Obesity during pregnancy   

ഗർഭകാലത്തെ പൊണ്ണത്തടി : അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ(Obesity during pregnancy   )

ഗർഭാവസ്ഥയിൽ അമ്മയുടെ പൊണ്ണത്തടി(Obesity during pregnancy) അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വഴിയാണ് പൊണ്ണത്തടി കണക്കാക്കുന്നത്. ഗർഭകാലം സന്തോഷത്തോടെയും ഹൃദ്യമായും തുടരുന്നതിന് ആരോ​ഗ്യകരമായ ശീലങ്ങളും പിന്തുടരേണ്ടതുണ്ട്. അമിതവണ്ണം എല്ലാ രോഗങ്ങളുടെയും കാരണമാണ്. ഇത് ഒരു നിശ്ശബ്ദ കൊലയാളിയാണ്. അമിതവണ്ണം ഒരാളെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇരയാക്കും. ഗർഭധാരണം മുതൽ പ്രസവസമയം വരെ അമിതവണ്ണം പല വിധത്തിൽ ഗർഭാവസ്ഥയെ ബാധിക്കും. മാത്രമല്ല, ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

Obesity during pregnancy   

അമിത വണ്ണമെങ്കില്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസിന് സാധ്യതയേറെയാണ്. അതായത് ഗര്‍ഭകാല പ്രമേഹം. ബിഎംഐ 35ന് മുകളിലാണെങ്കില്‍ ഇത്തരം പ്രമേഹത്തിന് സാധ്യതയേറെയാണ്. ഏതാണ്ട് 10 ശതമാനം കൂടുതലാണ്. ഇതു പോലെ പ്രീം ക്ലാംസിയ വരാന്‍ സാധ്യത ഏറെയാണ്. ഗര്‍ഭസമയത്ത് ബിപി കൂടി ഫിറ്റ്‌സ് വരുന്നതിന് തൊട്ടു മുന്‍പുള്ള അവസ്ഥ. ഇതു പോലെ അമിത വണ്ണം അമ്മയ്‌ക്കെങ്കില്‍(Obesity during pregnancy) യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പല സാധ്യതകളും കൂടുതലാണ്. ഗര്‍ഭത്തിന്റെ ആദ്യ 20 ആഴ്ചകളില്‍ അബോര്‍ഷന്‍ സാധ്യതയും അമിത വണ്ണമെങ്കിലുണ്ടാകും. ഇതു പോലെ തന്നെ സ്റ്റില്‍ ബര്‍ത്ത് അതായത് കുഞ്ഞ് വയറ്റില്‍ വച്ചു തന്നെ മരിക്കുക എന്ന അവസ്ഥയ്ക്കും സാധ്യതയേറെയാണ്. അതായത് ചാപിള്ളയാകുക എന്ന അവസ്ഥ.

Pregnancy and Weight: Why It Matters

അമ്മയ്ക്ക് അമിത വണ്ണമെങ്കില്‍ കുഞ്ഞിനെ ഇത് പല വിധത്തിലും ബാധിയ്ക്കാം. ഒന്ന് കു്ഞ്ഞിന് അമിത വണ്ണമുണ്ടാകാം. പ്രത്യേകിച്ചും അമ്മയ്ക്ക് പ്രമേഹമെങ്കില്‍. കുട്ടി പ്രമേഹത്തോടെ തന്നെ ജനിയ്ക്കാന്‍ വഴിയുണ്ട്. ഇത് കുഞ്ഞിന് നല്ലതല്ല. വളരുമ്പോഴും. ഇതു പോലെ ബിപി വന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ച കുറയാന്‍ സാധിയ്ക്കും. ബിപി കൂടിയാല്‍ കുഞ്ഞിന് പ്രശ്‌നമുണ്ടാകും. ഇതുപോലെ അമിത വണ്ണം(Obesity during pregnancy) അമ്മയ്‌ക്കെങ്കില്‍ കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിന് ചെറുപ്രായത്തിലേ ആസ്തമ വരാനുള്ള സാധ്യതയും കൂടുതലാണ്.

ഇതു പോലെ സിസേറിയന്‍ സെക്ഷന്‍ കൂടുതലാകാനും അമിത വണ്ണമെങ്കിലും സാധ്യതയേറെയാണ്. ഇതുപോലെ മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിയ്ക്കും. സ്ലീപ് അപ്‌നിയ, അതായത് വേണ്ട രീതിയില്‍ രാത്രി ഉറങ്ങാന്‍ കഴിയാതെ വരും. അതായത് ഉറക്കത്തില്‍ ശ്വാസം വേണ്ട രീതിയില്‍ എടുക്കാന്‍ കഴിയാതെ വരുന്നു. ഇത് കുഞ്ഞിനും അമ്മയ്ക്കും അപകടമുണ്ടാക്കുന്നു. ഇത് വരുത്തുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതു പോലെ ലേബര്‍ സമയത്തും അമിത വണ്ണം(Obesity during pregnancy) പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.

പൊണ്ണത്തടിയുള്ള സ്ത്രീകൾക്ക് ആവർത്തിച്ചുള്ള ഗർഭം അലസലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ ഗർഭാവസ്ഥയിൽ കുഞ്ഞിന് അതിജീവിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടാകാം. അമിതവണ്ണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ട്. പൊണ്ണത്തടി ഒരാൾക്ക് ഹൃദയപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണമുള്ള ഗർഭിണികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പൊണ്ണത്തടിയുള്ള സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രസവം കഴിഞ്ഞിട്ടുള്ള സമയത്തും അമിത വണ്ണമെങ്കില്‍ (Obesity during pregnancy)ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കുന്നു. ഇത് സിസേറിയനെങ്കിലും നോര്‍മല്‍ പ്രസവമെങ്കില്‍ യോനീഭാഗത്ത് സ്റ്റിച്ചുണ്ടെങ്കില്‍ ഇതും ഉണങ്ങാന്‍ സമയം പിടിയ്ക്കും. ഇത് സാധാരണ പ്രസവമെങ്കില്‍ പ്രസവ സമയത്ത് പല പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്. സാധാരണ പ്രസവത്തിനിടെ തന്നെ കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്ന് ഉടന്‍ സിസേറിയന് കൊണ്ടു പോകേണ്ട സാധ്യതയും ഉണ്ട്.