മുഖത്തെ കറുപ്പ് മാറാൻ
കുറ്റമറ്റതും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നേടിയെടുക്കാനാണ് ഓരോ സ്ത്രീയും ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ, മുഖത്ത് ഉണ്ടാകുന്ന ഇരുണ്ട പാടുകളും(Remove dark spots on the face) മറ്റും ഇത്തരം സ്വപ്നങ്ങളെ മുഴുവനായും കവർന്നെടുക്കുന്നു. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമത്തിൽ പാടുകൾ, പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. ഇവ മുഖത്ത് കണ്ടുതുടങ്ങുമ്പോൾ തന്നെ മറ്റെല്ലാം മറന്ന് സലൂണുകളിലേക്കും ചർമ്മ ആരോഗ്യ വിദഗ്ധരുടെ അടുത്തേക്കും ഓടുന്നവരാണ് നമ്മളിൽ പലരും. സത്യത്തിൽ ഇരുണ്ട പാടുകളെയും കറുത്ത പുള്ളികളെയും അകറ്റിനിർത്താനായി സലൂൺ ചികിത്സകളേക്കാൾ ഫലപ്രദമായത് ചില വീട്ടുവൈദ്യങ്ങൾ ആണ്.
മുഖചര്‍മ്മത്തില്‍ നിറവ്യത്യാസങ്ങളോ പാടുകളോ കറുപ്പോ(Remove dark spots on the face ) എല്ലാം വരുന്നതിന് പല കാരണങ്ങളാണ് വരുന്നത്. ഹോര്‍മോണ്‍ വ്യതിയാനം ഇതിലൊന്നാണ്. ഏത് പ്രായത്തിലും ആരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ആര്‍ത്തവപ്രശ്നങ്ങള്‍ പോലുള്ള ജൈവികമായ കാരണങ്ങള്‍ മുതല്‍ സ്ട്രെസ് പോലുള്ള പുറമെ നിന്നുള്ള കാരണങ്ങള്‍ വരെ ഹോര്‍മോണ്‍ നിലയെ സ്വാധീനിക്കാം. പ്രത്യേകിച്ച് സ്ത്രീകളാണ് അധികവും ഇത്തരം പ്രശ്നങ്ങള്‍ നേരിടാറ്. പിസിഒഎസ്, ഹൈപ്പോതൈറോയ്ഡിസം, ഗര്‍ഭം, ആര്‍ത്തവവിരാമം എന്നിങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം ഹോര്‍മോണ്‍ വ്യതിയാനം ചര്‍മ്മത്തെ ബാധിക്കാം.
കാര്യമായ രീതിയില്‍ വെയിലേല്ക്കുന്നവരാണെങ്കില് ഇതും ചര്‍മ്മത്തിന് ദോഷകരമായി വരാം. നിറവ്യത്യാസം, കറുപ്പ്, മുഖക്കുരു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും ഇവയെല്ലാം കാരണമാകാം. ചര്‍മ്മത്തിനേല്‍ക്കുന്ന എന്തെങ്കിലും തരത്തിലുള്ള പരുക്കുകളോ മുറിവുകളോ എല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തെ ദോഷമായി ബാധിക്കാം. മുഖക്കുരു, മുഖചര്‍മ്മത്തില്‍ പരുക്ക്, ചിക്കൻ പോക്സ് പോലുള്ള രോഗങ്ങളുണ്ടാക്കുന്ന പാടുകള്‍ എല്ലാം ഇങ്ങനെ അവശേഷിക്കാം.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനില്‍ക്കാത്ത നിര്‍ജലീകരണം എന്ന അവസ്ഥയിലും മുഖചര്‍മ്മം പ്രശ്നത്തിലാകാം. അതുപോലെ ചില മരുന്നുകളുടെ ഉപയോഗവും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ഇതും കാര്യമായി ഹോര്‍മോണ്‍ വ്യതിയാനത്തിന് ഇടയാക്കുന്നുവെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
Dark spots on the skin
മുഖത്തെ കറുത്ത പാടുകൾ മാറാൻ(Remove dark spots on the face)
ഒരു പഞ്ഞി കഷണം നാരങ്ങാ നീരിൽ മുക്കിയ ശേഷം കറുത്ത പുള്ളികൾ ഉള്ള മുഖ ഭാഗങ്ങളിലോ അല്ലെങ്കിൽ മുഴുവൻ മുഖത്തോ പുരട്ടുക(Remove dark spots on the face ). വെള്ളമുപയോഗിച്ച് ഇത് കഴുകുന്നതിനു മുൻപായി 20-30 മിനിറ്റ് കാത്തിരിക്കുക. നാരങ്ങ നീര് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുമ്പോൾ സൂര്യപ്രകാശം മുഖത്ത് നേരിട്ട് തട്ടുന്നത് ഒഴിവാക്കണം. അതുപോലെ തന്നെ നിർദ്ദിഷ്ട സമയത്തിൽ കൂടുതൽ നേരം ഇത് മുഖത്ത് സൂക്ഷിക്കരുത്. ദിവസത്തിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും.
ചന്ദനവും റോസ് വാട്ടറും ഒരുമിച്ച് കലർത്തി ഒരു ഫെയ്സ് പായ്ക്ക് തയ്യാറാക്കി മുഖത്ത് പുരട്ടാം. ഒരു രാത്രി മുഴുവൻ ഇത് മുഖത്ത് വയ്ക്കുക. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഇത് കഴുകിക്കളയാം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിനു മുൻപ് ഇത് ഉണങ്ങാൻ അനുവദിക്കുക. ചന്ദനം ഉപയോഗിച്ചുള്ള ഈ വിദ്യ ആഴ്ചയിൽ മൂന്ന് തവണ ചെയ്താൽ ക്രമേണ നിങ്ങളുടെ മുഖത്തെ ഇരുണ്ട നിറവും കറുത്ത പുള്ളികളും അപ്രത്യക്ഷമാകുന്നത് കാണാം(Remove dark spots on the face ).
ചർമ്മ സൗന്ദര്യത്തിന് ഒഴിച്ച് കൂടാനാകാത്ത ഒരു കാര്യമാണ് കറ്റാർ വാഴയുടെ നീര്. ദിവസവും കറ്റാർ വാഴ ജെൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കറ്റാർ വാഴ ഇല ചെറുതായി മുറിച്ചെടുത്ത ശേഷം അതിന്റെ ജെൽ പുറത്തെടുക്കുക. മുഖത്തെ നിറവ്യത്യാസമുള്ള സ്ഥലങ്ങളിൽ ഇത് നേരിട്ട് പ്രയോഗിക്കുക. 30 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് കഴുകിക്കളയാം.
ചർമ്മത്തിൽ നിന്ന് കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന്(Remove dark spots on the face ) പാല് പോലെ തന്നെ തൈരും കാര്യക്ഷമമായി പ്രവർത്തിക്കും. നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന പാടുകളിൽ തൈര് പുരട്ടി കുറഞ്ഞത് 20-30 മിനിറ്റെങ്കിലും വിടുക. അതിനുശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. തൈര് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫെയ്സ് പായ്ക്ക് തയ്യാറാക്കാനായി തൈര് (1 ടീസ്പൂൺ), ഓട്സ് (2 ടീസ്പൂൺ), നാരങ്ങ നീര് (1 ടീസ്പൂൺ) എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഇത് മുഖത്ത് പുരട്ടുക. അരമണിക്കൂറോളം ഇത് മുഖത്ത് സൂക്ഷിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. തേനും റോസ് വാട്ടറും തൈരിനോടൊപ്പം കലർത്തി മറ്റൊരു മികച്ച പായ്ക്ക് ഉണ്ടാക്കാനാവും. ഇതും ആഴ്ചയിൽ കുറഞ്ഞത് ഒന്നോ രണ്ടോ മുഖത്ത് പ്രയോഗിച്ചാൽ മികച്ച ഫലം ലഭിക്കും(Remove dark spots on the face ).