HPV

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV വൈറസ് )അണുബാധ മൂലമുണ്ടാകുന്ന സെർവിക്കൽ ക്യാൻസർ, ഇന്ത്യൻ സ്ത്രീകളിൽ മുൻനിരയിൽ കാണുന്ന കാൻസറും വർഷത്തിൽ ലോകമെമ്പാടും എൺപതിനായിരം സ്ത്രീകൾ സെർവിക്കൽ കാൻസർ മൂലം മരണപ്പെടുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെർവിക്കൽ ക്യാൻസർ തടയുന്നതിന് നിരവധി മാർഗങ്ങളുണ്ടെങ്കിലും, വാക്സിനുകളുടെ ലഭ്യതയോടെ കാൻസറിനുള്ള പ്രതിരോധം ഏറ്റവും ഫലപ്രദമായ ഓപ്ഷനായി ഉയർന്നുവരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറസ് ആണ് ഹ്യൂമൻ പാപ്പിലോമ വൈറസ്.

സാധാരണയായി പുരുഷന്മാരിൽ നിന്ന് സ്ത്രീകളിലേക്ക് ഇൻഫെക്ഷൻ രൂപേണേ വരികയും അത് ഭാവിയിൽ കാൻസർ ആയി മാറുകയും ആണ് ചെയ്യുന്നത്. സ്ത്രീകളിൽ യോനിഭാഗങ്ങകളിൽ അരിമ്പാറപോലെ (Warts) കാൻസറായി രൂപപ്പെടുകയും,പുരുഷന്മാരിൽ ലിംഗഭാഗത്ത് കാൻസർ ആയി കാണപ്പെടുകയും ചെയ്യുകയും, ഓറൽ കാൻസർ(Oral Cancer), അനൽ കാൻസർ (Anal Cancer) നാസോഫറിംഗൽ കാൻസർ(Nasopharyngeal cancer) എന്നിവ സാധാരണയായി കാണപ്പെടുന്നു.

ലോകത്ത് ഇതുവരെ 200 ൽ പരം വ്യത്യസ്ത ഹ്യൂമൻ പാപ്പിലോമ വൈറസുകൾ കണ്ടെത്തിയിട്ടുണ്ട് ഇതിൽ 12 ഇനങ്ങളിൽ മാത്രമേ ക്യാൻസർ സാധ്യത കണ്ടെത്തിയിട്ടുള്ളൂ.

HPV DNA യുടെ പ്രോട്ടീൻ ഉപയോഗിച്ചാണ് ഹ്യൂമൻ പാപ്പിലോമ വാക്സിൻ നിർമ്മിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുന്നേ കുട്ടികളിൽ ഈ വാക്സിനേഷൻ നടപ്പാക്കിയാൽ നമുക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന കാൻസറിനെ പ്രതിരോധിക്കാം.

സെർവിക്കൽ ക്യാൻസറിന്റെ കാരണങ്ങൾ

സെർവിക്കൽ കാൻസറിന്റെ 90% വും ഹ്യൂമൻ പാപ്പിലോമ വൈറസ് മുഖേനയാണ് ഉണ്ടാകുന്നത് .
കൂടാതെ HIV ബാധ്യതർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും ഇത് ബാധിക്കാം.

2006 മുതലാണ് FDA ആദ്യത്തെ പ്രതിരോധ HPV വാക്സിന് അംഗീകാരം നൽകിയത്. തുടർന്ന് 2021 മുതൽ ഇന്ത്യയിൽ
ഹ്യൂമൻ പാപ്പലോമ വാക്സിൻ നിർമ്മാണം ആരംഭിച്ചു.
ഭീമമായ തുകയാണ് ഹ്യൂമൻ പാപ്പിലോമ വാക്സിനേഷന്റെ ഒരു പോരായ്മയായി കണ്ടുവന്നിട്ടുള്ളത് പക്ഷേ ഇന്ത്യൻ ഗവൺമെന്റിന്റെ പ്രത്യേക അംഗീകാരത്തോടുകൂടി ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും വാക്സിനുകൾ മിതമായ നിരക്കിൽ നമുക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ആർക്കൊക്കെ എടുക്കാം:

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹ്യൂമൻ പാപ്പിലോമ വാക്സിനേഷൻ എടുക്കാവുന്നതാണ്.
11 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് എടുക്കാം.15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് ഡോസായും, 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മൂന്നു ഡോസായും ആണ് ഈ വാക്സിനേഷൻ എടുക്കുന്നത്.മാത്രമല്ല ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തവർ ആണെങ്കിൽ നിങ്ങൾക്ക്
സെർവിക്കൽ കാൻസറിന് എതിരെ എടുക്കാവുന്ന മികച്ച ഒരു പ്രതിരോധമാണ്.
ഹ്യൂമൻ പാപ്പിലോമ വാക്സിനേഷൻ.

Side Effects

ഹ്യൂമൻ പാപ്പിലോമ വാക്സിൻ എടുത്തതുകൊണ്ട് ഉണ്ടാകുന്ന സൈഡ് എഫക്ട് ആണ് പലരുടെയും സംശയം ?

സാധാരണ എല്ലാ വാക്സിനുകൾക്കുമുള്ള സൈഡ് എഫക്ട് മാത്രമേ ഹ്യൂമൻ പാപ്പിലോമ വാക്സിനുകൾക്കും ഉണ്ടാകുന്നുള്ളൂ. ചെറിയ പനി, വേദന, ഇഞ്ചക്ഷൻ എടുത്ത ഭാഗത്ത് ചുവന്നു തടിക്കാനുള്ള സാധ്യത തുടങ്ങിയ Side Effects ഈ വാക്സിൻ എടുത്താലും കാണാം.
നിങ്ങൾ മുൻപേ ഏതെങ്കിലും വാക്സിനുകൾ എടുക്കുകയും അതുമൂലം നിങ്ങൾക്ക് അലർജിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ നിങ്ങളും ഈ വാക്സിനേഷൻ എടുക്കാതിരിക്കുകയാവും നല്ലത്.

Dose :

11 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് രണ്ട് ഡോസ് ആയാണ് ഹ്യൂമൻ പാപ്പിലോമ വാക്സിൻ കൊടുക്കുന്നത്. ആദ്യത്തെ ഡോസ് (ആദ്യത്തെ ഡോസിനെ സീറോ ഡോസ് എന്നാണ് അറിയപ്പെടുന്നത് ) എടുത്ത് ആറുമാസത്തിനുശേഷം അടുത്ത വാക്സിൻ എടുക്കേണ്ടതാണ്.

15 വയസ്സിന് മുകളിലുള്ള പ്രായമുള്ളവർക്ക് 3 ഡോസായാണ് നൽകുക. ആദ്യത്തെ ഡോസ് എടുത്തത്തിനു ശേഷം 2 മാസത്തിന് ശേഷം അടുത്ത ഡോസും സീറോ ഡോസിന് ആറ് മാസത്തിന് ശേഷം മൂന്നാമത്തെ ഡോസും നൽകുക.

എന്താണ് HPV വൈറസ്

നമ്മുടെ ശരീരത്തിലെ പല ഭാഗത്തെയും ബാധിക്കാവുന്ന ഒരു വൈറസ് ആണിത്. പ്രധാനമായി ഈ രോഗബാധ ഉണ്ടാകുന്നത് തൊലിയിലും ആന്തരിക അവയവങ്ങളുടെ ആവരണങ്ങളിലുമാണ്. ഈ വൈറസ് തന്നെ ഒരു നൂറുകണക്കിന് വകഭേദങ്ങൾ ഉണ്ട് പകുതിയിലേറെ വൈറസുകളും പലപ്പോഴും ശരീരത്ത് അരിമ്പാറകൾ ഉണ്ടാക്കുന്നത്. ആണ് ഇവയിൽ 30 വകഭേദങ്ങളാണ് യോനി ഭാഗത്തും പുരുഷലിംഗത്തിലും അ രിമ്പാറകൾ ഉണ്ടാക്കുന്നത്. ഇവയിൽ ചില വിഭാഗങ്ങൾ കാൻസർ വരെ ഉണ്ടാക്കാവുന്നതാണ്.

എങ്ങനെയാണ് ഈ അണുബാധ ഉണ്ടാകുന്നത്

എച്ച് പി വി അണുബാധ ഉള്ളവരുമായി അടുത്ത് ഇടപഴകുകയോ അവരുമായി ലൈംഗി കബന്ധത്തിലേർപ്പെടുകയോ ചെയ്യുമ്പോഴാണ് ഈ രോഗബാധ ഉണ്ടാകുന്നത്. രോഗബാധിതനുമായി യോനീഭാഗം വഴിയോ വായിൽ കൂടെയോ മലദ്വാരം വഴിയോ ഉള്ള ലൈംഗികബന്ധ ത്തിലൂടെ പകരാം. ഗർഭിണിയായ അമ്മയുടെ യോനി ഭാഗത്ത് ഇത്തരം അരിമ്പാറകൾ ഉണ്ടങ്കിൽ അത് കുഞ്ഞിലേക്ക്
പകരാനുള്ള സാധ്യത പ്രസവ സമയത്ത് വളരെ കൂടുതലാണ്.

ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികൾ ഉള്ളവർക്ക് ഈ രോഗബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളായ എയ്‌ഡ്‌സ് ബാധിതരിലും ഡയാലിസിസ് രോഗികളിലും അവയവം മാറ്റിവെച്ച രോഗിക ളിലും കാൻസർ രോഗികളിലും എച്ച് പി വി വൈറസ് ബാധയുടെ സാധ്യത ഏറെയാണ്.

രോഗലക്ഷണങ്ങൾ എന്തെല്ലാം

പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധശേഷി അരിമ്പാറകൾ ഉണ്ടാക്കാതെ ശരീര ത്തെ സംരക്ഷിക്കും. പക്ഷേ എ പ്പോഴെങ്കിലും പ്രതിരോധശേഷി നഷ്ടപ്പെടുമ്പോൾ അരിമ്പാറകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

യോനിഭാഗത്ത് തടിച്ച കോളിഫ്ലവർ പോലെ ഇരിക്കുന്ന അരിമ്പാറകൾ ആയിട്ടാണ് പ്രധാനമായിട്ടും സ്ത്രീകളിൽ ഇത് കാണുന്നത്. പുരുഷന്മാരിലും അവരുടെ പുരുഷലിംഗത്തിലും വൃഷണ സഞ്ചിയിലും അരിമ്പാറകളായി ഇത് കാണപ്പെടുന്നു. ഇത്തരം അരിമ്പാറകൾ ചെറിയ വേദനയും ചൊറിച്ചിലും ഉണ്ടാക്കാൻ ഇടയുണ്ട്.

മറ്റു ചില അരിമ്പാറകൾ കൈകളിലും വിരലുകളിലും ഉണ്ടാകാൻ ഇടയുണ്ട്. ഇവ വേദന യും രക്തസ്രാവവും ഉണ്ടാക്കാനിടയുണ്ട്.

കാലിന്റെ കാൽപാദത്തിന് അടിയിലും നല്ല കട്ടിയുള്ള അരിമ്പാറകൾ കാണാൻ ഇടയുണ്ട്. ഇവയും നടക്കുമ്പോഴൊക്കെ വേദനയും ബുദ്ധിമുട്ട് ഉണ്ടാക്കാനും സാധ്യതയുണ്ട്.

ചുരുക്കം ചിലരിലാണ് ഈ രോഗംമൂലം ഗർഭാശയ ഗള കാൻസറിനുള്ള സാധ്യത ഉണ്ടാ കുന്നത്. കാൻസർ ബാധിതരെ ലൈംഗിക ബന്ധത്തിനു ശേഷ മുള്ള രക്തസ്രാവം, അമിതമായ രക്തസ്രാവം ഒക്കെ ആയിട്ടായിരിക്കാം പലപ്പോഴും രോഗം പ്രത്യക്ഷപ്പെടുന്നത്.

എച്ച് പി വി വൈറസ് ബാധയ്ക്ക് എതിരെയുള്ള വാക്സിനാണ് എച്ച് പി വി വാക്‌സിൻ. പ്രധാനമായി ഇന്ന് വിപണിയിൽ ലഭിക്കുന്ന എല്ലാ വാക്സിനുക ളും എച്ച് പി വി വൈറസിൻ്റെ 6,11, 16, 18 വകഭേദങ്ങൾക്കെതിരെ ഉള്ളതാണ്. ഇവയാണ് കാൻസ ർ, അരിമ്പാറ ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ വകഭേദങ്ങൾ. ഇന്ത്യയിൽ ഇന്ന് ചെലവേറിയതും ചെലവ് കുറഞ്ഞതുമായ ഇത്തരം വാക്സിനുകൾ പലതും ലഭ്യമാണ്. ഇത്തരം വാക് സിനുകൾ 9 വയസ്സ് മുതൽ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എടുക്കാവുന്നതാണ്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് ഈ വാക്സിൻ എടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഈ വാക്സിൻ മൂന്ന് തവണയാണ് എടുക്കേണ്ടത്. 0, 1, 6 മാ സങ്ങൾ ഇടവിട്ട്. ഈ വാക്സിന് പറയത്തക്ക യാതൊരുവിധ പാർശ്വഫലങ്ങളും ഉള്ളതല്ല. ഗർഭകാലത്ത് വാക്സിൻ ഒഴിവാക്കാവുന്നതാണ്. പക്ഷേ മുലയൂട്ട ന്ന അമ്മമാർക്ക് ഈ വാക്‌സിൻ എടുക്കാവുന്നതാണ്. എച്ച് പി വി രോഗബാധിതർക്ക് ഈ വാക്സിൻ എടുത്തതുകൊണ്ട് വ ലിയൊരു പ്രയോജനം ലഭിക്കു കയില്ല.

ഇന്ത്യയിൽ തന്നെ നിർമ്മിച്ച വളരെ ചെലവ് കുറഞ്ഞ വാക്സിൻ ഇന്ന് നമുക്ക് ലഭ്യമാണ്. ഈ വാക്സിൻ ഉപയോഗം നമ്മുടെ കൗമാരക്കാരെല്ലാം ഉപ യോഗിച്ചാൽ ഗർഭാശയ കാൻ സർ പോലെയുള്ള വലിയൊരു വിപത്തിൽ നിന്ന് നമ്മുടെ സമൂ ഹത്തെ രക്ഷിക്കാൻ നമുക്ക് സാധിക്കും.

പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം

ഒരു പരിധിവരെ ഈ രോഗം പ്രതിരോധിക്കാം എന്നുള്ളതാ ണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

  • . എവിടെയെങ്കിലും ഈ രോഗം മൂലം അരിമ്പാറകൾ ഉണ്ട ങ്കിൽ അവിടെ സ്‌പർശിച്ച ശേഷം ശരീരത്തിൻ്റെ ഇതര ഭാഗ ങ്ങളിൽ സ്‌പർശിക്കാതിരിക്കുക
  • രോഗബാധിതരുമായി അടുത്ത് ഒരു രീതിയിലും ഇടപഴകാതി രിക്കുക.
  • ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുമായിട്ടുള്ള ലൈംഗിക വേഴ്‌ച ഒഴിവാക്കണം.
  • കാലിലെ അരിമ്പാറകൾ ഒഴിവാക്കുവാൻ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ ചെരുപ്പുകൾ ഉപയോഗിക്കുക.
  • ശരിയായ രീതിയിലുള്ള ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് ഒരു പരിധിവരെ ഈ വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും.