എന്താണ് മങ്കിപോക്‌സ് (Monkeypox) ലക്ഷണങ്ങളെന്തെല്ലാം, പകരുന്നതെങ്ങനെ?
വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസും(Monkeypox). സാധാരണഗതിയിൽ രോഗം ഗുരുതരമാകാറില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. രോഗബാധിതരായ മൃഗങ്ങളുമായി അടുത്ത് സംബർക്കത്തിലേർപ്പെടുമ്പോഴാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. രോഗബാധിതരായ മനുഷ്യരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്കും രോഗം പകരാം.
ലക്ഷണങ്ങൾ
- തലവേദന
- പേശീവേദനകൾ
- പുറം വേദന
- ക്ഷീണം
- ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ.
ലക്ഷണങ്ങൾ പ്രകടമാകുന്നതെപ്പോൾ
വൈറസ് ബാധിച്ച് 7-14 ദിവസത്തിനുള്ളിൽ രോഗബാധയുണ്ടാകും. രണ്ടു മുതൽ നാല് ആഴ്‌ചവരെ രോഗം നീണ്ടു നിൽക്കാം. രോഗബാധമൂലമുണ്ടാകുന്ന ചൊറിച്ചിൽ മാറുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് രോഗം പകരുക.
രോഗതീവ്രത എങ്ങനെ
രോഗത്തിന് നാല് ഘട്ടമാണുള്ളത്. 0-5 ദിവസം വരെ ആദ്യഘട്ടം ഇൻവാഷൻ പിരീഡ് ആണ്. ചെറിയ പനി, തലവേദന, ലിംനോഡുകളിലെ വീക്കം എന്നിവ ഈഘട്ടത്തിൽ അനുഭവപ്പെടും.
ലിംഫ് നോഡുകളുടെ വീക്കമാണ് മങ്കിപോക്‌സിൻ്റെ (Monkeypox)പ്രധാന ലക്ഷണം. ഇതേപോലുള്ള മറ്റ് രോഗങ്ങളിൽ ലിംഫ്ലോഡ് വീങ്ങാറില്ല.
രണ്ടു ദിവസത്തെ പനിക്ക് ശേഷം തൊലിയിൽ കുമിളകളും വ്രണവും കാണാം. 95 ശതമാനം കേസിലും വ്രണങ്ങൾ മുഖത്താണ് കൂടുതലായി ഉണ്ടാകുക. 75 ശതമാനം കേസുകളിൽ കൈവെള്ളയിലും കാൽപാദത്തിലും കാണാം. 70 ശതമാനം കേസുകളിൽ വായിലെ മസ്‌സ് പാളിയെ ബാധിക്കും. കണ്ണിന്റെ കോർണിയ, ജനനേന്ദ്രിയങ്ങൾ എന്നിവടെയും ബാധിക്കാം.
ത്വക്കിലുണ്ടാകുന്ന വ്രണങ്ങൾ രണ്ടു മുതൽ നാല് ആഴ്‌ചവരെ നീണ്ടു നിൽക്കും. മുറിവുകൾ വേദനാജനകമായിരിക്കും. കുമിളകളിൽ ആദ്യം തെളിഞ്ഞ നീരും പിന്നീട് പഴുപ്പും നിറയും. ഒടുവിൽ പൊറ്റകെട്ടുകയോ തൊലിവന്ന് മൂടുകയോ ചെയ്യും.
രോഗികളെ ഐസോലേറ്റ് ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശം. കണ്ണുകളിൽ വേദന, കാഴ്ച മങ്ങുക, ശ്വാസതടസം നേരിടുക, മൂത്രത്തിൻ്റെ അളവിൽ കുറവുണ്ടാവുക എന്നീലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന കാര്യം നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
ചികിത്സ
ഇതുവരെ പ്രത്യേക ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സ നൽകാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. രോഗബാധിതർ സമ്പർക്ക വിലക്കിൽ തുടരണം.
Monkeypox (Mpox) Treatment & Management
ലക്ഷണങ്ങൾ
കൈകാലുകൾ, നെഞ്ച്, മുഖം, വായ, ലൈംഗിക അവയവങ്ങൾ എന്നിവയിലുണ്ടാകുന്ന ചൊറിഞ്ഞു പൊട്ടൽ ആണ് മുഖ്യ ലക്ഷണം. ഇവിടെ പിന്നീട് പഴുപ്പ് നിറഞ്ഞ കുരുക്കളും പൊറ്റയും രൂപപ്പെടും. പനി, തലവേദന, പേശിവേദന, ലിംഫ് നോഡുകളിലെ നീര് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് പടരാം. വൈറസ് ഉള്ളിലെത്തി 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. മുന്ന് മുതൽ 17 ദിവസം വരെയാണ് വൈറസിന്റെ ഇൻക്യുബേഷൻ കാലാവധി.
ചർമ്മങ്ങൾ തമ്മിലുള്ള ബന്ധം, ഉമിനീര്, മുക്കള, ശരീരത്തിലെ മറ്റ് സ്രവങ്ങൾ, അടുത്ത് നിന്നുള്ള സംസാരം എന്നിവ വഴിയെല്ലാം വൈറസ് പടരാം. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവയ്ക്കുന്നതും വൈറസ് പടർച്ചയ്ക്ക് കാരണമാകാം. ഗർഭിണികൾക്ക് വരുന്ന എംപോക്‌സ് ബാധ ഗർഭസ്ഥ ശിശുവിലേക്കും നവജാതശിശുക്കളിലേക്കും പടരാം. സ്മോൾ പോക്സ് വാക്സിനുകൾ എംപോക് ബാധയ്ക്കെതിരെ (Monkeypox)സംരക്ഷണം നൽകും. എന്നാൽ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ആവശ്യത്തിന് വാക്‌സിനുകൾ ലഭ്യമല്ല.