായ്ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്ന‌ം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസിവുകൾ കൊണ്ടു പ്രയോജനമുണ്ടാകില്ല.

കൊളസ്ട്രോൾ

ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോൾ കുറയ്ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം കൊളസ്ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിൻ്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചിത്ത കൊള‌സ്ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളുടെ ഉയരുകയും നല്ല കൊള‌സ്ട്രോളായ എച്ച്ഡിഎൽ കുറയുകയും ചെയ്യും. ചിലരിൽ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തിൽ കോളസ്ട്രോൾ ഇല്ലാതിരിക്കെ ചെറുപ്രായത്തിൽ കൊളസ്ട്രോൾ വർധന കണ്ടാൽ തൈറോയ്‌ഡ് ഹോർമോൺ പരിശോധന ചെയ്യണം

കുടുംബപാരമ്പര്യം

അച്ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കു വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണ

ആർത്തവക്രമക്കേടുകളും വന്ധ്യതയും

തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം. ഇവ ആർത്തവപ്രശ്‌നങ്ങൾ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഈ ലക്ഷണങ്ങൾ വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോർമോൺ കൂടിയാൽ ഗർഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.

Thyroid

ഉദരപ്രശ്നങ്ങൾ

നിങ്ങൾക്കു ദീർഘകാലമായി നീണ്ടു നിൽക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയ്ഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുടി-ചർമ്മ വ്യതിയാനങ്ങൾ

മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.

കഴുത്തിന്റെ അസ്വാസ്ഥ്യം

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്ദ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കുടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം

പേശീസന്ധിവേദനകൾ

പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സൂചനകളാണ്. തൈറോയ്ഡ് ഹോർമോൺ കൂടുന്നതിൻറെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.

തൈറോയ്‌ഡ്(Thyroid) രോഗങ്ങൾ

ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ

ഗോയിറ്റർ തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ്‌ ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്ക്കുന്ന അവസ്‌ഥയാണിത്.

കാരണങ്ങൾ

ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിൻ്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡിൻ നിശ്ചിത അളവിൽ ചേർത്തിരിക്കുന്നതിലാൽ അയഡിൻ അപര്യാപ്‌തത കുറവാണ്.)

ഹൈപ്പർതൈറോയിഡിസം

തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.

കാരണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ആകെ വിങ്ങി ആവശ്യത്തിലേറെ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്സ് ഡിസീസ് ഗ്രേവ്സ് രോഗമാണ് ഹൈപ്പർതൈറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതിൽ കാരണമാകുന്നുണ്ട്.

ഹൈപ്പോതൈറോയിഡിസം(Hypothyroidism)

തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം

ഗർഭിണികൾ അറിയേണ്ടത് ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ്(Thyroid) പ്രവർത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗർഭസ്ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. അതിനാൽ ഗർഭാവസ്‌ഥയിൽ അമ്മയുടെ തൈറോയ്‌ഡിൻ്റെ ശരിയായ പ്രവർത്തനം അത്യാവശ്യമാണ്. ഗർഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം.

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റിപ്ലേസ്മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബൗദ്ധിക വളർച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കു ം വഴിതെളിക്കാം.

Thyroid

അയഡിൻ കിട്ടാൻ കഴിക്കേണ്ടത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും. തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിൻ്റെ സാന്നിധ്യം ഉറപ്പാക്കണം.

അയഡിനെ അറിയാം നമ്മുടെ ശരീരത്തിൽ തൈറോയ്‌ഡ് ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡിൻ. ശരീരത്തിലെ മൂന്നിൽ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിൻ്റെ കുറവുണ്ടായാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലുട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, അയഡിൻ അടങ്ങിയ വെള്ളം, അയഡിൻ ഉപ്പ് ഇവയിലൂടെ അയഡിൻ ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡിൻ ഉപ്പുകൊണ്ടു പരിഹരിക്കാനാകും.

എന്താണ് ഹൈപ്പോതൈറോയിഡിസം?

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോൾ ഹൈപ്പോതൈറോയിഡിസം സംഭവിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ വിവിധ ലക്ഷണങ്ങൾക്ക് കാരണമാകാം.

ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ

ഹൈപ്പോതൈറോയിഡിസത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

  • ക്ഷീണവും ക്ഷീണവും
  • ഭാരം
  • ഉണങ്ങിയ തൊലി മുടിയും
  • മാംസത്തിന്റെ ദുർബലത
  • നൈരാശം

ഈ ലക്ഷണങ്ങൾ കാലക്രമേണ സാവധാനത്തിൽ വികസിച്ചേക്കാം, തുടക്കത്തിൽ അവയെ അവഗണിക്കുന്നത് എളുപ്പമാക്കുന്നു.

എന്താണ് ഹൈപ്പർതൈറോയിഡിസം?

ഹൈപ്പർതൈറോയിഡിസം, മറിച്ച്, തൈറോയ്ഡ് ഗ്രന്ഥി വളരെയധികം ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോൾ സംഭവിക്കുന്നു. ഈ അമിത ഉൽപാദനം ശരീരത്തിൻ്റെ മെറ്റബോളിസത്തെ വേഗത്തിലാക്കും.

ഹൈപ്പർതൈറോയിഡിസത്തിൻ്റെ ലക്ഷണങ്ങൾ

ഹൈപ്പർതൈറോയിഡിസത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

  • വേഗതയേറിയ ഹൃദയമിടിപ്പ്
  • ഭാരനഷ്ടം
  • ചൂട് അസഹിഷ്ണുത
  • അസ്വസ്ഥതയും ഉത്കണ്ഠയും

ഹൈപ്പോതൈറോയിഡിസം പോലെ, ഹൈപ്പർതൈറോയിഡിസത്തിൻ്റെ ലക്ഷണങ്ങൾ തീവ്രതയിൽ വ്യത്യാസപ്പെട്ടിരിക്കും.

കാരണങ്ങളും അപകടസാധ്യത ഘടകങ്ങളും

ഹൈപ്പോതൈറോയിഡിസം പല ഘടകങ്ങളാൽ സംഭവിക്കാം, അവയിൽ ഉൾപ്പെടുന്നു:

  • ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങൾ
  • ചില മരുന്നുകൾ
  • റേഡിയേഷൻ തെറാപ്പി
  • തൈറോയ്ഡ് ശസ്ത്രക്രിയ

ഹൈപ്പർതൈറോയിഡിസം ഇനിപ്പറയുന്നതുപോലുള്ള അവസ്ഥകളുടെ ഫലമായി ഉണ്ടാകാം:

  • ഗ്രേവ്സ് രോഗം (ഒരു സ്വയം രോഗപ്രതിരോധ വൈകല്യം)
  • തൈറോയ്ഡ് നോഡ്യൂളുകൾ
  • അമിതമായ അയഡിൻ ഉപഭോഗം
  • തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം
Thyroid

ആരാണ് അയഡിന്റെ ശത്രുക്കൾ?

തൈറോയ്‌ഡ് രോഗങ്ങളുള്ളവർ എന്തു കഴിക്കണം.? എന്ത് കഴിക്കാൻ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിൻ്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫിനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം. എന്നാൽ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോൾ ഇവയുടെ പ്രശ്‌നങ്ങൾ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്. കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിൻ്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കച്ചയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി. കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ സമൃദ്ധമായുണ്ട്