When Your Child Has a Headache

ജീവിതത്തിൽ ഒരു തവണ എങ്കിലും തലവേദന അനുഭവിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. മുതിർന്നവരിലും കുട്ടികളിലും തലവേദന വരാറുണ്ട്(When Your Child Has a Headache). മുതിർന്ന ആളുകളിൽ തലവേദനയുടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനും തലവേദന വന്നാൽ ഉടനടി അതിന് പ്രതിവിധി കണ്ടെത്താനുമൊക്കെ വളരെ എളുപ്പമാണ്. എന്നാൽ കുട്ടികളുടെ കാര്യം അങ്ങനെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളെ സംബന്ധിച്ച് അവർ നേരിടുന്ന ബുദ്ധിമുട്ട് തലവേദനയാണെന്ന് മനസ്സിലാക്കാനും, അത് രക്ഷിതാക്കളോട് പറയാനും സാധിക്കണം എന്നില്ല. കുട്ടികൾ തലവേദന എന്ന് പറയുമ്പോൾ പലപ്പോഴും രക്ഷിതാക്കൾ അത് സമ്മതിച്ചു കൊടുക്കാറുമില്ല. വളരെ ചെറിയ പ്രായത്തിലൊന്നും തലവേദന വരില്ല എന്നാണ് പല മാതാപിതാക്കളും ചിന്തിക്കാറുള്ളത്.

കുട്ടികളിൽ തലവേദന ഉണ്ടാകാനുള്ള വിവിധ കാരണങ്ങൾ(When Your Child Has a Headache)

  • ശിരോചർമ്മത്തിൽ, അഥവാ തലമുടി ഉൾപ്പെടുന്ന തൊലിഭാഗംഗത്ത് എന്തെങ്കിലും തരത്തിലുള്ള മുറിവോ പരിക്കോ മറ്റോ ഉണ്ടെങ്കിൽ തലവേദന ഉണ്ടാകാം.
  • തലയോട്ടിയുടെ മുകളിൽ മുഴ ഉണ്ടാകുകയോ, ആ ഭാഗത്തെ ഏതെങ്കിലും എല്ല് ക്രമാതീതമായി വളരുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും തലവേദനയ്ക്ക് കാരണമാകാം
  • തലവേദന ഉണ്ടാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം തലച്ചോറിൻ്റെ അകത്ത് ട്യൂമർ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ടാണ്. ഇതും തലവേദനയിലേയ്ക്ക് നയിക്കും.
  • നീർക്കെട്ട്, വാദസംബന്ധമായ അസുഖങ്ങൾ, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളും തലവേദനയ്ക്ക് കാരണമാകും.
  • കണ്ണിൻ്റെ പ്രശ്നങ്ങൾ, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പവർ വ്യത്യാസങ്ങൾ എന്നെ അവസ്ഥകളും തലവേദനയിലേയ്ക്ക് നയിക്കും.
  • ചിലരിൽ തൊണ്ടവേദന ഉണ്ടാകുന്നതും തലയുടെ പിൻഭാഗത്ത് വേദന അനുഭവപ്പെടാൻ കാരണമാകാറുണ്ട് എന്ന് പലർക്കും അറിയില്ല.
  • നിങ്ങളുടെ വായ തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ജോയിൻ്റിലെ എല്ലിനുണ്ടാകുന്ന തകരാറുകളും തലവേദനയ്ക്ക് കാരണമാണ്.

When Your Child Has a Headache

കുട്ടികളിൽ തലവേദന ഏത് പ്രായം മുതൽ വരാം?

ആദ്യം പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർക്ക് തലവേദനയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്നു വരില്ല. പ്രത്യേകിച്ച് നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്. അതു കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം. രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കുട്ടി നേരിടുന്ന ബുദ്ധിമുട്ട് തലവേദന ആണോയെന്ന നിഗമനത്തിൽ എത്താൻ സാധിക്കൂ

തലവേദനയും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും

തലവേദന എന്നത് മറ്റു ശാരീരിക പ്രശ്നങ്ങൾ, അല്ലെങ്കിൽ രോഗങ്ങൾക്ക് കാരണമാകാറില്ല. അതേസമയം തലവേദന വരുന്നത് വേറെ പല രോഗങ്ങളുടെയും ലക്ഷണമാകാം(When Your Child Has a Headache).

കുട്ടികളിൽ തലവേദന ഉണ്ടാക്കുന്ന ബുദ്ധിമുട്ട്(When Your Child Has a Headache)

കുട്ടികളിലെ തലവേദന കഠിനമായ (When Your Child Has a Headache)ഒന്നാണെങ്കിൽ അത് അവരുടെ ഉറക്കത്തെ ബാധിക്കും. തലവേദന മൂലം ഇടയ്ക്കിടക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാനുള്ള സാധ്യതയുമുണ്ട്. ഛർദ്ദി, വസ്തുക്കൾ രണ്ടായി കാണുന്നതായി തോന്നുക, കാഴ്ച മങ്ങുക, നടത്തത്തിൻ്റെ അസന്തുലിതാവസ്ഥ തുടങ്ങിയ പല ബുദ്ധിമുട്ടുകളും കുട്ടികളിലുണ്ടായേക്കാം. ചില കുട്ടികളിലെങ്കിലും തലവേദനയ്ക്കൊപ്പം കണ്ണിൽ നിന്ന് വെള്ളം വരുന്നതായി കാണാം. ചിലർക്ക് കണ്ണ് ചുവന്നു വരും. ഇവയൊന്നും മാതാപിതാക്കൾ, അല്ലെങ്കിൽ കുട്ടികളോടൊപ്പമുള്ള മുതിർന്നവർ അവഗണിക്കരുത്.

മറ്റ് പ്രശ്നങ്ങൾ

മേല്പറഞ്ഞ അസ്വസ്ഥതകൾക്ക് പുറമെ തുടർച്ചയായതും അസഹനീയവുമായ തലവേദന കുട്ടികളിലെ ആത്മവിശ്വാസത്തെ പോലും ബാധിക്കും. തലവേദന ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെയിലത്ത് കളിക്കുന്നതിൽ നിയന്ത്രണം, ഉല്ലാസ യാത്രകൾ പരിമിതപ്പെടുത്തേണ്ടി വരുന്ന അവസ്ഥ തുടങ്ങിയവയെല്ലാം അവരുടെ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ കൂടിയാണ്. അതുപോലെ തന്നെ ക്ലാസിൽ ബോർഡിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, ശ്രദ്ധാപൂർവ്വം നോട്സ് എഴുതി എടുക്കാനുള്ള പ്രയാസം തുടങ്ങിയ അസ്വസ്ഥതകളും തലവേദനയുടെ ഭാഗമായി വരാം.

കുട്ടികളിലെ തലവേദന: എന്തൊക്കെ കാര്യങ്ങൾ ചെയ്യണം

തലവേദന (When Your Child Has a Headache)അനുഭവപ്പെട്ടാൽ പാരസെറ്റമോൾ നൽകാം എന്ന് ഡോക്ടർ പറയുന്നു. നിങ്ങളുടെ കുട്ടിക്ക് തലവേദനയ്ക്ക് ഒപ്പം ജലദോഷവും ഉണ്ടെങ്കിൽ ചൂട് ആവി പിടിക്കുന്നത് നല്ലതാണ്. എന്നാൽ കുട്ടികളിൽ തലവേദന അസഹനീയവും അടിയ്ക്കടി വരുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകാതെ തന്നെ ഡോക്ടറുടെ സഹായം തേടണം.

കുട്ടികളിലെ മൈഗ്രേൻ(When
Your Child Has a Headache)

മുതിർന്ന ആളുകളിൽ എന്ന പോലെ തന്നെ കുട്ടികളിലും മൈഗ്രേൻ കണ്ടുവരാറുണ്ട്. വീട്ടിൽ കുട്ടിയുമായി ബന്ധപ്പെട്ട അടുത്ത ആർക്കെങ്കിലും മൈഗ്രേൻ പ്രശ്നങ്ങളുണ്ടെങ്കിൽ കുട്ടികളിലും വരാനുള്ള സാധ്യത കൂടുതലാണ്. ചെറിയ കുട്ടികൾ ഓടി കളിക്കുന്നതിന് ഇടയിൽ തലകറക്കം എന്ന് പറഞ്ഞു പെട്ടെന്ന് രക്ഷിതാക്കളെ വന്നു മുറുക്കെ പിടിക്കുന്നത് കാണാം. അത്തരം സാഹചര്യങ്ങളിൽ കുട്ടികളിൽ മൈഗ്രെയ്ൻ സാധ്യത തള്ളിക്കളയാൻ ആവില്ല എന്ന് ഡോക്ടർ ഓർമ്മപ്പെടുത്തുന്നു.

കുട്ടികളിലെ മൈഗ്രേൻ ലക്ഷണങ്ങൾ

മൈഗ്രേൻ മൂലമുള്ള തലവേദന ആണെങ്കിൽ കുട്ടി പല ലക്ഷണങ്ങൾ പ്രകടിപ്പിക്കും. അതായത് വെയിലത്ത് നിൽക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, ഉറക്കമിളച്ചാൽ, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, ജലദോഷം, സമയം തെറ്റി ഭക്ഷണം കഴിക്കുന്ന സാഹചര്യം തുടങ്ങിയ സന്ദർഭങ്ങളിൽ തലവേദന അനുഭവപ്പെടുന്നത് മൈഗ്രേൻ കൊണ്ടാകാം.

Little girl thinking, holding finger at her temple, isolated on white background, experiencing doubts and suspicions, feeling skeptical about something, human emotions and expressions.

എപ്പോൾ ഏത് ഡോക്ടറെ കാണണം?

കുട്ടികളിലെ തലവേദന(When Your Child Has a Headache) അതി കഠിനമാണെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. തലവേദന രൂക്ഷമാണെങ്കിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് വൈദ്യസഹായം തേടേണ്ടത്. കണ്ണിൻ്റെ പ്രശ്നങ്ങളും, പവർ വ്യത്യാസങ്ങളും ഒക്കെ തന്നെ തലവേദനയെ സ്വാധീനിക്കാറുണ്ട് എന്നതിനാൽ കണ്ണിൻ്റെ ഡോക്ടർ അഥവാ ഒഫ്താൽമോളജിസ്റ്റ്റിനെ കാണിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ന്യൂറോളജിസ്റ്റ്, ഇഎൻടി ഡോക്ടർമാരെയും കാണിക്കാവുന്നതാണ്.