പഞ്ചസാര ചേർത്ത പാനീയങ്ങൾ അമിതമായി കുടിക്കുന്നവരാണോനിങ്ങൾ ? എങ്കിൽഇക്കാര്യംഅറിഞ്ഞിരിക്കൂ…(Drinking Sweet Drinks: Is It Good for You?) ഏട്രിയൽ ഫൈബ്രിലേഷൻ (ക്രമരഹിതമായ ഹൃദയമിടിപ്പ്) ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കൂടുതലാണെന്ന് മറ്റൊരു പഠനം കണ്ടെത്തി. 

സോഡ, സ്പോർട്സ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, എന്നിവ പതിവായി കുടിക്കുന്നവർക്ക് മധുരപാനീയങ്ങൾപതിവായികുടിക്കുന്നവരാണോനിങ്ങൾ ? എങ്കിൽഇക്കാര്യംഅറിഞ്ഞിരിക്കൂ…(Drinking Sweet Drinks: Is It Good for You?)ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു.

അസംസ്കൃത പഞ്ചസാര, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്,  സുക്രോസ് എന്നിവ ശരീരത്തിൽ അമിതമായി എത്തുന്നത് നിരവധി രോ​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്ന ആളുകൾക്ക് കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 27% കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Drinking Sweet Drinks Is It Good for You

പഞ്ചസാര ചേർത്ത പാനീയങ്ങൾ അമിതമായി കുടിക്കുന്നവരിൽ ഏട്രിയൽ ഫൈബ്രിലേഷൻ (ക്രമരഹിതമായ ഹൃദയമിടിപ്പ്) ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കൂടുതലാണെന്ന് മറ്റൊരു പഠനം കണ്ടെത്തി. 

സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന് ഒന്നാം കാരണം ഹൃദ്രോഗമാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ മധുരപാനീയങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്നതാണ് പ്രധാനം. മധുര പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കും. ഇത് കാലക്രമേണ ഉപാപചയ പ്രവർത്തനത്തെ ബാധിക്കാം.

Drinking Sweet Drinks: Is It Good for You?

ഉയർന്ന പഞ്ചസാര ഉപഭോഗം പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന അപകട ഘടകങ്ങളാണ്. പഞ്ചസാര പാനീയങ്ങൾ പതിവായി കഴിക്കുന്നത് ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദ്ദം, വീക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു‌.

Drinking Sweet Drinks Is It Good for You

 

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ

Drinking Sweet Drinks Is It Good for You

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക
ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുക.
സമ്മർദ്ദം കുറയ്ക്കുക
നന്നായി ഉറങ്ങുക
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.