Are you always hungry?

എപ്പോഴും വിശപ്പാണോ; കാരണം ഇതാണ്

വിശപ്പിനോളം വലിയ വികാരമുണ്ടോ? ഇല്ലെന്നു തന്നെ പറയാം. ഏതു വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആഹാരം കഴിച്ച ശീലിച്ചവര്‍ ആയാലും വിശന്നു വലഞ്ഞാല്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിച്ചു പോകും(Are you always hungry?). അതാണ്‌ വിശപ്പിന്റെ ശക്തി. വിശപ്പിന്റെ വില അറിഞ്ഞാല്‍ പിന്നെ ആഹാരം വെറുതെ കളയില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടില്ലേ.
എന്തൊക്കെ കഴിച്ചാലും വിശപ്പ് തീരാത്ത ചിലരുണ്ട്. ഭക്ഷണം കഴിച്ചാലും വീണ്ടും കഴിക്കാനുള്ള തോന്നലും ഇവര്‍ക്കുണ്ടാകും. എന്നാല്‍ ഇങ്ങനെ വിശക്കുന്നതിന് ചില കാരണങ്ങളുണ്ട്. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചാലും അതിയായ വിശപ്പ് തോന്നിക്കും. ആവശ്യമായ വെള്ളം കുടിക്കുകയാണ് ഇതിന് വേണ്ടത്. ശരീരത്തിലെ ഊര്‍ജനില. കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലെ വിശപ്പ് തോന്നുന്നത്(Are you always hungry?). ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ് എന്ന വികാരം. എന്നാൽ , നന്നായി ഭക്ഷണം കഴിച്ചതിനു ശേഷവും വയറ് പറയുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ എന്തോ തകരാറുണ്ട്. ആരോഗ്യകരമായ ശരീരപോഷണത്തിന്റെ ലക്ഷണമാണ് വിശപ്പ്. എന്നാൽ, കൂടെക്കൂടെയുള്ള വിശപ്പ് അത്ര നല്ല ലക്ഷണമല്ല.

Why Am I Always Hungry?

വിശപ്പിന്റെ പിന്നിലുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?(Are you always hungry?)

പ്രമേഹം

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഈ അവസ്ഥയെ പേടിക്കേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും വിശപ്പ് തോന്നുന്നത് ഒരുപക്ഷെ പ്രമേഹത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നായിരിക്കാം. ശരീരം ഇൻസുലിൻ ഉത്പ്പാദനം ശരിയായി നടത്താതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് കോശങ്ങൾക്ക് ശരിയായ ഊർജ്ജം കിട്ടാതാക്കുകയും എപ്പോഴും വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും(Are you always hungry?).

ഉറക്കമില്ലായ്മ

ഈ അടുത്ത കാലത്തായി പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാവാം ഉറക്കമില്ലായ്മ. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. ഇത് വിശപ്പ് കൂട്ടും. വിശപ്പിൻ്റെ ഹോർമോണുകളെ ബാധിക്കുന്നതിലൂടെ ആണ് വിശപ്പ് കൂടുന്നത്. ഇത് കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ ഇടയാക്കും.

 മാനസിക സമ്മർദ്ദം

ജോലി ഭാരം, വീട്ടിലെ പ്രശ്നങ്ങൾ, അമിതമായ മറ്റ് ടെൻഷനുകൾ എല്ലാം മാനസിക സമ്മർദ്ദം കൂട്ടാനുള്ള കാരണങ്ങളാണ്. സമ്മർദ്ദം കൂടുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോണും ക്രമാതീതമായി ഉയരും. ഇത് അമിതമായ വിശപ്പിന് കാരണമാകും. വിശപ്പില്ലെങ്കിലും വിശപ്പ് തോന്നിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതിനെയാണ് സ്ട്രെസ് ഈറ്റിങ് എന്ന് വിളിക്കുന്നത്.

പ്രോട്ടീനിൻ്റെ അഭാവം

എപ്പോഴും വിശപ്പ് തോന്നുന്നതിൻ്റെ മറ്റൊരു പ്രധാന കാരണം പ്രോട്ടീനിൻ്റെ അഭാവമാണ്. ദൈനംദിന ഭക്ഷണക്രമത്തിൽ കൃത്യമായ അളവിലുള്ള പ്രോട്ടീനുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് അമിതമായ വിശപ്പ് കുറയ്ക്കാൻ ഏറെ സഹായിക്കും. ശരീരത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ എപ്പോഴും വിശപ്പ് തോന്നാൻ ഇടയുണ്ട്. വിശപ്പിനെ നിലയ്ക്ക് നിർത്താൻ ആവശ്യത്തിന് പ്രോട്ടീനുകൾ കഴിക്കാൻ ശ്രമിക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ പ്രധാനമാണ്. ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അനാവശ്യ വിശപ്പിനെ തുരത്താൻ ധാരാളം വെള്ളം കുടിക്കുക. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും. നിർജ്ജലീകരണം ഊർജ്ജത്തെ ഇല്ലാതാക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള കൊതിയും ഇല്ലാതാക്കും.()വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ പ്രധാനമാണ്. ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അനാവശ്യ വിശപ്പിനെ തുരത്താൻ ധാരാളം വെള്ളം കുടിക്കുക. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും. നിർജ്ജലീകരണം ഊർജ്ജത്തെ ഇല്ലാതാക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള കൊതിയും ഇല്ലാതാക്കും.(Are you always hungry?)

ചില മരുന്നുകള്കഴിക്കുന്നത്

ചില മരുന്നുകള്‍ കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിക്കുന്നത് പല മരുന്നുകളുടെയും പാര്‍ശ്വഫലമാണ്. കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, ക്ലോസാപൈന്‍, ഓലന്‍സാപൈന്‍ എന്നിവയാണ് പ്രമേഹ മരുന്നുകള്‍, ആന്റീഡിപ്രസന്റുകള്‍ അല്ലെങ്കില്‍ മൂഡ് സ്റ്റെബിലൈസറുകള്‍ എന്നിവയില്‍ കാണപ്പെടുന്നത്. ഒരു പുതിയ മരുന്ന് കഴിച്ചതിന് ശേഷം നിങ്ങള്‍ ശരീരഭാരം കൂട്ടുകയോ അല്ലെങ്കില്‍ വിശപ്പ് അനുഭവപ്പെടുകയോ ചെയ്താല്‍, നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് നിങ്ങളുടെ ചികിത്സയ്ക്ക് ഇതരമാര്‍ഗ്ഗം നല്‍കാമോ അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗം കണ്ടെത്താമോ എന്ന് ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്.