40 വയസ്സ് കഴിഞ്ഞാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. പലർക്കും മുഖത്തെ ചുളിവുകൾ വീണു തുടങ്ങുന്നതും മുടി നരച്ചു തുടങ്ങുന്നതും മിക്കവരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. നാൽപത് കഴിഞ്ഞാൽ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച്(Habits To Keep You Healthy After Turning 40)
രാവിലെ തന്നെ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.
അതിരാവിലെ വ്യായാമം ചെയ്തുകൊണ്ട് ദിവസം ആരംഭിക്കാനും അത് ഒരു ദൈനംദിന ശീലമാക്കി മാറ്റാനും നിക്ക് നിർദ്ദേശിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്ന വ്യായാമമായാലും പെട്ടെന്നുള്ള കാർഡിയോ സെഷനായാലും, ഈ ദിനചര്യ പേശികളെ വളർത്താനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജ നില കൂട്ടാനും സഹായിക്കുന്നു
ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം(Habits To Keep You Healthy After Turning 40.)
20-25 വയസ്സു കഴിഞ്ഞാൽ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താൻവേണ്ട ഊർജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാലത്ത് കഴിച്ചതിൻ്റെ പകുതിയോളം മതിയാകും. ഉദാഹരണത്തിന് 20-25 പ്രായത്തിൽ ഒരാൾ 8 ഇഡ്ഡലി കഴിക്കുകയാണെങ്കിൽ ഇപ്പോൾ അത് 3 4 മതിയാകും. അധികമായി കഴിക്കുന്നതിൽനിന്നുള്ള ഊർജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. കൂടാതെ ഈ പ്രായത്തിൽ പൊതുവേ കായികാധ്വാനത്തിൻ്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു
ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഉപേക്ഷിക്കുക(Habits To Keep You Healthy After Turning 40.) .
സാധിക്കുന്നില്ലെങ്കിൽ അളവ് നല്ലവണ്ണം കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങൾ, സോഫ്ട് ഡ്രിങ്ക്സ്, ടിൻഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. വേണമെങ്കിൽ മീൻകറി, മുട്ടയുടെ വെള്ള എന്നിവയാകാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി എന്നിവ നല്ലതാണ്. ഭക്ഷണം നല്ലവണ്ണം ചവച്ച് സമയം എടുത്ത് കഴിക്കുക.
ഇടവിട്ട് കണ്ണുകൾക്ക് പരിശോധന നടത്തുക(Habits To Keep You Healthy After Turning 40.) .
കൃത്യമായ ഇടവേളകളിൽ നേത്രരോഗ വിദഗ്ധനെ കാണണം. കണ്ണിനു പ്രശ്നങ്ങളില്ലെങ്കിലും പരിശോധന നടത്തണം. ഗ്ലൂക്കോമ, തിമിരം, കംപ്യൂട്ടർ സ്ക്രീനിൽ കുറെ സമയം നോക്കുന്നതു മൂലമുണ്ടാകുന്ന ഡ്രൈ ഐ ഇവയെല്ലാം ഉണ്ടോ എന്നു പരിശോധിക്കാം.

പേശികളുടെ ആരോഗ്യത്തിനും പ്രവർത്തനത്തിനും പ്രോട്ടീൻ നിർണായകമാണ്. ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ അഉൾപ്പെടുത്തുക. ദിവസം മുഴുവൻ പ്രോട്ടീൻ തുല്യമായി വിതരണം ചെയ്യുന്നത് പേശികളുടെ ബലക്കുറവ് തടയാൻ സഹായിക്കുക ചെയ്യുന്നു.
ഒരാൾ ഒരു ദിവസം കുറഞ്ഞത് 8,000 ചുവടുകളെങ്കിലും നടക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.
ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങുക.
അത് മനസ്സിന് അയവ് നൽകുന്ന ഏതെങ്കിലും പ്രവൃത്തിയിൽ വ്യാപൃതനായശേഷമായാൽ നന്ന്. ഉദാഹരണത്തിന് പാട്ട്പാടുക, കേൾക്കുക, വരയ്ക്കുക, പെയിന്റിങ്, തയ്യൽ, സെക്സ് എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.
സൗഹൃദം:
ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹ്യദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങൾ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവു.
ഹോബി:

ഏതെങ്കിലും ഒരു ഹോബി വളർത്തിയെടുക്കുന്നത് ജീവിതത്തിൻറെ വൈകിയവേളയിൽ ഒറ്റപ്പെടൽ അനുഭവപ്പെടുമ്പോൾ ഏറെ ആശ്വാസംപകരും. പാടുക. സംഗീത ഉപകരണങ്ങൾ വായിക്കുക, പാട്ടു കേൾക്കുക, ഗാർഡനിങ്, പാചകം, പക്ഷിമൃഗാദികളെ വളർത്തുക, വായന, കൗതുകവസ്തുക്കൾ ശേഖരിക്കുക എന്നിവ സമയംചെലവിടുന്നതിനുള്ള ഉപാധിയും പഠനമാർഗവുമായി മാറുന്നു.
രാത്രി കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നത് .

ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ തകരാറിലാക്കുകയും പ്രത്യേകിച്ച് പഞ്ചസാരയ്ക്കും കാർബോഹൈഡ്രേറ്റിനും വേണ്ടിയുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗങ്ങളിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത്. ദിവസവും എട്ട് മണിക്കൂർ ക്യത്യമായി തന്നെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.