Health Challenges Facing Youth

യുവാക്കൾ നേരിടുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ(Health Challenges Facing Youth?)

തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമത്തെയും തുടർന്ന് നിരവധി കാരണങ്ങളാൽ ഇന്നത്തെ യുവാക്കൾ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയിൽ ഇന്നത്തെ യുവാക്കൾ പല ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.

ദീർഘ നേരം ഇരുന്നുള്ള ജോലി, ഇലക്‌ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോ​ഗിക്കുക, അനാരോഗ്യകരമായ ഭക്ഷണം കഴിക്കൽ എന്നിവ പൊണ്ണത്തടിയ്‌ക്കൊപ്പം നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് അക്കാഡമിക് സമ്മർദവും ഡിജിറ്റൽ സംസ്‌കാരവും മൂലം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും യുവാക്കളിൽ വർധിച്ചുവരികയാണ്. ഈ പ്രശ്നങ്ങൾ അവരുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. യുവാക്കൾ നേരിടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചറിയാം…

ഒന്ന്…

യുവാക്കളിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്(Health Challenges Facing Youth?). നീണ്ടുനിൽക്കുന്ന സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നയിച്ചേക്കാം.

രണ്ട്…

ഉദാസീനമായ ജീവിതശൈലി, ഉയർന്ന കലോറി ഉപഭോഗം, പോഷകങ്ങൾ കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ യുവാക്കളെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. കൂടാതെ, ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇത് പ്രമേഹം, ഹൃദയപ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുക മാത്രമല്ല ഭാ​വിയിൽ ഈ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, സ്‌ക്രീൻ സമയം കുറയ്ക്കുക തുടങ്ങിയ ശീലങ്ങൾ ഈ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കും.

മൂന്ന്…

ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ അമിതമായി ഉപയോ​ഗിക്കുമ്പോൾ ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. പ്രധാനമായും കാഴ്ചക്കുറവ്, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകും.

ഈ ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാൻ ചെയ്യേണ്ടത്(Health Challenges Facing Youth?)

1. ആരോഗ്യത്തെ നിലനിർത്താൻ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം എന്നിവയ്ക്ക് മുൻഗണന നൽകുക.

2. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പാനീയങ്ങളെ കുറയ്ക്കുക.

3. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.

4. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഉപയോ​ഗം കുറയ്ക്കുക.

5. സ്ട്രെസ് കുറയ്ക്കുക. അതിനായി യോ​ഗ, മെഡിറ്റേഷൻ എന്നില ശീലമാക്കാം.