Foods to eat during winter

മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം അതീവശ്രദ്ധ(Foods to eat during winter)

മഞ്ഞുകാലം സുഖമുള്ള കുളിരിന്റെ കാലമാണെങ്കിലും ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു കാലം തന്നെയാണ്. ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയെന്നതു തന്നെയാണ് അസുഖങ്ങൾ വരാതിരിക്കാനുള്ള ഒരു വഴി. വിറ്റാമിൻ എ, സി, ഇ, അയൺ ആന്റിഓക്‌സിഡന്റുകൾ ഇവ അടങ്ങിയ ഭക്ഷണം ഈ സമയത്ത് ധാരാളം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകൾ  ഇക്കാലത്തു ലഭിക്കുന്ന പഴവർഗങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.പ്രോട്ടീൻ, വൈറ്റമിൻ, അയേൺ, സിങ്ക് എന്നിവ കലർന്ന ഭക്ഷണങ്ങൾ ധാരാളം കഴിയ്ക്കുകയ ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകും. വെളുത്തുള്ളി പോലുള്ള ഔഷധഗുണമുള്ള മസാലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മഞ്ഞുകാലത്ത്(Foods to eat during winter) വരാൻ സാധ്യതയുള്ള കോൾഡ്, തൊണ്ടയിലെ അണുബാധ തുടങ്ങിയ അസുഖങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. മഞ്ഞുകാലം ഉറങ്ങാൻ സുഖമുള്ളൊരു കാലം കൂടിയാണ്. എന്നാൽ ക്ഷീണം മാറുന്നതു. വരെ ഉറങ്ങുകയെന്നതായിരിക്കണം അളവ്. ആവശ്യത്തിന് ഉറങ്ങുക. ഉറക്കം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.ഹെർബൽ ചായ പോലുള്ളവ ഈ സമയത്ത് നല്ലതാണ്. ഇതും സൂപ്പും കുടിയ്ക്കുന്നത് അസുഖങ്ങൾ അകറ്റാൻ സഹായിക്കും. അസുഖങ്ങൾ വരുമ്പോഴും കുടിയ്ക്കാവുന്നവയാണ് ഇവ.

മഞ്ഞുകാലത്തിന് ചേർന്ന വസ്ത്രങ്ങൾ ധരിക്കുകയെന്നത് വളരെ പ്രധാനം. പ്രത്യേകിച്ച് കുട്ടികൾ പുറത്തിറങ്ങുമ്പോൾ. ഇത് ഒരു പരിധി വരെ അസുഖങ്ങൾ തടയാൻ സഹായിക്കും. എഴുന്നേൽക്കാൻ മടിച്ച് വ്യായാമം മുടക്കുന്ന ശീലം പലർക്കുമുണ്ട്. മഞ്ഞുകാലത്ത് വ്യായാമം നിർബന്ധമായും ചെയ്‌തിരിക്കണം. ഇത് മസിലുകൾക്ക് അയവ് ലഭിക്കുന്നതിന് വളരെ നല്ലതാണ്. അസുഖങ്ങൾ തടയാനുള്ള ഒരു വഴി കൂടിയാണ് വ്യായാമം.ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മഞ്ഞുകാലം ആസ്വദിച്ചു കൊണ്ടുതന്നെ അസുഖങ്ങളെ പടിപ്പുറത്തു നിർത്തുകയും(Foods to eat during winter) ചെയ്യാം.

 മഞ്ഞ് കാലമാകുന്നതിന് മുന്‍പ് നമ്മള്‍ കൃത്യമായി ഇതിന് ചേരുന്ന വസ്ത്രങ്ങളെല്ലാം വാങ്ങി സെറ്റ് ചെയ്യും. എന്നാല്‍, കൃത്യമായ ഭക്ഷണം കഴിക്കാന്‍ എല്ലാവരും മറന്നു പോകുന്നു. നമ്മളുടെ ശരീരം ചൂടാക്കി നിലനിര്‍ത്താന്‍ (Foods to eat during winter)സഹായിക്കുന്ന ഭക്ഷണങ്ങളും ഈ സമയത്ത് കഴിക്കേണ്ടത് അനിവാര്യമാണ്. വീട്ടില്‍ ലഭ്യമായിട്ടുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് തന്നെ നമുക്ക് സൂപ്പ് തയ്യാറാക്കാവുന്നതാണ്. പച്ചക്കറികള്‍ മാത്രമല്ല, ഒപ്പം പയറുവര്‍ഗ്ഗങ്ങളും ചേര്‍ത്ത് നല്ല സൂപ്പ് തയ്യാറാക്കി കുടിക്കാവുന്നതാണ്. മഞ്ഞുകാലത്ത് ശരീരത്തിന് ചൂട് നല്‍കാന്‍ ഇതിലും നല്ല ഭക്ഷണം വേറെ ഇല്ല. ഇതില്‍ ഉപ്പ്, കുരുമുളക്, കറുവാപ്പട്ട എന്നിവയെല്ലാം ചേര്‍ക്കുന്നതും വളരെ നല്ലതാണ്. ഇതെല്ലാം രുചി കൂട്ടുന്നതിനോടൊപ്പം തന്നെ ശരീരത്തിന് ചൂടും നല്‍കുന്നു(Foods to eat during winter).

Foods to eat during winter

ശരീരതാപം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ആഹാരപദാര്‍ത്ഥമാണ് ഇറച്ചി. നല്ല എനര്‍ജി നിലനിര്‍ത്തുന്നതിനും അതുപോലെ, ശരീരം ചൂടാക്കി നിലനിര്‍ത്താനും ഇത് ബെസ്റ്റാണ്. കൂടാതെ, ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. ഇത് രോഗങ്ങള്‍ വരാതെ സംരക്ഷിക്കുന്നതിന് സഹായിക്കും. പകുതി വേവിച്ച ഇറച്ചി കഴിക്കരുത്. നന്നായി വേവിച്ച ഇറച്ചി മാത്രം കഴിക്കുന്നതാണ് നല്ലത്. ശരീരതാപം കൂട്ടുവാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗമാണ് ആഹാരത്തില്‍ നെയ്യ് ചേര്‍ക്കുക എന്നത്. ചപ്പാത്തിയില്‍ പുരട്ടിയും അല്ലെങ്കില്‍ ആഹാരത്തില്‍ ചേര്‍ത്തോ, അല്ലെങ്കില്‍ വെറുതേയോ കഴിക്കുന്നത് നല്ലതാണ്.

നല്ല ചൂടോടുകൂടി വെള്ളം കുടിക്കുന്നത് അല്ലെങ്കില്‍ ചൂടുള്ള പാനീയങ്ങള്‍ കഴിക്കുന്നത്, നല്ല ചൂടന്‍ കാപ്പി, പാല്‍, സൂപ്പ് എന്നിവയെല്ലാം തന്നെ കഴിക്കാവുന്നതാണ്. ഇഞ്ചിയും അതെ ശരീരതാപം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഇത് മഞ്ഞുകാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കഫക്കെട്ട്, പനി എന്നിവയെല്ലാം വരാതെ സംരക്ഷിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഇതിനാല്‍, ഇഞ്ചി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും അല്ലെങ്കില്‍ ഇഞ്ചിനീര് കഴിക്കുന്നതുമെല്ലാം തന്നെ നല്ലതാണ്.

9 foods to keep your body warm in winter

ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാൽ ഇറച്ചിവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികൾ എള്ള് എന്നിവ നല്ലത്.ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. വറുത്തുപൊരിച്ച ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, പഞ്ചസാര കൂടുതലായി ചേർന്ന ആഹാരങ്ങൾ കഴിവതും കുറയ്ക്കണം. ശീതള പാനീയങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കി നിർത്തണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.