Meditation tips for beginners

ആദ്യമായി മെഡിറ്റേഷൻ ശീലിക്കുന്നവർക്ക് ചില ടിപ്സ്.

മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന് കൂടുതൽ ഗുണങ്ങൾ ലഭിക്കാനും ആളുകൾ പലപ്പോഴും ധ്യാനം ചെയ്യുന്നതിലേക്ക് തിരിയുന്നു. നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും അകറ്റി ഊർജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിശീലനമാണ് ധ്യാനം. ഇത് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്തുകയും കുറച്ചുനേരത്തേക്ക് നിശ്ചലമായി ഇരിക്കാൻ ശരീരത്തെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

തുടക്കക്കാര്‍ക്ക് ധ്യാന പരിശീലനത്തിന് സഹായകരമാകുന്ന കാര്യങ്ങള്(Meditation tips for beginners)‍

Top 13 meditation tips


ധ്യാനം ശാരീരികവും വൈകാരികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, ലളിതമാണെങ്കിലും വളരെ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് ധ്യാനം എന്നത്. സമാധാനപരമായി സമയം ലഭിച്ചാലും അല്പം സമയം എല്ലാ ചിന്തകളും വെടിഞ്ഞ് ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക എന്നത് തുടക്കക്കാര്‍ക്ക്(Meditation tips for beginners )കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ നിത്യവും ചെറിയ പരിശീലനങ്ങളിലൂടെ ധ്യാനം, ജീവിതചര്യയുടെ ഭാഗമാക്കാനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

അനായാസം ആയി ഇരിക്കുക

ധ്യാനിക്കാൻ ഒരു നിശ്ചിത സ്ഥാനവുമില്ല. ഒരു കസേരയിലോ സോഫയിലോ തറയിലോ ആകട്ടെ, എവിടെയാണെങ്കിലും സുഖകരവും അനായാസവുമായി വേണം ഇരിക്കുവാൻ.

ഇത് ഒരു ശീലമാക്കുക

ധ്യാനിക്കാനുള്ള സമയം കണ്ടെത്താൻ ശ്രമിക്കുന്ന നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്(Meditation tips for beginners), ധ്യാനിക്കുന്നത് ഒരു ശീലമാക്കുക, അതിനായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക. ഒരു ദിനചര്യ സജ്ജമാക്കാൻ, എല്ലാ ദിവസവും ഒരേ സമയത്ത് ധ്യാനിക്കുക.

ചെറിയ രീതിയിൽ ആരംഭിക്കുക

ധ്യാനം എന്നത് എല്ലാവര്‍ക്ക് പരിശീലിക്കാവുന്ന ഒന്നാണ്. എന്നാല്‍ അതിന്റെ ഉയര്‍ന്ന തലത്തിലേക്ക് എത്തിപ്പെടണമെങ്കില്‍ നിരന്തരമായ സാധനയും പരിശീലനവുമാവശ്യമാണ് .നിങ്ങൾ ആദ്യമായി ചെയ്യുമ്പോൾ(Meditation tips for beginners) 30 മിനിറ്റ് നേരം മെഡിറ്റേറ്റ് ചെയ്യണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നിങ്ങൾക്ക് സുഖപ്രദമായ നേരത്തേക്ക് ധ്യാനം ചെയ്തുകൊണ്ട് ആരംഭിച്ച് ക്രമേണ നിങ്ങളുടെ ധ്യാന ദൈർഘ്യം വർദ്ധിപ്പിക്കുക.

ക്ഷമ അനിവാര്യം

സ്വയം പരുഷമായി പെരുമാറരുത്, ധ്യാനിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും അടിച്ചമർത്തരുത്. നിങ്ങൾ നിങ്ങളുമായി മനസ്സുമായി ഒരു ബന്ധം വളർത്തിയെടുക്കുക, ജീവിതത്തിൽ കൂടുതൽ അനുകമ്പയും ക്ഷമയും കാണിക്കുന്നതിനും മനസ്സിനെ അനുകൂല ചിന്തകളാൽ നിറയ്ക്കുന്നതിനും ധ്യാനം ഉപയോഗിക്കുക.

സാവധാനം ശ്വസിക്കുക

വ്യക്തമായ മനസ്സ് ഉണ്ടായിരിക്കുക എന്നത് അസാധ്യമാണെന്ന് തോന്നാം. നിങ്ങളുടെ മനസ്സിൽ വളരെയധികം ചിന്തകളും സംശയങ്ങളും പിരിമുറുക്കങ്ങളും നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ ചിന്തിക്കാതിരിക്കാൻ പ്രയാസമായിരിക്കും. അതിനാൽ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ശാരീരിക സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിരീക്ഷിക്കുകയും ചെയ്യുക.

വേണം കൃത്യമായ പരിശീലനം

ഒരു പുരുഷനോ സ്ത്രീയോ ആകട്ടെ, കൃത്യമായ പരിശീലനം അവരെ തികഞ്ഞവരാക്കുന്നു! അതിനാൽ നിങ്ങളുടെ ശ്രദ്ധ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ പോലും ഇത് ചെയ്യുന്നത് തുടരുക. ദൈനംദിന പരിശീലനത്തിലൂടെ, നിങ്ങൾക്ക് ധ്യാനം കൃത്യമായി ചെയ്യാൻ കഴിയുകയും, അതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. ഒപ്പം എല്ലാ ദിവസവും ധ്യാനിക്കാനുള്ള ശേഷി മെച്ചപ്പെടും.

കൃത്യമായി രേഖപ്പെടുത്തുക

നിങ്ങളുടെ വികാരങ്ങളുടെ ഒരു കൃത്യമായ രേഖ സൂക്ഷിക്കുക, ധ്യാനിച്ചതിന് ശേഷം നിങ്ങൾക്ക് ശാരീരികമായും മാനസികമായും എങ്ങനെ തോന്നുന്നുവെന്നത് ശ്രദ്ധിക്കുക. നിങ്ങൾ‌ക്ക് സ്വയം അനുഭവപ്പെടുന്ന മാറ്റങ്ങൾ‌ ഒരു പുസ്തകത്തിൽ എഴുതുക, പരിശീലനം ഉപേക്ഷിക്കാൻ‌ നിങ്ങൾ‌ക്ക് തോന്നുമ്പോൾ‌ പ്രചോദിതരായി തുടരുന്നതിന് ഈ പേജുകൾ‌ വീണ്ടും മറിച്ചു നോക്കുക.

നിത്യവുമുള്ള ധ്യാന പരിശീലനം(Meditation tips for beginners) ആത്മസാക്ഷാത്ക്കാരത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. കൂടാതെ ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു, ഉത്കണ്ഠ നിയന്ത്രിക്കുന്നു, ഉറക്കം മെച്ചപ്പെടുത്തുന്നു, സങ്കടങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ബുദ്ധിക്കും ഓര്‍മ്മശക്തിയ്ക്കും ഗുണകരമാവുന്നു, സ്വയം അവബോധവും വൈകാരിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നു ഇങ്ങനെ പലതും നിത്യവുമുള്ള ധ്യാന പരിശീലനത്തിലൂടെ സ്വായത്തമാക്കാം.