കൂടിയാലും കുറഞ്ഞാലും പ്രശ്നം; ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത(Why Do We Need Sleep?)

Why Do We Need Sleep?

നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലേ? അതോ കൂടുതൽ സമയം ഉറങ്ങാറുണ്ടോ? ഇതു രണ്ടും അത്ര നന്നല്ല. അമേരിക്കയിലെ മുന്നിൽ രണ്ടു പേരും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാവുമെന്നും പഠനം നിർദേശിക്കപ്പെട്ടിട്ടുള്ള ഏഴു മുതൽ ഒൻപതുമണിക്കൂർ സമയം ഉറങ്ങാത്തവർക്കാണ് ആരോഗ്യപ്രശ്ന‌ങ്ങൾക്ക് സാധ്യത(Why Do We Need Sleep?). ഏതൊരു വ്യക്തിയും പരിപൂര്‍ണ ആരോഗ്യവാന്‍ ആകണമെങ്കില്‍ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതില് ഒരു സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീര്‍ത്തും അത്യന്താപേക്ഷിതമാണ്.

ഉറക്കം എങ്ങനെ മെച്ചപ്പെടുത്താം

സ്ഥിരമായ ഉറക്കശീലങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നവരാണോ? (Why Do We Need Sleep?)എങ്കിൽ വിഷമിക്കേണ്ട. പരിഹാരമുണ്ട്. ഉറക്കത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തി ആയുസ് വർധിപ്പിക്കാൻ ചില മാർഗങ്ങളുണ്ട്.

  • റങ്ങാൻ കിടക്കും മുൻപ് സ്ക്രീൻടൈം പരിമിതപ്പെടുത്താം. ഫോൺ, ടിവി, ടാബ് തുടങ്ങിയവയിൽ നിന്നുള്ള നീലവെളിച്ചം ശരീരത്തിലെ മെലാടോണിൻ്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങാൻ പ്രയാസം നേരിടുകയും ചെയ്യും.
  • എല്ലാ ദിവസവും ആഴ്‌ചാവസാനമുൾപ്പെടെ, കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.
  • കിടക്കുന്നതിനു മുൻപ് വായിക്കുകയോ ധ്യാനം പരിശീലിക്കുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ ആവാം. ഇത് ഉറങ്ങാറായി എന്ന സന്ദേശം തലച്ചോറിനു നൽകും.
  • മദ്യവും കഫീനും ഒഴിവാക്കാം ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തും. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് തന്നെ ഇവ ഒഴിവാക്കാം.
  • പതിവായി വ്യായാമം ചെയ്യാം. ശാരീരിക പ്രവർത്തനങ്ങൾ സ്ളീപ്പ് സൈക്കിളിനെ നിയന്ത്രിക്കും. എന്നാൽ ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപു തന്നെ വർക്കൗട്ട് ചെയ്തു‌ തീർക്കാൻ ശ്രദ്ധിക്കണം.
  • ശാന്തമായ ഉറക്കം ലഭിക്കാൻ കിടപ്പുമുറി വൃത്തിയായും ശാന്തമായും ഇരുണ്ടതായും സൂക്ഷിക്കാം.
  • സമ്മർദം നിയന്ത്രിക്കാം. റിലാക്സേഷൻ ടെക്നിക്കുകളോ ശ്വസനവ്യായാമങ്ങളോ യോഗയോ പരിശീലിക്കാം. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.

Why sleep is essential for health

ദൈനംദിനജീവിതത്തിൽ ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്ങ്ങൾ(Why Do We Need Sleep?)

  • ഹൃദ്രോഗങ്ങൾ
  • ഉയർന്ന രക്ത സമ്മർദ്ദം
  • സ്ട്രോക്ക്
  • പ്രമേഹം
  • മൈഗ്രൈൻ
  • കുറഞ്ഞ പ്രതിരോധശേഷി
  • വൈജ്ഞാനിക വൈകല്യം
  • പെരുമാറ്റ വൈകല്യങ്ങൾ
  • അമിതഭാരം

ഉറക്കക്കുറവ് മൂലം ഹൃദയത്തിന്റെയും അതിൻ്റെ രക്തധമനികളുടെയും പ്രവർത്തനത്തിൽ കാര്യമായ ക്ഷയം സംഭവിക്കുകയും അതുവഴി മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയായി വർധിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീരവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ ഏറ്റവും അധികമായി പുറപ്പെടുവിക്കപ്പെടുന്നത് ഉറങ്ങുന്ന സമയത്താണ്. ഈ ഹോർമോണുകളുടെ പ്രവർത്തനം എന്ന് പറയുന്നത് മാംസപേശികളുടെ നിർമാണത്തിനും അതുമപാലെ തന്നെ കോശങ്ങളുടെയും ടിഷ്യുകളുടെയും പുതുക്കിപ്പണിയലിനും ഒരുപോലെ സഹായകമാവുന്നവയാണ്. പ്യുബെർട്ടി കാലഘട്ടത്തിലെ ശരീരവികാസത്തിനും മതിയായ ഉറക്കം തികച്ചും അത്യന്താപേക്ഷിതമാണ്

ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്ത ദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നതു മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ തകരാറിലാക്കുകയും (Why Do We Need Sleep?)ജീവിതനിലവാരത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നു.

മനസ്സിന്റെ തീക്ഷണത, ഉത്പാദനക്ഷമത, വൈകാരിക സന്തുലിതാവസ്ഥ, സർഗ്ഗശക്തി, ശാരീരിക ഊർജ്ജസ്വലത എന്നിവ കൂടാതെ ശരീരഭാരം പോലും നിർണയിക്കാൻ ഉറക്കം എന്ന ഘടകത്തിന് സാധിക്കുന്നു എന്നുള്ളത് നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്‌തുതയാണ്