സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലമായതോടെ ആണ് രോഗം പടരാൻ തുടങ്ങിയത്. ഡെങ്കിപ്പനി ഗുരുതരമാകുന്ന സാഹചര്യത്തിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റ്(How to Increase Platelet Count in Dengue?) കുറയുന്നതാണ് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പനി, ശരീര വേദന, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ഡെങ്കിപ്പിയുടേതാണ്. എന്നാൽ ഇത് വലിയ ഒരു പ്രശ്നമാണ് പ്ലേറ്റ്ലെറ്റ് കുറഞ്ഞ് പോകുന്നത്. ജീവന് പോലും ഇത് ഭീഷണിയാകാം. അസ്ഥിമജ്ജയിലെ രക്തകോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് 1.5 ലക്ഷം മുതൽ 4 ലക്ഷം വരെ രക്ത പ്ലേറ്റ്‌ലെറ്റുകൾ ഉണ്ട്. ഡെങ്കിപ്പനി പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിന്(How to Increase Platelet Count in Dengue?) കാരണമാകും, ഇത് ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയുന്നത് മാറ്റാൻ ഇവ കഴിക്കണം(How to Increase Platelet Count in Dengue?)
ബീറ്റ്റൂട്ട്

എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് ബീറ്റ്റൂട്ട്. രക്തം കൂട്ടാൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണിത്(How to Increase Platelet Count in Dengue?). ഇതിൽ അടങ്ങിയിരിക്കുന്ന അയൺ, ഫോളേറ്റ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയെല്ലാം വേഗത്തിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിനെ കൂട്ടാൻ സഹായിക്കും. ബീറ്റ്റൂട്ടിലെ ബെറ്റാനിൻ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. മെറ്റബോളിസത്തിനും ഇത് നല്ലതാണ്.
ചീര
ഇലക്കറികളിലെ ഏറ്റവും പ്രധാനിയാണ് ചീര. ഇത് പല രീതിയിൽ വീടുകളിൽ പാകം ചെയ്യാറുണ്ട്. ചീര കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ പ്ലേറ്റ്ലെറ്റ് കൂട്ടാനും ഇത് സഹായിക്കും. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ അടങ്ങിയ ചീര പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ രക്തം കട്ടപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദം ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങളെ കുറയ്ക്കാനും ചീര വളരെ നല്ലതാണ്.
മത്തങ്ങ

പ്ലേറ്റ്ലെറ്റ് കുറയുന്നത് ചെറുക്കാൻ ഇരുമ്പ് വളരെ നല്ലതാണ്. വൈറ്റമിൻ എ മത്തങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തങ്ങയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള പ്ലേറ്റ്‌ലെറ്റ് വികസന പ്രക്രിയയെ പിന്തുണയ്ക്കുകയും നമ്മുടെ ശരീരത്തിലെ കോശങ്ങൾ നിർമ്മിക്കുന്ന പ്രോട്ടീനുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ആരോഗ്യത്തിന് ആവശ്യമായ പല ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
How To Increase Platelet Count Naturally?
മാതളം
കാണാൻ നല്ല നിറമുള്ള മാതളം ആളൊരു കേമനാണ്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടാൻ നല്ലതാണ് മാതളം. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും. സന്ധി വേദന പോലെയുള്ള പ്രശ്നങ്ങളെ മാറ്റാനും മാതളം നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടാൻ ഇത് വളരെയധികം സഹായിക്കും. മാതളത്തിൻ്റെ കുരുവോ അല്ലെങ്കിൽ ഇത് ജ്യൂസോ അടിച്ച് കുടിക്കാവുന്നതാണ്.
പപ്പായ

ഡെങ്കിപ്പനി ഉള്ളവർ പൊതുവെ കഴിക്കുന്നതാണ് പപ്പായ. ഇത് പച്ചയ്ക്കോ പഴുപ്പിച്ചോ ഇത് കഴിക്കാവുന്നതാണ്. വൈറ്റമിൻ എ, സി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിനും അതുപോലെ പ്ലേറ്റ്ലെറ്റ് അളവ് കൂട്ടാനും പപ്പായ നല്ലതാണ്. ഇതിലെ പല ഘടകങ്ങളും ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ വൈറ്റമിൻ സി ഏറെ സഹായിക്കും. പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ, ലൈകോപെനിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.